Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വനിതാ ബില്‍ സമവായമായില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2011, 10:18 pm IST
in Uncategorized

ന്യൂദല്‍ഹി: വനിതാ സംവരണബില്ലിന്റെ കാര്യത്തില്‍ അഭിപ്രായസമന്വയമുണ്ടാക്കാന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം പരാജയപ്പെട്ടു.

ലോക്സഭാ സ്പീക്കര്‍ മീരാ കുമാര്‍ വിളിച്ചുചേര്‍ന്ന യോഗത്തില്‍നിന്ന്‌ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌ പാര്‍ട്ടിയും വിട്ടുനിന്നു. സീറ്റ്‌ വിതരണത്തില്‍ വനിതകള്‍ക്കായി രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ ക്വാട്ട വേണമെന്ന ശിവസേന ആവശ്യപ്പെട്ടപ്പോള്‍ ഒബിസി വനിതകള്‍ക്കായി ക്വാട്ടക്കുള്ളില്‍ ക്വാട്ട വേണമെന്ന്‌ ആവശ്യമാണ്‌ രാഷ്‌ട്രീയ ജനതാദള്‍ ഉന്നയിച്ചത്‌. ബില്ലിന്റെ നിലവിലുള്ള രൂപത്തെ അംഗീകരിക്കാനാവില്ലെന്ന്‌ എസ്പിയും ബിഎസ്പിയും വ്യക്തമാക്കി. ബില്ലിന്റെ കാര്യത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന ഇരു പാര്‍ട്ടികളെയും അനുനയിപ്പിക്കാന്‍ പ്രത്യേകമായി ചര്‍ച്ച നടത്തുമെന്നും അഭിപ്രായ സമന്വയം ഉണ്ടാകുന്നതുവരെ അതിനുള്ള ശ്രമം തുടരുമെന്നും യോഗത്തിന്‌ ശേഷം ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍ വാര്‍ത്താ ലേഖകരെ അറിയിച്ചു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്‌ മുമ്പ്‌ അടുത്ത യോഗം വിളിച്ചുകൂട്ടും. ആഗസ്റ്റ്‌ ഒന്നിന്‌ തുടങ്ങുന്ന ശീതകാല സമ്മേളനത്തില്‍തന്നെ ബില്‍ കൊണ്ടുവരണമെന്ന്‌ യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. 2010 മാര്‍ച്ചില്‍ രാജ്യസഭ ബില്‍ പാസാക്കിയിരുന്നു.

ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക്‌ 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിന്‌ പകരം സ്വന്തം സ്ഥാനാര്‍ത്ഥികളുടെ ടിക്കറ്റ്‌ വിതരണത്തില്‍ സ്ത്രീകള്‍ക്ക്‌ സമാന സംവരണം ഏര്‍പ്പെടുത്താന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ നിര്‍ദേശം നല്‍കണമെന്ന്‌ ശിവസേനാ എംപി അനന്ത്‌ ഗീഥെ നിര്‍ദേശിച്ചു. 33 ശതമാനം സംവരണത്തില്‍ ഒബിസി വനിതകള്‍ക്കായി ക്വാട്ടക്കുള്ളില്‍ ക്വാട്ട വേണമെന്ന്‌ ആര്‍ജെഡി നേതാവ്‌ രഘുവംശ്‌ പ്രസാദ്‌ ആവശ്യപ്പെട്ടു.

കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ രാജ്യസഭാ ബില്‍ പാസാക്കിയ വേളയിലുണ്ടായ കലാപകലുഷിതമായ രംഗങ്ങള്‍ ലോക്സഭയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അഭിപ്രായസമന്വയം ഉണ്ടാക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ സുഷമാ സ്വരാജ്‌ സ്പീക്കറോട്‌ ആവശ്യപ്പെട്ടു. വിയോജിക്കുന്ന അംഗങ്ങള്‍ക്ക്‌ അവരുടെ നിലപാടുകള്‍ വ്യക്തമാക്കാന്‍ അവസരം കൊടുക്കണം. മാര്‍ഷലുകളുടെ സഹായം തേടേണ്ടിവന്ന രാജ്യസഭയിലെ സ്ഥിതി ലോക്സഭയില്‍ ആവര്‍ത്തിക്കപ്പെടരുതെന്നും സുഷമാ സ്വരാജ്‌ നിര്‍ദേശിച്ചു. ബില്ലിനെ പിന്തുണച്ച്‌ രാജ്യസഭയില്‍ സ്വീകരിച്ച നിലപാട്‌ തന്നെയായിരിക്കും ലോക്സഭയിലും ബിജെപി കൈക്കൊള്ളുകയെന്ന്‌ അവര്‍ പറഞ്ഞു.

വനിതാ സംവരണ ബില്ലിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന്‌ അന്താരാഷ്‌ട്ര വനിതാ ദിനത്തില്‍ ഒട്ടേറെ അംഗങ്ങള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന കാര്യം സ്പീക്കര്‍ മീരാകുമാര്‍ ചൂണ്ടിക്കാട്ടി.

ബിജെപി, ഇടതുപാര്‍ട്ടികള്‍, എഐഎഡിഎംകെ, ഡിഎംകെ, ശിരോമണി അകാലിദള്‍, തൃണമൂല്‍ കോണ്‍ഗ്രസ്‌ തുടങ്ങിയവയുടെ പ്രതിനിധികള്‍ സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്തു. മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍.കെ.അദ്വാനിയും സന്നിഹിതനായിരുന്നു.

ഇതിനിടെ, സര്‍ക്കാരിന്റേയും പൊതുസമൂഹത്തിന്റെയും കരട്‌ ലോക്പാല്‍ ബില്ലുകളുടെ ചര്‍ച്ച ജൂലൈ 3 ന്‌ നടക്കും. അഴിമതി നിരോധനബില്ലിന്റെ രണ്ട്‌ രൂപങ്ങള്‍ സര്‍ക്കാര്‍ രാഷ്‌ട്രീയ കക്ഷികള്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കും. പ്രധാനമന്ത്രിയെ ഓംബുഡ്സ്മാന്റെ കീഴില്‍ കൊണ്ടുവരണമോ എന്നും മറ്റുമുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണിത്‌. സര്‍വകക്ഷിയോഗം 3 ന്‌ ദല്‍ഹിയില്‍ കൂടുമെന്ന്‌ സര്‍ക്കാര്‍ അറിയിച്ചു.

ലോക്പാല്‍ ബില്ലിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനായി സര്‍ക്കാര്‍ പ്രതിനിധികളും പൊതുസമൂഹ പ്രതിനിധികളും ഒമ്പത്‌ പ്രാവശ്യം യോഗം ചേര്‍ന്നെങ്കിലും ധാരണയായില്ല. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ കരട്‌ ബില്ലും പൊതുസമൂഹത്തിന്റെ കരട്‌ ബില്ലും രാഷ്‌ട്രീയ കക്ഷികള്‍ക്ക്‌ നല്‍കുവാനും അവരുടെ അഭിപ്രായങ്ങള്‍ കൂടി അറിഞ്ഞശേഷം കേന്ദ്രസര്‍ക്കാരിന്‌ സമര്‍പ്പിക്കാനുമാണ്‌ പരിപാടി. ലോക്പാലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയേയും ഉന്നത നീതിപീഠത്തേയും പാര്‍ലമെന്റംഗങ്ങളുടെ സഭയിലെ പെരുമാറ്റത്തേയും കൊണ്ടുവരുന്നതിനോട്‌ സര്‍ക്കാര്‍ അനുകൂലിക്കുന്നില്ല.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ആസിഫ് കെ. യൂസഫിന്റെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിയമനം! ദുരൂഹത പുറത്തുകൊണ്ടുവരണം: ദേശീയ അദ്ധ്യാപക പരിഷത്ത്

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ശാസ്ത്ര, സാങ്കേതിക മുന്നേറ്റം അപാരം

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ഭാരതത്തിന്റെ ആത്മവിശ്വാസം ആകാശത്തോളം

യുഡിഎഫിന്റെ ഭരണത്തണലില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

പ്രതിരോധമില്ലാത്തവരുടെ മേല്‍ സംഘടിത ശക്തിയുടെ ആക്രമണം: കോടതി

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

മന്ത്രി എസ്. കീര്‍ത്തന, വാര്‍ത്താസമ്മേളനങ്ങളില്‍ ചിരിച്ചു കൊണ്ട് മറുപടി പറയുന്ന ഐജി ആര്‍.വി. രമ്യാ ഭാരതി

ബലാത്സംഗക്കേസ്: വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിയുടേയും ഐജിയുടെയും ചിരി വിവാദമാകുന്നു

ഐപിഎല്‍: യോഗ്യരാകാന്‍ ആര്‍സിബി-ടൈറ്റന്‍സ്

ദ്യോക്കോ ഡാന്‍സ് തുടങ്ങി; റൈബാക്കിനയ്‌ക്കും തകര്‍പ്പന്‍ തുടക്കം, വാവ്‌റിങ്ക പുറത്ത്

ഗുജറാത്തിനെതിരെ കേരളത്തിനായി പോയിന്റ് നേട്ടത്തിനായുള്ള ലിയയുടെ കുതിപ്പ്‌

കേരള വനിതകള്‍ക്ക് തുടര്‍ച്ചയായ മൂന്നാം ജയം; പുരുഷ ടീം നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.