Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഷഹ്സാദിന്റെ വധത്തിനു പിന്നില്‍ ഐഎസ്‌ഐയെന്ന്‌ അമേരിക്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2011, 08:41 pm IST
inWorld

വാഷിംഗ്ടണ്‍: പാക്‌ സൈന്യത്തിനുള്ളിലെ ഭീകരവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച മാധ്യമപ്രവര്‍ത്തകനായ സലിം ഷഹ്സാദിന്റെ കൊലപാതകത്തിനുപിന്നില്‍ പാക്‌ ചാര സംഘടനയായ ഐഎസ്‌ഐയാണെന്ന്‌ അമേരിക്കന്‍ അധികൃതര്‍ വെളിപ്പെടുത്തിയതായി ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഐഎസ്‌ഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെയാണ്‌ ഷഹ്സാദിനെ കൊല്ലാന്‍ ഉത്തരവിട്ടതെന്നും സൈന്യത്തിനുള്ളിലെ തിരിമറികള്‍ ഇദ്ദേഹം ഇനിയും പുറത്തുകൊണ്ടുവരുമെന്നുള്ള ഭയം മൂലമാണ്‌ സംഘടന ഇത്തരമൊരു കൃത്യം നടത്തിയതെന്നും അമേരിക്കന്‍ സുരക്ഷാ വിഭാഗത്തിലെ രണ്ട്‌ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചതായി റിപ്പോര്‍ട്ടിലുണ്ട്‌. അഫ്ഗാനിസ്ഥാനിലും കാശ്മിരിലുമുള്ള ഭീകരവാദികളുമായി അവിശുദ്ധ ബന്ധം തുടരുന്ന സംഘടനയാണ്‌ ഐഎസ്‌ഐ. ഇവരുടെ പല പ്രവര്‍ത്തനങ്ങളും അത്യന്തം പൈശാചികമാണ്‌ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. ഷഹ്സാദിന്റെ വധം പാക്കിസ്ഥാനിലെ മാധ്യമപ്രവര്‍ത്തകരെയൊന്നടങ്കം ഞെട്ടിച്ചിരിക്കുകയാണെന്നും ഭീകരന്മാരുമായി ചേര്‍ന്ന്‌ ഐഎസ്‌ഐ നടപ്പാക്കുന്ന കിരാത വ്യവസ്ഥയെ ന്യായീകരിക്കാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മെയ്‌ രണ്ടിന്‌ അബോട്ടാബാദിലെ വസതിയില്‍ വെച്ച്‌ അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദനെ അമേരിക്കന്‍ സൈന്യം വധിച്ചതു മുതല്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിലവിലുള്ള അസ്വാരസ്യങ്ങള്‍ക്ക്‌ ആക്കം കൂട്ടുന്നതാണ്‌ അമേരിക്കയുടെ പുതിയ വെളിപ്പെടുത്തലുകള്‍. പാക്കിസ്ഥാന്റെ മൗനാനുവാദം കൂടാതെ ഒസാമക്ക്‌ രാജ്യത്ത്‌ തുടരാനാകുമായിരുന്നില്ലെന്ന്‌ ചില മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടത്‌ പാക്‌ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ പ്രതിഛായയ്‌ക്ക്‌ കോട്ടം വരുത്തിയിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകന്റെ വധത്തില്‍ പങ്കുണ്ടെന്ന വിധത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും സംഭവത്തെക്കുറിച്ച്‌ സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ഐഎസ്‌ഐ വക്താക്കള്‍ അവകാശപ്പെട്ടു. ഷഹ്സാദിന്റെ കൊലപാതകം അത്യന്തം ദൗര്‍ഭാഗ്യകരമായിപ്പോയെന്നും എന്നാല്‍ ഈ കൊലപാതകത്തെ ഐഎസ്‌ഐക്കെതിരായ ആയുധമായി ഉപയോഗിക്കുന്നതിനോട്‌ വിയോജിപ്പുണ്ടെന്നും സംഘടനാ വൃത്തങ്ങള്‍ അറിയിച്ചു.

ഇറ്റാലിയന്‍ ന്യൂസ്‌ ഏജന്‍സിക്ക്‌ വേണ്ടി പ്രവര്‍ത്തിച്ചു വരികയായിരുന്ന ഷഹ്സാദിനെ ഒരുടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കാനായി പോകുന്ന വഴിയില്‍ കാണാതാവുകയായിരുന്നു. അല്‍ഖ്വയ്ദയേയും പാക്സൈന്യത്തേയും സംബന്ധിച്ച ഒരു വാര്‍ത്ത തന്റേതായി പ്രസിദ്ധീകരിച്ചതിന്‌ ശേഷമാണ്‌ ഇദ്ദേഹത്തെ കാണാതായത്‌. എന്നാല്‍ രണ്ടുദിവസങ്ങള്‍ക്കുശേഷം ഇദ്ദേഹത്തിന്റെ മൃതശരീരം കണ്ടുകിട്ടിയെങ്കിലും ക്രൂരമായ പീഡനത്തിനിരയായാണ്‌ ഷഹ്സാദ്‌ കൊല്ലപ്പെട്ടതെന്ന്‌ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഇതോടൊപ്പം തനിക്ക്‌ ഐഎസ്‌ഐ അധികൃതരില്‍നിന്ന്‌ നിരന്തരം ഭീഷണിയുണ്ടായിരുന്നുവെന്ന്‌ ഷഹ്സാദ്‌ തന്നോട്‌ വെളിപ്പെടുത്തിയിരുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകനായ അലി ദയാന്‍ ഹസന്‍ പത്രക്കുറിപ്പിറക്കിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

Kerala

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Kerala

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

പുതിയ വാര്‍ത്തകള്‍

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

‘മന്ത്രിമാരുടെ വിദേശയാത്രകളിൽ ചെലവ് വഹിച്ചത് ആര് ?’ വിമർശിച്ച് മുൻ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ്

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.