Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തലസ്ഥാനത്ത്‌ തെരുവ്‌ യുദ്ധം ഒരു തുടര്‍ക്കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2011, 11:03 pm IST
in Uncategorized

തിരുവനന്തപുരം: സ്വാശ്രയ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ തിരുവനന്തപുരത്ത്‌ ഇടതു വിദ്യാര്‍ഥി സംഘടനകള്‍ ഇന്നലെ നടത്തിയ നിയമസഭാ-സെക്രട്ടേറിയറ്റ്‌ മാര്‍ച്ചുകള്‍ അക്രമാസക്തമായി. വിദ്യാര്‍ത്ഥികളും പോലീസും മണിക്കൂറുകളോളം തലസ്ഥാന നഗരിയിലെ പ്രധാന വീഥിയില്‍ അഴിഞ്ഞാടി. പോലീസിനെ ആക്രമിക്കാന്‍ എസ്‌എഫ്‌ഐ-എഐഎസ്‌എഫ്‌ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ പോലീസ്‌ അക്ഷരാര്‍ഥത്തില്‍ തെരുവുയുദ്ധം തന്നെ നടത്തി.

പോലീസ്‌ മര്‍ദ്ദനത്തില്‍ ചില വിദ്യാര്‍ഥികളുടെ തല പൊട്ടി ചോര ഒഴുകാന്‍ തുടങ്ങിയതോടെ മാര്‍ച്ച്‌ കൂടുതല്‍ അക്രമാസക്തമാകുകയായിരുന്നു. സംഭവത്തില്‍ സിപിഎം എംഎല്‍എ ആര്‍.രാജേഷിനും വിദ്യാര്‍ഥികള്‍ക്കും അടക്കം ഇരുപതോളം പേര്‍ക്ക്‌ പരിക്കേറ്റു. വിദ്യാര്‍ഥികളുടെ ആക്രമണത്തില്‍ പതിനഞ്ചോളം പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്‌. കണ്ണീര്‍ വാതകം പ്രയോഗിച്ചതിനെത്തുടര്‍ന്ന്‌ സാരമായി പരിക്കേറ്റ ശരണ്യ എന്ന വിദ്യാര്‍ഥിനിയെ മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റി.

പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്നും പ്രകടനമായെത്തിയ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നിലെ ബാരിക്കേഡുകള്‍ തകര്‍ത്ത്‌ ഉള്ളില്‍ കടക്കാന്‍ ശ്രമിച്ചു. ഇതിനിടെ വിദ്യാര്‍ഥികളുടെ ഇടയ്‌ക്കു നിന്നും കല്ലേറും ആരംഭിച്ചു. തുടര്‍ന്ന്‌ പോലീസ്‌ ലാത്തി വീശുകയായിരുന്നു. ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചെങ്കിലും വിദ്യാര്‍ഥികള്‍ കൂടുതല്‍ അക്രമാസക്തരാവുകയായിരുന്നു. പോലീസാകട്ടെ കണ്ണില്‍ക്കണ്ട വിദ്യാര്‍ഥികളെ മുഴുവന്‍ തല്ലാനാരംഭിച്ചു. ഒറ്റപ്പെട്ട്‌ മര്‍ദനത്തില്‍നിന്നും രക്ഷപ്പെടാന്‍ ചില കടകളില്‍ ഓടിക്കയറിയ വിദ്യാര്‍ഥികളെ പോലീസുകാര്‍ സംഘം ചേര്‍ന്ന്‌ മര്‍ദിച്ചു. കടകളില്‍ നിന്നും പിടിച്ചിറക്കിയ ശേഷം ഇവരെ പോലീസ്‌ വളഞ്ഞിട്ടു മര്‍ദിക്കുകയായിരുന്നു.

മര്‍ദനത്തെത്തുടര്‍ന്ന്‌ ചിതറി ഓടിയ വിദ്യാര്‍ഥികള്‍ യൂണിവേഴ്സിറ്റി കോളേജിനുള്ളില്‍ തമ്പടിച്ച്‌ പോലീസിനു നേരെ കല്ലേറു നടത്തി. കല്ലേറ്‌ രൂക്ഷമായപ്പോള്‍ പോലീസ്‌ ക്യാമ്പസിനുള്ളില്‍ കടന്ന്‌ ലാത്തിച്ചാര്‍ജ്‌ ആരംഭിച്ചു. കൂട്ടിന്‌ ഗ്രനേഡുകളും കണ്ണീര്‍വാതകവും മാറി മാറി പ്രയോഗിച്ചു. മര്‍ദനം ആരംഭിച്ചതോടെ പോലീസ്‌ അക്ഷരാര്‍ഥത്തില്‍ യുദ്ധമുറകള്‍ തന്നെ പ്രയോഗിച്ചു.

ഇതേ സമയം നിയമസഭയിലേക്ക്‌ മാര്‍ച്ച്‌ നടത്തിയ എഐവൈഎഫ്‌ പ്രവര്‍ത്തകരെ പോലീസ്‌ യുദ്ധസ്മാരകത്തിനു സമീപം തടഞ്ഞു. ഇവിടെയും വിദ്യാര്‍ഥികള്‍ കല്ലേറ്‌ നടത്തിയതോടെ പോലീസ്‌ ലാത്തി വീശുകയായിരുന്നു. ഇവിടെ ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകരുടെ തലയ്‌ക്ക്‌ പരിക്കേറ്റു. പലരുടെയും തലപൊട്ടി ചോര ഒഴുകി.

വിദ്യാര്‍ഥികളെ തല്ലി എല്ലൊടിച്ച്‌ രക്തം ചിതറിച്ചാല്‍ ഭയന്നു പിന്മാറുമെന്ന്‌ ഉമ്മന്‍ചാണ്ടി കരുതേണ്ടെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു. ലാത്തി, ഗ്രനേഡ്‌, കണ്ണീര്‍ വാതകം എന്നിവ കൊണ്ട്‌ മാനേജ്മെന്റുകള്‍ക്ക്‌ വിടുവേല ചെയ്യുകയാണ്‌ സര്‍ക്കാര്‍. അധമന്മാരായ പോലീസ്‌ ഉദ്യോഗസ്ഥരെയാണ്‌ വിദ്യാര്‍ഥി സമരത്തെ അടിച്ചൊതുക്കാന്‍ നിയോഗിച്ചിരിക്കുന്നത്‌. മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ച എസ്‌എഫ്‌ഐ-എഐഎസ്‌എഫ്‌ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യായമായ ആവശ്യങ്ങളുന്നയിച്ചുള്ള വിദ്യാര്‍ഥി സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ഒരു സര്‍ക്കാരിനെയും അനുവദിക്കില്ലെന്ന്‌ യൂണിവേഴ്സിറ്റി കോളേജിലെത്തിയ എല്‍ഡിഎഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വം പറഞ്ഞു. സ്വാശ്രയ മാനേജ്മെന്റുകള്‍ക്കു വേണ്ടി പൊതു മേഖലയെ തീറെഴുതാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ഐപിഎല്‍: ഇനി പ്ലേ ഓഫ് പൂരം

ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ് ബോളില്‍ വനിതാ വിഭാഗം പോരാട്ടത്തില്‍ രാജസ്ഥാനെതിരായ മത്സരത്തില്‍ കേരളത്തിനായി ക്ലൗഡിയ സ്‌കോര്‍ ചെയ്യുന്നു

ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: കേരള വനിതകള്‍ക്ക് രണ്ടാം ജയം

ജര്‍മന്‍ കപ്പ് കിരീടവുമായി ബയേണ്‍ താരം ഹാരി കെയ്ന്‍ സഹതാരങ്ങള്‍ക്കൊപ്പം

ഹാരി കെയ്ന്‍ ഹാട്രിക്കില്‍ ബയേണിന് കിരീടം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലിവര്‍ അഞ്ചാം സ്ഥാനക്കാരായി

ജോഫ്ര ആര്‍ച്ചര്‍(രണ്ടാമത്) സഹതാരങ്ങള്‍ക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു

ആര്‍ച്ചര്‍ രാജസ്ഥാന് പ്ലേ ഓഫ് സമ്മാനിച്ചു; നിര്‍ണായക മത്സരത്തില്‍ മുംബൈയെ 30 റണ്‍സിന് തോല്‍പ്പിച്ചു

കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’​ക്കെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യപ്പെട്ട് സു​പ്രീം​കോ​ട​തി​യി​ൽ ഹർ​ജി

പാളയം മാര്‍ക്കറ്റിലെ കെട്ടിടങ്ങളുടെ കോണിയ്‌ക്കടുത്ത് നിര്‍മ്മിച്ച അനധികൃത നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റി തുടങ്ങി

ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്)

തിരൂരില്‍ പരിപാടിക്ക് വന്നാല്‍ ആരിഫ് ഹുസൈന്റെ കാല് വെട്ടുമെന്ന ഭീഷണി…മലപ്പുറത്ത് ജിഹാദികളുടെ കൊലവിളി മൂലം ആരിഫ് ഹുസൈന്റെ പരിപാടി റദ്ദാക്കി

സിപിഎമ്മിലെ ഒബിസി വിഭാഗം ഇനി ബിജെപിയിലേക്കൊഴുകും; രാജീവിന്റെ നേതൃത്വത്തില്‍ ബിജെപി ഇനി കുതിച്ചുവളരും

‘ ഞാൻ മോദിയുടെ ആരാധകൻ , ഇന്ത്യയ്‌ക്ക് എന്ത് സഹായം വേണമെങ്കിലും വിളിക്കാം ‘ ; മോദിയെ പ്രശംസിച്ച് ട്രംപ് ; ഞെട്ടി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.