Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സരബ്ജിത്തിന്റെ കേസ്‌ പുനരന്വേഷിക്കണമെന്ന്‌ സഹോദരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2011, 08:33 pm IST
inWorld

ലാഹോര്‍: വധശിക്ഷക്ക്‌ വിധിക്കപ്പെട്ട്‌ പാക്‌ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ സരബ്ജിത്‌ സിങ്ങിനെതിരായ കേസ്‌ പുനരന്വേഷണം നടത്താന്‍പാക്‌ സര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ അദ്ദേഹത്തെ സന്ദര്‍ശിക്കാനായി ലാഹോറിലെത്തിയ സഹോദരി ദല്‍ബീര്‍ കൗര്‍ ആവശ്യപ്പെട്ടു.

തന്റെ സഹോദരന്‍ നിരപരാധിയാണെന്നും അദ്ദേഹത്തെ കുടുക്കിയ ബോംബ്‌ സ്ഫോടനക്കേസിന്റെ യഥാര്‍ത്ഥ സൂത്രധാരനായ മന്‍ജിത്‌ സിങ്ങ്‌ ഇന്ത്യയില്‍ തടവില്‍ കഴിയുന്നുണ്ടെന്നും ലാഹോറില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ദല്‍ബീര്‍ കൗര്‍ പറഞ്ഞു. ലാഹോറിലെ കോട്ട്‌ ലഖ്ചത്‌ ജയിലില്‍ കഴിയുന്ന സരബ്ജിത്‌ സിങ്ങിനെ കാണാനായി കഴിഞ്ഞ മാസമാണ്‌ ഇവര്‍ ലാഹോറിലെത്തിയത്‌. സരബ്ജിത്‌ സിങ്ങിനെ സ്വതന്ത്രനാക്കണമെന്ന്‌ കാണിച്ച്‌ പാക്കിസ്ഥാനിലെ നിരവധി ഉന്നതാധികാരികള്‍ക്ക്‌ ദല്‍ബീര്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു. സരബ്ജിതിനെതിരായ കേസുകള്‍ പുനരന്വേഷണം നടത്താന്‍ ഒരു സംഘത്തെ പാക്കിസ്ഥാന്‌ ഇന്ത്യയിലേക്കയക്കാവുന്നതാണെന്നും അതല്ലെങ്കില്‍ മാനുഷിക പരിഗണന നല്‍കിയെങ്കിലും അദ്ദേഹത്തെ മോചിപ്പിക്കണമെന്നും അവര്‍ അധികൃതരോട്‌ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രണ്ടാമതൊരിക്കല്‍കൂടി ദല്‍ബീര്‍ സരബ്ജിത്തിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.

ഇതോടൊപ്പം പാക്കിസ്ഥാനില്‍ തനിക്ക്‌ മികച്ച സ്വീകരണമാണ്‌ ലഭിച്ചതെന്നും ഇവിടെയുള്ളവര്‍ ഒരു സഹോദരിയോടെന്നവണ്ണമാണ്‌ തന്നോട്‌ പെരുമാറുന്നതെന്നും അവര്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. സരബ്ജിത്‌ സിങ്‌ ഉടന്‍ ജയില്‍ മോചിതനാകുമെന്നുള്ള വിശ്വാസത്തില്‍ താന്‍ നാട്ടിലേക്ക്‌ മടങ്ങുകയാണെന്നും അവര്‍ അറിയിച്ചു. പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ വിസ ശരിയാക്കിത്തന്ന മനുഷ്യാവകാശ പ്രവര്‍ത്തകനായ അന്‍സാര്‍ ബര്‍ണിയോടുള്ള നന്ദി പ്രകടിപ്പിക്കാനും അവര്‍ മറന്നില്ല.

1990-ല്‍ പാക്‌ പഞ്ചാബ്‌ പ്രവിശ്യയില്‍ പതിമൂന്നോളം പേര്‍ മരിക്കാനിടയായ ബോംബ്‌ സ്ഫോടനങ്ങളുടെ പേരിലാണ്‌ പാക്‌ അധികൃതര്‍ സരബ്ജിത്‌ സിങ്ങിനെ അറസ്റ്റ്‌ ചെയ്തത്‌. 2008ല്‍ ഇദ്ദേഹത്തെ വധശിക്ഷിക്ക്‌ വിധിച്ചുവെങ്കിലും പാക്‌ പ്രധാനമന്ത്രി കേസില്‍ നേരിട്ടിടപെട്ടതിനാല്‍ സരബ്ജിത്തിന്റെ ശിക്ഷാനടപടികള്‍ നീട്ടിവെക്കുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

Vicharam

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

Kerala

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

India

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.