Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

താന്ത്രികജ്യോതിസിന്‌ അന്ത്യാഞ്ജലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2011, 10:22 pm IST
inUncategorized

കൊച്ചി: അറിവിനുമപ്പുറത്ത്‌ അറിവല്ലാതെ വേറൊന്നുമില്ലെന്നറിഞ്ഞ്‌ താന്ത്രിക, ജ്യോതിഷ മണ്ഡലത്തിലെ മഹാജ്യോതിസ്സായ ശ്രീധരന്‍ തന്ത്രികള്‍ക്ക്‌ ആദ്ധ്യാത്മിക, സാംസ്ക്കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. തന്ത്രികളുടെ ആഗ്രഹപ്രകാരം അബ്രാഹ്മണര്‍ക്ക്‌ താന്ത്രികവിദ്യ പകര്‍ന്ന്‌ നല്‍കുവാനായി സ്ഥാപിച്ച പറവൂര്‍ കേസരി റോഡിലെ ശ്രീനാരായണ താന്ത്രിക വിദ്യാപീഠത്തിന്റെ മുറ്റത്ത്‌ പ്രത്യേകം തയ്യാറാക്കിയ ചിതയിലായിരുന്നു രാവിലെ 10.30 ഓടെ സംസ്ക്കാരം. തന്ത്രികളുടെ മൂത്തമകന്‍ ജ്യോതിസ്‌ ആദ്യം ചിതയ്‌ക്ക്‌ തീ കൊളുത്തി. തുടര്‍ന്ന്‌ മക്കളായ ഗിരീഷും രാഗേഷ്‌ തന്ത്രിയും ചിതയിലേക്ക്‌ അഗ്നി പകര്‍ന്നു.
അരനൂറ്റാണ്ടിലേറെക്കാലം ആദ്ധ്യാത്മിക താന്ത്രിക ജ്യോതിഷരംഗത്ത്‌ നിറഞ്ഞുനിന്ന ആ മഹാജ്യോതിസിന്റെ ഭൗതികശരീരം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി.

തന്ത്രികളുടെ മരണവൃത്താന്തമറിഞ്ഞ്‌ അദ്ദേഹത്തിന്‌ അന്ത്യാഞ്ജലിയര്‍പ്പിക്കുവാന്‍ അണമുറിയാത്ത ജനപ്രവാഹമായിരുന്നു പറവൂരിലെ കെഎംകെ ജംഗ്ഷന്‌ സമീപമുള്ള വസതിയിലേക്ക്‌. ജനപ്രവാഹം മൂലം രാവിലെ 9 ന്‌ നടക്കേണ്ട സംസ്ക്കാരച്ചടങ്ങുകള്‍ ഒരുമണിക്കൂര്‍ വൈകിയാണ്‌ തുടങ്ങിയത്‌. അയ്യമ്പിള്ളി ധര്‍മന്‍ തന്ത്രികള്‍ സംസ്ക്കാരച്ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി. ശിവഗിരി മഠം മഠാധിപതി പ്രകാശാനന്ദസ്വാമികള്‍ ‘ദൈവമേ സച്ചിദാനന്ദ, ദൈവമേ ഭക്തവത്സല’ എന്ന്‌ തുടങ്ങുന്ന പ്രാര്‍ത്ഥന ചൊല്ലിയശേഷം പ്രത്യേകം തയ്യാറാക്കിയ അലങ്കരിച്ച വാഹനത്തില്‍ ഭൗതികശരീരം വിലാപയാത്രയോടെ താന്ത്രിക്‌വിദ്യാ പീഠത്തില്‍ എത്തിച്ചശേഷമായിരുന്നു സംസ്ക്കാരം.

ആര്‍എസ്‌എസ്‌ പ്രാന്ത സംഘചാലക്‌ പി.ഇ.ബി.മേനോന്‍, ക്ഷേത്രീയ കാര്യവാഹ്‌ എ.ആര്‍.മോഹനന്‍, ജന്മഭൂമി ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍, എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ എന്‍.എസ്‌.റാംമോഹന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍, എംഎല്‍എമാരായ വി.ഡി.സതീശന്‍, എസ്‌.ശര്‍മ, മുന്‍ എംഎല്‍എ എം.എ.ചന്ദ്രശേഖരന്‍, കെ.പി.ധനപാലന്‍ എംപി, ആര്‍എസ്‌എസ്‌ വിഭാഗ്‌ കാര്യവാഹ്‌ രാധാകൃഷ്ണന്‍, ചലച്ചിത്രതാരം സലിംകുമാര്‍, ഗുരുദേവ പ്രചാരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്‌, ആലുവ അദ്വൈതാശ്രമത്തിലെ സ്വാമി ശിവസ്വരൂപാനന്ദ, ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ പി.കെ.വിജയരാഘവന്‍, സെക്രട്ടറി പി.വി.അശോകന്‍, മേഖലാ സംഘടനാ സെക്രട്ടറി ഡി.എല്‍.സുബ്രഹ്മണ്യന്‍, ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി എന്‍.കെ.വിനോദ്‌, ജില്ലാ പ്രസിഡന്റ്‌ പി.സദാനന്ദന്‍, സ്വാമി അയ്യപ്പദാസ്‌, എസ്‌എന്‍ഡിപി യോഗം കുന്നത്തുനാട്‌ യൂണിയന്‍ പ്രസിഡന്റ്‌ കെ.കെ.കര്‍ണന്‍, സെക്രട്ടറി എ.ബി.ജയപ്രകാശ്‌, അഡ്വ. വിദ്യാസാഗര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അന്ത്യാഞ്ജലിയര്‍പ്പിക്കുവാന്‍ എത്തിയിരുന്നു.

സ്വന്തം ലേഖകന്‍

Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിനായക ചതുർഥി ആഘോഷിക്കുമ്പോൾ….

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

മുഖ്യമന്ത്രി വിജയിനെ വിജയ് സേതുപതി വിമര്‍ശിച്ചുവെന്ന വിവാദം കൊഴുക്കുന്നു

പ്രകാശ് വര്‍മ്മ നായകനാവുന്ന രഞ്ജിത് സിനിമ ‘ലോ ആന്‍റ് ഓര്‍ഡര്‍’ ട്രെയിലര്‍ പുറത്ത്

“ആകാശംലോ ഒക താര” എന്ന ദുല്‍ഖര്‍ സല്‍മാന്റെ തെലുഗു സിനിമയെ പ്രശംസിച്ച് സംഗീതസംവിധായകന്‍ ജി വി പ്രകാശ് കുമാര്‍

66 കിലോ സ്വർണ്ണം, 335 കിലോ വെള്ളി, 703 കോടി രൂപയുടെ ഇൻഷുറൻസ് ! ഇന്ത്യയിലെ ഏറ്റവും ധനികനായ ഗണപതി

ദു:ഖങ്ങൾ അകറ്റും, വീട്ടിൽ സർവൈശ്വര്യങ്ങൾ നിറയാൻ ശ്രീമൂകാംബികാഷ്ടകം നിത്യേന ജപിക്കാം

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

കണ്ണില്ലെങ്കിലും മനസിൽ ഹനുമാൻ സ്വാമിയുണ്ട് , ഒരിക്കൽ പരിഹസിച്ചവർ ഇന്ന് അഭിനന്ദിക്കുന്നു ; ഇതാണ് ഹനുമാൻ അംശിലെ ഗായകൻ സുനിൽ ലോധി

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.