Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

വാരാവസാനം വന്‍നേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2011, 10:48 pm IST
inBusiness

മൗറീഷ്യസ്‌ വഴി ഇന്ത്യയിലെത്തുന്ന മൂലധന നേട്ടത്തിന്‌ ആദായനികുതി ചുമത്തുന്നതിനുള്ള മൗറീഷ്യസ്‌ നീക്കം ആഭ്യന്തര ഓഹരി വിപണിയില്‍ 20-ാ‍ം തീയതി ഇക്കഴിഞ്ഞ നാലു മാസക്കാലത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയ്‌ക്കു വഴിയൊരുക്കി. ഫെബ്രുവരി 10-ാ‍ം തീയതിക്കു ശേഷം ആദ്യമായാണ്‌ വിപണി ഇത്ര വലിയ ഗര്‍ത്തത്തില്‍ പതിക്കുന്നത്‌.

17925.17ല്‍ ആണ്‌ 20-ാ‍ം തീയതി സെന്‍സെക്സ്‌ ആരംഭിച്ചത്‌. 363.90 പോയിന്റ്‌ വീഴ്ചയോടുകൂടി അത്‌ 17506.63ല്‍ ക്ലോസ്‌ ചെയ്തു. 5372.20ല്‍ ആരംഭിച്ച നിഫ്റ്റി 108.50 പോയിന്റ്‌ നഷ്ടത്തോടുകൂടി 5257.90ല്‍ ക്ലോസ്‌ ചെയ്തു. ഗ്രീസിനെ സഹായിക്കുന്ന കാര്യത്തില്‍ ബ്രിട്ടന്‍ അല്‍പം വൈകുമെന്നും ആഭ്യന്തരമായി മുന്‍കൂര്‍ നികുതിയുടെ തോത്‌ കുറഞ്ഞുവെന്നും മറ്റുമുള്ള വാര്‍ത്തകളും 20-ാ‍ം തീയതി വിപണി നിലവാരം ഇടിയുന്നതിനു കാരണമായി. 11064കോടി രൂപയുടെ മൂല്യച്യുതിയാണ്‌ 20-ാ‍ം തീയതി മാത്രം റിലയന്‍സ്‌ ഇന്‍ഡസ്ട്രീസ്‌ ഓഹരികള്‍ക്കുണ്ടായത്‌. ടിസിഎസ്‌ – 8015 കോടി, ഒഎന്‍ഡിസി – 7700കോടി, ഐടിസി – 4101 കോടി, എന്‍ടിപിസി – 3504 കോടി ഈ വിധത്തിലാണ്‌ ഇതര ഒന്നാം നിര ഓഹരികളിലുണ്ടായ 20-ാ‍ം തീയതിയിലെ നഷ്ടം. ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഹീറോഹോണ്ട ഓഹരികള്‍ അന്ന്‌ നേട്ടമുണ്ടാക്കി.

മൗറീഷ്യസ്‌ എഫക്ട്‌ വിപണിയെ വിട്ടുകഴിഞ്ഞിട്ടില്ല. വിദേശ ധനകാര്യസ്ഥാപനങ്ങള്‍ 563.36 കോടി രൂപ വിപണിയില്‍ നിന്ന്‌ പിന്‍വലിച്ചു. എങ്കിലും മുന്‍നിര ഓഹരികളിലുണ്ടായ വാങ്ങല്‍ താത്പര്യം 21-ാ‍ം തീയതി വിപണിയില്‍ നേരിയ ചലനം സൃഷ്ടിച്ചു. ഒരാഴ്ചയായി വിലക്കുറവ്‌ അനുഭവപ്പെട്ടുകൊണ്ടിരുന്ന റിലയന്‍സ്‌ ഇന്‍ഡസ്ട്രീസ്‌ ഓഹരിവിലകള്‍ 1.67 ശതമാനം ഉയര്‍ന്ന്‌ 848.50 രൂപയിലെത്തി. ഇന്‍ഫോസിസ്‌, ടിസിഎസ്‌, എച്ച്ഡിഎഫ്സി ഓഹരി വിലകളും അന്ന്‌ ഉയര്‍ന്നു. 17574.37ല്‍ ആണ്‌ അന്ന്‌ സെന്‍സെക്സ്‌ ആരംഭിച്ചത്‌. ഒരവസരത്തിലത്‌ 17714.88 വരെ ഉയര്‍ന്നു. അതിനുശേഷം 17560.30ല്‍ ക്ലോസ്‌ ചെയ്തു. നേട്ടം 53.67 പോയിന്റ്‌. 5280.80ല്‍ ആരംഭിച്ച നിഫ്റ്റി 17.95 പോയിന്റ്‌ ഉയര്‍ന്ന്‌ 5275.85ല്‍ ക്ലോസ്‌ ചെയ്തു. ആഗോള വിപണികളും അന്ന്‌ നേട്ടത്തിലായിരുന്നു.

നടപ്പു സാമ്പത്തിക വര്‍ഷം മണ്‍സൂണ്‍ പൊതുവെ കുറഞ്ഞിരിക്കുമെന്നാണ്‌ കാലാവസ്ഥാ റിപ്പോര്‍ട്ട്‌. ഇത്‌ കാര്‍ഷിക ഉത്പാദനത്തില്‍ ഗണ്യമായ കുറവു വരുത്തും. ഈ വാര്‍ത്ത 22-ാ‍ംതീയതി വിപണിയില്‍ മ്ലാനത പരത്തി. 17659.37ലാണ്‌ അന്ന്‌ വിപണി ആരംഭിച്ചത്‌. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ രംഗത്തു നിന്നു വിട്ടു നിന്നു. സെന്‍സെക്സ്‌ ഒരവസരത്തില്‍ 17492.19 വരെ താഴുകയും 17678.86 വരെ ഉയരുകയും ചെയ്തിരുന്നു. അതിനുശേഷം 17550.63ല്‍ ക്ലോസ്‌ ചെയ്തു. നഷ്ടം 9.67 പോയിന്റ്‌. 5304.65ല്‍ ആരംഭിച്ച നിഫ്റ്റി 2.45 പോയിന്റ്‌ നേട്ടത്തോടുകൂടി 5278.30ല്‍ ക്ലോസ്‌ ചെയ്തു. മഹീന്ദ്ര ആന്റ്‌ മഹീന്ദ്ര, ഒഎന്‍ജിസി, സിപ്ല, ബജാജ്‌ ഓട്ടോ, ടാറ്റാ പവര്‍, ഇന്‍ഫോസിസ്‌ ഓഹരികള്‍ നേട്ടത്തില്‍ അന്ന്‌ വ്യാപാരം അവസാനിപ്പിച്ചു. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, മാരുതി സുസൂകി, ഭാരതി എയര്‍ടെല്‍, ടിസിഎസ്‌, ജിന്‍ഡാല്‍ സ്റ്റീല്‍, ഹീറോ ഹോണ്ട, ജെപി അസോസിയേറ്റ്സ്‌, ഡിഎല്‍എഫ്‌ ഓഹരികള്‍ക്ക്‌ നഷ്ടം സംഭവിച്ചു.

ആഗോളതലത്തില്‍ ഉത്പാദനരംഗം ശിഥിലമാവുകയാണ്‌ എന്ന ഫെഡറല്‍ റിസര്‍വ്‌ കണ്ടെത്തല്‍ 23-ാ‍ം തീയതി പ്രാഥമികമായി ആഗോള തലത്തില്‍ ഓഹരി വിലകള്‍ താഴ്‌ത്തി. എന്നാല്‍ കെജി ബേസിനില്‍ റിലയന്‍സ്‌ ഇന്‍ഡസ്ട്രീസ്‌ പുതിയ എണ്ണശേഖരം കണ്ടെത്തിയെന്ന വാര്‍ത്ത പരന്നത്‌ ആഭ്യന്തര ഓഹരി വിപണിയില്‍ ഉന്മേഷം സൃഷ്ടിച്ചു.

ജൂണ്‍ 11ന്‌ അവസാനിച്ച ആഴ്ചയില്‍ റഷ്യ വിലസൂചിക 9.13 ശതമാനമായി ഉയര്‍ന്നു. അതിനു മുന്‍ അവലോകനവാരം അത്‌ 8.96 ശതമാനം ആയിരുന്നു. എങ്കിലും ഇത്‌ ആഭ്യന്തരവിപണിയെ അത്രകണ്ടു ബാധിച്ചില്ല. 17526.92ല്‍ ആണ്‌ അന്ന്‌ സെന്‍സെക്സ്‌ ആരംഭിച്ചത്‌. ജൂണ്‍ അവധി ഇടപാടുകള്‍ അവസാനിപ്പിക്കേണ്ട ദിനം ആഗതമായതുമൂലം കൊടുക്കല്‍ വാങ്ങലുകള്‍ അധികരിച്ചിരുന്നു. 176.86 പോയിന്റ്‌ നേട്ടത്തോടുകൂടി സെന്‍സെക്സ്‌ 17727.49പോയിന്റിലും 41.70 പോയിന്റ്‌ നേട്ടത്തോടുകൂടി നിഫ്റ്റി 5320ലും 23-ാ‍ം തീയതി ക്ലോസ്‌ ചെയ്തു.

വാരാവസാന വ്യാപാരദിവസം വിപണി നിലവാരം കുതിച്ചു കയറി. ക്രൂഡോയില്‍ വിലക്കുറവായിരുന്നു കാരണം. വില്‍പനക്കാരായി ചില ദിവസങ്ങള്‍ തുടര്‍ന്ന വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വാങ്ങലുകാരായി മാറിയത്‌ മറ്റൊരു കാരണമായിരുന്നു. 890.44 കോടി രൂപ അവര്‍ 24-ാ‍ം തീയതി വിപണിയില്‍ നിക്ഷേപിച്ചു.

17804.94 പോയിന്റിലാണ്‌ അന്ന്‌ സെന്‍സെക്സ്‌ ആരംഭിച്ചത്‌. 513.19 പോയിന്റ്‌ നേട്ടത്തോടുകൂടി അത്‌ 18240.68 പോയിന്റില്‍ ക്ലോസ്‌ ചെയ്തു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായാണ്‌ സെന്‍സെക്സ്‌ ഒറ്റ ദിവസം കൊണ്ട്‌ ഇത്ര ഉയരത്തിലെത്തുന്നത്‌. 5343.40ലാരംഭിച്ച നിഫ്റ്റി 151.25 പോയിന്റ്‌ ഉയര്‍ന്ന്‌ 5471.25ല്‍ ക്ലോസ്ചെയ്തു.

157357 കോടി രൂപയാണ്‌ ഒറ്റ ദിവസംകൊണ്ട്‌ വിപണിക്കുണ്ടായ മൂല്യ വര്‍ദ്ധനവ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.