Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സിറിയന്‍ പ്രസിഡന്റിന്‌ ഭരിക്കാന്‍ അര്‍ഹതയില്ലെന്ന്‌ അമേരിക്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2011, 09:55 pm IST
inWorld

വാഷിംഗ്ടണ്‍: സിറിയന്‍ പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദിന്‌ അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും അസദ്‌ ഭരണകൂടത്തിന്റെ നിയമസാധുത നഷ്ടപ്പെട്ടിരിക്കുകയാണെന്നും യുഎസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ പറഞ്ഞു.

സിറിയയിലെ ഡമാസ്കസിലുള്ള യുഎസ്‌ എംബസിക്ക്‌ നേര്‍ക്ക്‌ സര്‍ക്കാരനുകൂലികള്‍ ആക്രമണം നടത്തിയ സാഹചര്യത്തില്‍ മാധ്യമങ്ങളോട്‌ സംസാരിക്കവേയാണ്‌ ഹിലരി ഇക്കാര്യം വ്യക്തമാക്കിയത്‌. സിറിയയിലെ അതീവ പ്രശ്നബാധിത പ്രദേശങ്ങളിലൊന്നായ ഹാമയില്‍ കഴിഞ്ഞയാഴ്ച യുഎസ്‌ അധികൃതര്‍ നടത്തിയ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ചാണ്‌ എംബസിക്ക്‌ നേര്‍ക്ക്‌ സര്‍ക്കാരനുകൂലികള്‍ ആക്രമണം നടത്തിയത്‌. രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധങ്ങളെപ്പോലും മാനിക്കാത്ത അസദ്‌ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നത്‌ അംഗീകരിക്കാനാവില്ലെന്നും രാജ്യത്തെ എംബസികളെ സംരക്ഷിക്കുമെന്ന്‌ അവകാശപ്പെട്ടിരുന്ന അസദ്‌ തന്റെ വാഗ്ദാനം ലംഘിച്ചിരിക്കുകയാണെന്നും ഹിലരി വ്യക്തമാക്കി. ഇതോടൊപ്പം സിറിയയിലെ അമേരിക്കന്‍ സ്ഥാനപതിയായ റോബര്‍ട്ട്‌ ഫ്രോസിന്റെ വസതിക്ക്‌ നേര്‍ക്കും ആക്രമണമുണ്ടായതായും അവര്‍ വെളിപ്പെടുത്തി.

സിറിയയിലെ ജനങ്ങളെയോര്‍ത്ത്‌ അമേരിക്കയ്‌ക്ക്‌ ആധിയുണ്ട്‌. രാജ്യത്തെ വിദേശ നയതന്ത്ര പ്രതിനിധികളെപ്പോലും സംരക്ഷിക്കാനാവാത്ത ഒരു ഭരണകൂടത്തിന്റെ കയ്യില്‍ ജനങ്ങളുടെ ഭാവി സുരക്ഷിതമല്ലെന്ന്‌ ആര്‍ക്കാണറിയാത്തത്‌, ഹിലരി തുറന്നടിച്ചു. സിറിയയില്‍ ജനാധിപത്യ ഭരണം നടപ്പാക്കണമെന്നതാണ്‌ അമേരിക്കയുടെ ആവശ്യമെന്നും അസദ്‌ ഭരണകൂടത്തിന്‌ അനുകൂലമായ തരത്തിലുള്ള യാതൊരുവിധമായ തീരുമാനവും രാജ്യത്തിന്‌ സ്വീകരിക്കാന്‍ സാധ്യമല്ലെന്നും അവര്‍ പറഞ്ഞു. ആ രാജ്യം കടുത്ത അരാജകത്വത്തിലേക്ക്‌ കൂപ്പുകുത്തുകയാണ്‌ പ്രക്ഷോഭങ്ങള്‍ക്കുശേഷം സിറിയയുടെ ഭാവി എന്താകുമെന്ന കാര്യത്തില്‍ തങ്ങള്‍ക്ക്‌ കനത്ത ഉത്കണ്ഠയുണ്ട്‌, ഹിലരി തുടര്‍ന്നു.

ഇതോടൊപ്പം സിറിയയിലെ ഫ്രഞ്ച്‌ എംബസിക്ക്‌ നേര്‍ക്കും ആക്രമണം നടന്നിരുന്നു. ഇക്കാരണത്താല്‍ സിറിയക്കെതിരായി അമേരിക്ക ഏര്‍പ്പെടുത്തുന്ന ഉപരോധ നടപടികള്‍ക്ക്‌ ഫ്രാന്‍സും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. അമേരിക്കയിലെ സിറിയന്‍ സ്ഥാനപതിയായ ഇമാദ്‌ മുസ്തഫയുമായി അധികൃതര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും അസദ്‌ ഭരണകൂടത്തിനെതിരെ മൃദു സമീപനം സ്വീകരിക്കാനാവില്ലെന്ന്‌ അമേരിക്ക നിലപാടെടുക്കുകയായിരുന്നു.

സിറിയന്‍ നഗരങ്ങളായ ഹാമയിലും ഡമാസ്കയിലും പ്രക്ഷോഭകാരികളും സര്‍ക്കാരും തമ്മില്‍ നടക്കുന്ന ശക്തമായ ഏറ്റുമുട്ടലുകള്‍ പാശ്ചാത്യലോകം ആശങ്കയോടെയാണ്‌ വീക്ഷിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

Kerala

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

Kerala

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

Kerala

‘മന്ത്രിമാരുടെ വിദേശയാത്രകളിൽ ചെലവ് വഹിച്ചത് ആര് ?’ വിമർശിച്ച് മുൻ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ്

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

പുതിയ വാര്‍ത്തകള്‍

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

അനധികൃതമായി മദ്യം സൂക്ഷിച്ച കേസ്; ആൻ്റോ അഗസ്റ്റിന് കർശന ഉപാധികളോടെ ജാമ്യം

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

സുഹൃത്തിനൊപ്പം പാർക്കിലിരുന്ന 17കാരിയെ പോലീസെന്ന വ്യാജേനയെത്തി കൂട്ടബലാത്സംഗം ചെയ്തു: പ്രതി ആസിഫ് പോലീസിനെ വെടിവെച്ചു, ഏറ്റുമുട്ടലിനൊടുവിൽ അറസ്റ്റ്

നാട്ടുകാർ കൈവെക്കുമെന്ന് ഭയം: മോദിയെ അവഹേളിച്ചുള്ള കോമഡി, വിവാദങ്ങൾക്ക് പിന്നാലെ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പുല്‍കിത് മണിയുടെ പരിപാടികൾ റദ്ദാക്കി

പിഎം ഗതിശക്തി പദ്ധതി; വിഴിഞ്ഞം-ബാലരാമപുരം റെയില്‍ പാതക്ക് 1482 കോടി

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

അജ്ഞാത ജീവി ഭയം; നാദാപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് ഗുജറാത്തിൽ; ദൽഹിക്ക് പുറത്ത് നടക്കുന്ന ആദ്യത്തെ ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ്

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.