Sunday, December 3, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബജറ്റ്: അടിസ്ഥാന മേഖലയ്‌ക്ക് ഊന്നല്‍

Janmabhumi Online by Janmabhumi Online
Jul 8, 2011, 05:34 pm IST
in Uncategorized
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ കന്നി ബജറ്റ് ധനമന്ത്രി കെ.എം മാണി നിയമസഭയില്‍ അവതരിപ്പിച്ചു. അടിസ്ഥാന സൗകര്യത്തില്‍ പുതിയ വികസന മാതൃകയ്‌ക്കും നികുതി പിരിവിനും ബജറ്റ് ഊന്നല്‍ നല്‍കുന്നു.

380 കോടിയുടെ കമ്മി ബജറ്റാണ്‌ ധനമന്ത്രി അവതരിപ്പിച്ചത്‌. റവന്യൂ വരുമാനം 39,428 കോടിയും 5,534 കോടിയുടെ റവന്യൂ കമ്മിയും ബജറ്റില്‍ കാണിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത്‌ അവതരിപ്പിച്ച ബജറ്റില്‍ നിന്ന്‌ റവന്യൂ കമ്മി ഗണ്യമായി കുറയ്‌ക്കാന്‍ കെ.എം മാണിക്കു കഴിഞ്ഞിട്ടുണ്ട്‌. മൂലധന ചെലവ്‌ 5604 കോടിയും വികസന ചെലവ്‌ 29,872 കോടിയുമാണെന്ന്‌ ബജറ്റില്‍ വ്യക്‌തമാക്കുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ അന്യസംസ്ഥാന ലോട്ടറി വിഷയത്തില്‍ നിന്നുപോയ സംസ്ഥാന ഭാഗ്യക്കുറി ആഴ്‌ചയില്‍ ഏഴു ദിവസമായി പുനസ്ഥാപിച്ചു എന്നത്‌ ശ്രദ്ധേയമാണ്‌. തന്റെ ഒമ്പതാമത്തെ ബജറ്റാണ് കെ.എം മാണി ഇന്ന് അവതരിപ്പിച്ചത്. ഇതിലൂടെ ഏറ്റവും അധികം ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോഡിനും കെ.എം മാണി ഉടമയായി.

പബ്ലിക്‌-പ്രൈവറ്റ്‌-പഞ്ചായത്ത്‌ പാര്‍ട്ടിസിപ്പേഷന്‍ എന്നപേരില്‍ തൊഴില്‍ മേഖലയില്‍ പുതിയ വികസന പദ്ധതിയാണ്‌ മാണി മുന്നോട്ടു വച്ചിരിക്കുന്നത്‌. കാര്‍ഷിക മേഖലയെ ഉത്തേജിപ്പിക്കുന്ന കരാര്‍ കൃഷി പദ്ധതിയും ചെറുകിട കര്‍ഷകരുടെ പെന്‍ഷന്‍ പദ്ധതിയും 500 കോടി മുടക്കി ഒരു ലക്ഷം തൊഴില്‍ സൃഷടിക്കാനുള്ള പദ്ധതിയും കെ.എം മാണിയുടെ ഒന്‍പതാം ബജറ്റിനെ വ്യത്യസ്‌തമാക്കുന്നു.

കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് സംഘടിപ്പിച്ച ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റിന്റെ മാതൃകയില്‍ ‘എമേര്‍ജിങ് കേരള’ എന്ന പേരില്‍ നിക്ഷേപസംഗമം നടത്തുമെന്നും കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി വളര്‍ത്തിയെടുക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും ധനമന്ത്രി കെ.എം. മാണി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. അടിസ്ഥാന വികസനത്തിന് കൂടുതല്‍ തുക വകയിരുത്തിയിട്ടുണ്ട്.

ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ :-

റോഡ്, തുറമുഖ, വാര്‍ത്താവിനിമയ രംഗങ്ങളില്‍ കൂടുതല്‍ നിക്ഷേപം

മുന്‍ ബജറ്റിന്റെ അടിത്തറയില്‍ പുതിയ സാമ്പത്തിക സൗധം പണിയുന്നു.

കൊച്ചി മെട്രോ പശ്ചാത്തല വികസനത്തിന് 25 കോടി രൂപ

വിഴിഞ്ഞം പദ്ധതിക്ക് 150 കോടി രൂപ

കണ്ണൂ‍ര്‍ വിമാനത്താവള വികസനത്തിന് 30 കോടി

കോട്ടയത്ത് മൊബിലിറ്റി ഹബ്ബ് സ്ഥാപിക്കും

നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത ബൈപ്പാസുകള്‍ക്ക് പണം അനുവദിക്കും

മലയോര വികസനത്തിന് അഞ്ച് കോടി രൂപ

ഗതാഗത വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍

ശബരിമലയില്‍ മാലിന്യസംസ്കരണ പദ്ധതി – ഇതിനായി 5 കോടി രൂപ മാറ്റി വച്ചു

എറണാകുളം – ശബരിമല സംസ്ഥാന പാതയ്‌ക്ക് രണ്ട് കോടി

എരുമേലി ടൗണ്‍ഷിപ് പദ്ധതിക്ക് രണ്ട് കോടി

വള്ളുവനാട് വികസന അതോറിട്ടി രൂപീകരിക്കും

അഞ്ച് വര്‍ഷത്തിനുള്ളില്‍ ആയിരം കിലോമീറ്റര്‍ റോഡിന്റെ നിലവാരം ഉയര്‍ത്തും

ശിവഗിരി, പാപനാശം ടൂറിസം വികസനത്തിന് രണ്ട് കോടി

ഹില്‍ഹൈവേയുടെ വികസനത്തിന് ആദ്യഘട്ടത്തില്‍ അഞ്ച് കോടി രൂപ

റോഡ്, പാലം വികസനത്തിന് 200 കോടി

തലസ്ഥാന വികസനത്തിന് 30 കോടി

പുതിയ മരാമത്ത് പണികള്‍ക്കാ‍യി 325 കോടി രൂപ

അരുവിക്കരയില്‍ കണ്‍‌വെന്‍ഷന്‍ സെന്ററിന് 50 ലക്ഷം രൂപ

പൂവച്ചലില്‍ ലോകനിലവാരമുള്ള കച്ചവട മാര്‍ക്കറ്റ്. ഇതിനായി 25 ലക്ഷം രൂപ മാറ്റി വച്ചു

സ്റ്റേറ്റ് റോഡ് ഇം‌പ്രൂവ്മെന്റ് പ്രോജക്ട നടപ്പാക്കും

ഒരു സെന്റില്‍ താഴെ മാത്രം ഭൂമിയുള്ള ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് 300 രൂപ പെന്‍ഷന്‍ നല്‍കും

ഭരണങ്ങാനം വികസന അതോറിറ്റിക്ക് 25 ലക്ഷം രൂപ

വനം, പരിസ്ഥിതി നിയമത്തിന്റെ പരിധിയില്‍ നിന്നും കൃഷിഭൂമിയെ ഒഴിവാക്കും

കായല്‍ കര്‍ഷകര്‍ക്ക് സമ്പൂര്‍ണ്ണ പമ്പിങ് സബ്‌സിഡി

കാലിത്തീറ്റ സബ്സിഡി ഇരട്ടിയാക്കും

കൃത്യമായി വായ്പ തിരിച്ചടച്ചാല്‍ അഞ്ച് ശതമാനം പലിശ ഇളവ്

വിവിധ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ ഒന്നിച്ചാക്കി കര്‍ഷകര്‍ക്ക് സമഗ്ര ഇന്‍ഷ്വറന്‍സ്

ഭൂ പരിഷ്ക്കരണ നിയമങ്ങളില്‍ നിന്നും കശുമാവ് തോട്ടങ്ങളെ ഒഴിവാക്കും

മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഭവന പദ്ധതിക്ക് 10 കോടി രൂപ

തീരദേശ വികസന അതോറിട്ടിക്ക് അഞ്ച് ലക്ഷം രൂപ

മലയാളം സര്‍വ്വകലാശാലയ്‌ക്ക് ഒരു കോടി രൂപ

വിദ്യാധനം വായ്പാ പദ്ധതി നടപ്പാക്കും

52 ലക്ഷം കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ പദ്ധതി

വയനാട്ടില്‍ ആധുനിക ചികിത്സാ കേന്ദ്രത്തിന് രണ്ട് കോടി രുപ

എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ചികിത്സയ്‌ക്ക് പ്രത്യേക പദ്ധതി

കാസര്‍കോട്, ഇടുക്കി, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍. ഇതിനായി അഞ്ചു കോടി രൂപ നീക്കിവച്ചു.

കേരള സംസ്ഥാന ഭാഗ്യക്കുറി എല്ലാ ദിവസവും നറുക്കെടുക്കും.

ജൈവ മാലിന്യ സംസ്കരണത്തിനായി പഞ്ചായത്തുകളില്‍ പ്രത്യേകം പദ്ധതി

മാലിന്യമുക്തകേരളത്തിന് 10 കോടി രൂപ

500 കോടി മുടക്ക് സംസ്ഥാനത്ത് ഒരു ലക്ഷം തൊഴിലവസരങ്ങള്‍

മണിമലയാറിന്റെ തീരത്ത് തീരുവിതാം‌കൂര്‍ ഫോക്‍ലോര്‍ നിലയം സ്ഥാപിക്കും

പാല്‍ ഉത്പാദനം കൂട്ടും

മലപ്പുറം താനൂരില്‍ മത്സ്യബന്ധന തുറമുഖം

ഉച്ചഭക്ഷണപദ്ധതി ഹൈസ്കൂള്‍ തലം വരെ വ്യാപിപ്പിക്കും

സംസ്ഥാ‍നത്ത് അഞ്ച് പോളിടെക്‍നിക്കുകള്‍

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇന്‍ഷ്വറന്‍സ്

എല്ലാ ജില്ലകളിലും ഡയാലിസിസ് സെന്ററുകള്‍

ചെറുകിട നഗരങ്ങളില്‍ ഐ.ടി പാര്‍ക്കുകല്‍

സംസ്ഥാനത്ത് കുടിവെള്ള പൈപ്പുകള്‍ മാറ്റിയിടാന്‍ 65 കോടി

പുതിയ അണക്കെട്ടിന് സുപ്രീംകോടതിയില്‍ പ്രോജക്ട് സമര്‍പ്പിക്കും

മാവേലിസ്റ്റോറുകളെ സൂപ്പര്‍മാര്‍ക്കറ്റുകളാക്കും

താലൂക്ക് ഓഫീസുകള്‍ വരെ വീഡിയോ കോണ്‍‌ഫറന്‍സിങ്

കയര്‍ ഗ്രാമത്തിന് 50 ലക്ഷം രൂപ

കടലാക്രമണം തടയാന്‍ പന്ത്രണ്ടര കോടി

റേഷന്‍ കടകള്‍ വഴി 13 അവശ്യ സാധനങ്ങള്‍

ജിമ്മിന്റെ മാതൃകയില്‍ നിക്ഷേപ സംഗമം നടത്തും

ഇടുക്കിയിലെ കര്‍ഷകര്‍ക്ക് ഒരു വര്‍ഷത്തിനകം പട്ടയം

മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ പദ്ധതി

അങ്കമാലി റെയില്‍‌പ്പാത നടപ്പാക്കും

1000 പുതിയ ബസുകള്‍ നിരത്തിലിറക്കും, 128 ലോ ഫ്ലോര്‍ ബസുകള്‍

പൂഞ്ഞാറില്‍ സോര്‍ട്സ് കോമ്പ്ലക്സ്

ഇടുക്കിയില്‍ വോളിബോള്‍ അക്കാദമിക്ക് 50 ലക്ഷം

പാല മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്കിന് ഒരു കോടി രൂപ

മലപ്പുറത്ത് കുടിവെള്ള പദ്ധതിക്ക് ഒരു കോടി രൂപ

ആറന്മുള വള്ളംകളിക്ക് ഗ്രാന്റ് കൂട്ടും

പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്‌ ഒരു കോടി രൂപ

സംസ്ഥാനം സ്വന്തം നിലയില്‍ ഹൗസിംഗ്‌ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ രൂപീകരിക്കും

പ്രവാസി മലയാളികളുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി പ്രവാസി ലീഗല്‍ എയ്‌ഡ്‌ സെല്‍ ആരംഭിക്കും

തിരുവനന്തപുരം പ്രസ്‌ ക്ലബിനോട്‌ അനുബന്ധിച്ച്‌ മീഡിയ മാനേജ്‌മെന്റ്‌ ആരംഭിക്കുന്നതിന്‌ 10 ലക്ഷം രൂപ

പത്രപ്രവര്‍ത്തക ആരോഗ്യപരിരക്ഷയ്‌ക്ക്‌ 40 ലക്ഷം, ഭവനപദ്ധതിയ്‌ക്ക്‌ 50 ലക്ഷം രൂപ വകയിരുത്തി

എറണാകുളം പ്രസ്‌ അക്കാഡമിയുടെ മന്ദിര നിര്‍മ്മാണത്തിന്‌ 10 ലക്ഷം

മാദ്ധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ അടിയന്തരമായി നല്‍കും.

പുല്ലുമേട്‌ ദുരന്തം പോലുള്ളവ ആവര്‍ത്തിക്കാതിരിക്കാന്‍ സേഫ്റ്റി മാനുവല്‍ തയ്യാറാക്കും

Tags: Print Edition
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ലോട്ടറി വിൽപ്പനക്കാരനെ തള്ളിയിട്ട് കൊലപ്പെടുത്തി, സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

അംഗീകാരങ്ങളുടെ പെരുമഴയില്‍ ആദിത്യ

അംഗീകാരങ്ങളുടെ പെരുമഴയില്‍ ആദിത്യ

കരിവെള്ളൂരില്‍ നിന്ന് കരുവന്നൂരില്‍; പാര്‍ട്ടി ആര്‍ക്കൊപ്പമെന്ന് അണികളും

കരുവന്നൂര്‍ തട്ടിപ്പ്: സിപിഎം പ്രാദേശിക ഘടകങ്ങളും കമ്മിഷന്‍ കൈപ്പറ്റി

സുരേഷ് ഗോപി പേരക്കുട്ടിയെ പോലെ: എം.കെ. സാനു; ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിക്കണമെന്ന ആഗ്രഹം സഫലമായി

സുരേഷ് ഗോപി പേരക്കുട്ടിയെ പോലെ: എം.കെ. സാനു; ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിക്കണമെന്ന ആഗ്രഹം സഫലമായി

ജനചിത്തങ്ങളിണക്കിയ ധ്യാനചാര്യന് 66 തികയുമ്പോള്‍  

ജനചിത്തങ്ങളിണക്കിയ ധ്യാനചാര്യന് 66 തികയുമ്പോള്‍  

അനുരാധ സിങ്: എഡിറ്റ് ചെയ്യാത്ത ജീവിതം

അനുരാധ സിങ്: എഡിറ്റ് ചെയ്യാത്ത ജീവിതം

മിഗ്‌ജോം ചുഴലിക്കാറ്റ് ഇന്ന് രൂപമെടുക്കും

മിഗ്‌ജോം ചുഴലിക്കാറ്റ് ഇന്ന് രൂപമെടുക്കും

ആത്മീയ ഭൂമിയിലെ അത്ഭുത വിജയം

വിശ്വാസം, തുരങ്കത്തിലും തുറസ്സിലും

വിജയകാന്ത് ആരോഗ്യവാനായിരിക്കുന്നു; അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഭാര്യ

വിജയകാന്ത് ആരോഗ്യവാനായിരിക്കുന്നു; അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഭാര്യ

എല്ലാം ഒരുക്കിയെന്ന് ദേവസ്വം ബോര്‍ഡ്; കുടിവെള്ളം പോലുമില്ലെന്ന് തീര്‍ത്ഥാടകര്‍

എല്ലാം ഒരുക്കിയെന്ന് ദേവസ്വം ബോര്‍ഡ്; കുടിവെള്ളം പോലുമില്ലെന്ന് തീര്‍ത്ഥാടകര്‍

ഇന്ന് ലോക ഭിന്നശേഷി ദിനം: ശാക്തീകരിക്കാം ഭിന്നേശഷികളെ…

ഇന്ന് ലോക ഭിന്നശേഷി ദിനം: ശാക്തീകരിക്കാം ഭിന്നേശഷികളെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Technology
  • Parivar
  • Special Article
  • Astrology
  • More
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist