Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ടവറിനെതിരെ പ്രതിഷേധം: ഉപകരണങ്ങളുമായെത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2011, 11:29 pm IST
inKasargod

നീലേശ്വരം: ഗള്‍ഫ്‌ ഭീമന്‍ ഇത്തി സലാത്ത്‌ മൊബൈല്‍ കമ്പനിക്കു വേണ്ടി പള്ളിക്കരയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത്‌ നിര്‍മ്മിക്കുന്ന ടവറിനു വേണ്ടി തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവന്ന ഉപകരണങ്ങള്‍ ഇറക്കുന്നത്‌ നാട്ടുകാര്‍ തടഞ്ഞത്‌ സംഘര്‍ഷത്തിനിടയാക്കി. ഇന്നലെ രാവിലെ 10 മണിയോടെയാണ്‌ ടവറിനാവശ്യമായ ഉപകരണങ്ങളുമായെത്തിയ ലോറി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറോളം പേര്‍ തടഞ്ഞത്‌. എന്നാല്‍ നാട്ടുകാരുടെ എതിര്‍പ്പ്‌ വക വെയ്‌ക്കാതെ ലോറിയില്‍ നിന്നും സാധനങ്ങള്‍ ഇറക്കാന്‍ ശ്രമിച്ച കമ്പനി ജീവനക്കാരും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളും നടന്നു. ലോറിക്ക്‌ മുന്നില്‍ സമരക്കാര്‍ കുത്തിയിരിക്കുകയായിരുന്നു. തങ്ങളുടെ ജീവനും പരിസ്ഥിതിക്കും ഭീഷണിയായ മൊബൈല്‍ ടവര്‍ പള്ളിക്കരയില്‍ നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്ന മുദ്രാവാക്യം വിളിയോടെയാണ്‌ സാധനങ്ങളുമായെത്തിയ ലോറിയെ നാട്ടുകാര്‍ ഉപരോധിച്ചത്‌. അതേ സമയം നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന്‌ ടവര്‍ നിര്‍മ്മാണം നിര്‍ത്തിവച്ചതായി കമ്പനി എഞ്ചിനീയര്‍ അറിയിച്ചു. സമരക്കാരുമായി ൧൩ന്‌ നടക്കുന്ന ചര്‍ച്ചക്ക്‌ ശേഷം മാത്രമേ ടവര്‍ നിര്‍മ്മാണ പ്രവര്‍ത്തികളെക്കുറിച്ച്‌ കമ്പനി തീരുമാനിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മൊബൈല്‍ ടവറിന്‌ സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവുണ്ടെന്നും അതിനാല്‍ നാട്ടുകാര്‍ പിരിഞ്ഞു പോകണമെന്നും സ്ഥലത്തെത്തിയ പോലീസ്‌ ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ പിന്തിരിഞ്ഞില്ല. ഇതേ തുടര്‍ന്ന്‌ സാധനങ്ങളുമായെത്തിയ ലോറി തിരിച്ചുപോയി. കഴിഞ്ഞ ദിവസം രാവിലെയും ടവറിനാവശ്യമായ ക്യാമ്പിന്‍ ഇറക്കുന്നത്‌ നാട്ടുകാര്‍ തടഞ്ഞിരുന്നു. പോലീസിണ്റ്റെ ഇടപെടലിനെ തുടര്‍ന്നാണ്‌ ക്യാബിന്‍ ഇറക്കാന്‍ സാധിച്ചത്‌. ടവറിനെതിരെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം ശക്തമായതിനെ തുടര്‍ന്ന്‌ മൊബൈല്‍ ടവര്‍ നിര്‍മ്മാണ സ്ഥലത്ത്‌ ശക്തമായ പോലീസ്‌ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. സമരത്തിന്‌ ആദ്യഘട്ടത്തില്‍ പിന്തുണയുമായി വന്നിരുന്ന സിപിഎം നേതൃത്വം ഇപ്പോള്‍ പിന്തിരിഞ്ഞത്‌ പാര്‍ട്ടി അനുഭാവികളുടെ പ്രതിഷേധത്തിന്‌ കാരണമായിട്ടുണ്ട്‌. പാര്‍ട്ടിയുടെ കേന്ദ്രത്തില്‍ പരിസ്ഥിതിക്ക്‌ കോട്ടം തട്ടുംവിധം നിര്‍മ്മിക്കുന്ന മൊബൈല്‍ ടവറിനെതിരെ സിപിഎം നേതൃത്വം മൗനം പാലിക്കുന്നതില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

Kerala

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.