Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

താലിബാനുമായുള്ള ചര്‍ച്ച യുഎസ്‌ സ്ഥിരീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2011, 09:27 pm IST
in World

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നേതൃത്വവുമായി സര്‍ക്കാര്‍ നടത്തുന്ന സമവായ ചര്‍ച്ചകളില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരും പങ്കാളികളാണെന്ന്‌ യുഎസ്‌ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട്‌ ഗേറ്റ്സ്‌ വെളിപ്പെടുത്തി.

അഫ്ഗാനിസ്ഥാനിലെ രാഷ്‌ട്രീയ അരാജകത്വം പരിഹരിക്കുക എന്ന ലക്ഷ്യമാണ്‌ ചര്‍ച്ചകള്‍ക്ക്‌ പിന്നിലെന്നും ഇത്തരം ചര്‍ച്ചകള്‍ പുരോഗതി കൈവരിക്കാന്‍ വളരെക്കാലമെടുക്കുമെന്നും ഗേറ്റ്സ്‌ പറഞ്ഞു. ഒരു വാര്‍ത്താ ചാലിന്‌ നല്‍കിയ അഭിമുഖ സംഭാഷണത്തിലാണ്‌ അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്‌. ബിന്‍ലാദനടക്കമുള്ള അല്‍ ഖ്വയ്ദ പ്രമുഖര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ്‌ അമേരിക്ക താലിബാനുമായി ചര്‍ച്ച നടത്താന്‍ തയ്യാറായത്‌. അഫ്ഗാനിസ്ഥാനില്‍ എല്ലാ വിഭാഗങ്ങളുടേയും പിന്തുണയോടുകൂടി സമാധാനം പുനഃസ്ഥാപിക്കാനാണ്‌ രാജ്യം താല്‍പര്യപ്പെടുന്നത്‌, ഗേറ്റ്സ്‌ പറഞ്ഞു. അമേരിക്കന്‍ അധികൃതര്‍ താലിബാനുമായി ചര്‍ച്ച നടത്തുന്നുവെന്ന്‌ അഫ്ഗാന്‍ പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായി ശനിയാഴ്ച പ്രസ്താവനയിറക്കിയിരുന്നു.

ഇതോടൊപ്പം പ്രാഥമികതല ചര്‍ച്ചകള്‍ മാത്രമാണ്‌ താലിബാനുമായി നടത്തുന്നതെന്നും 2014ഓടെ അഫ്ഗാനിസഥാനില്‍ സുരക്ഷാ സമവാക്യങ്ങള്‍ ദൃഢപ്പെടുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും അമേരിക്കന്‍ അധികൃതര്‍ അറിയിച്ചു. യുദ്ധ നടപടികള്‍ പിന്തുടരുവാന്‍ അമേരിക്കന്‍ ജനത അശേഷം താല്‍പര്യപ്പെടുന്നില്ലെന്നും, ഇക്കാരണത്താല്‍ അഫ്ഗാനടക്കമുള്ള രാജ്യങ്ങളില്‍ നടക്കുന്ന സമവായ ചര്‍ച്ചകള്‍ക്ക്‌ അമേരിക്കന്‍ ജനത ഒന്നടങ്കം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അധികൃതര്‍ അവകാശപ്പെടുന്നു. അല്‍ഖ്വയ്ദയുമായുള്ള ബന്ധം ഇടിഞ്ഞ്‌ സമാധാനത്തിന്റെ മാര്‍ഗം സ്വീകരിക്കാന്‍ തയ്യാറാകുന്ന താലിബാനികള്‍ക്ക്‌ സുരക്ഷിതമായ ഭാവിയുണ്ടെന്നതാണ്‌ അമേരിക്ക അഫ്ഗാനിസ്ഥാനില്‍ പ്രചരിപ്പിക്കുന്ന സന്ദേശം.

2001 സപ്തംബര്‍ 11ന്‌ അമേരിക്കയിലെ വേള്‍ഡ്‌ ട്രേഡ്‌ സെന്ററിനു നേര്‍ക്ക്‌ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന്‌ അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ സൈനിക നീക്കങ്ങള്‍ക്കൊടുവിലാണ്‌ രാജ്യത്തെ താലിബാന്‍ ഭരണം അവസാനിച്ചത്‌. ബ്രിട്ടന്റെ സഹകരണത്തോടെ അമേരിക്ക നടത്തിയ സൈനികാക്രമണങ്ങളില്‍ താലിബാന്‍ നേതൃത്വം പരാജിതരായി പിന്‍വാങ്ങുകയാണുണ്ടായത്‌. നിലവില്‍ അമേരിക്കയുടെ സൈനിക സഹായത്തോടെയാണ്‌ അഫ്ഗാനില്‍ ഭരണം നടക്കുന്നത്‌. എന്നാല്‍ രാജ്യത്തെ രാഷ്‌ട്രീയ പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെടുന്ന പക്ഷം അവിടെയുള്ള മുഴുവന്‍ യുഎസ്‌ സൈനികരെയും പിന്‍വലിക്കുമെന്നാണ്‌ അമേരിക്ക വ്യക്തമാക്കിയിട്ടുള്ളത്‌.

ഇതിനിടയില്‍ താലിബാന്‌ അധികാരം പങ്കിട്ടുനല്‍കാനുള്ള പുതിയ പദ്ധതി രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്‌. താലിബാന്‍ ഭരണകാലത്ത്‌ കടുത്ത മതനിയമങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്ന ജനങ്ങള്‍ക്ക്‌ നിലവിലുള്ള ഭരണ വ്യവസ്ഥിതി പരമാവധി സ്വാതന്ത്ര്യം നല്‍കുന്നുണ്ട്‌. എന്നാല്‍ താലിബാന്‌ വീണ്ടും അധികാരം ലഭിക്കുകയാണെങ്കില്‍ ഇത്തരം കര്‍ശന നിയമങ്ങള്‍ ഒരിക്കല്‍ക്കൂടി തങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ്‌ സാധാരണക്കാരുടെ അഭിപ്രായം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 മരണം: മരിച്ചത് ദമ്പതികളും മകനും

India

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

India

കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം നടത്താൻ യോഗം ചേർന്ന കോൺഗ്രസുകാർ തമ്മിൽത്തല്ലി ; കർണാടക യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ പോർവിളികൾ

Kerala

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

കൊല്‍ക്കത്തയില്‍ പാര്‍ക് സ്ട്രീറ്റില്‍ കല്ലെറിഞ്ഞവരെ വീട്ടില്‍ പോയി പൊക്കുന്ന പൊലീസും അര്‍ധസൈനികരും

കശ്മീരിലെ കല്ലേറ് വരെ നിര്‍ത്തി, ഇനി ബംഗാളിലേയും നിര്‍ത്തും: സുവേന്ദു അധികാരി

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്തെത്തിച്ച് പീഡനം;2 യുവതികള്‍ അറസ്റ്റില്‍

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

മാത്യു കുഴല്‍നാടന്റെ കുഴലൂത്ത് നിര്‍ത്തിച്ച് മുസ്ലിം ലീഗ്; കുഴല്‍നാടനെ രക്ഷിക്കാന്‍ കോണ്‍ഗ്രസിലും ആരുമില്ല, ഒറ്റപ്പെട്ട് കുഴല്‍നാടന്‍

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം, എം വി ഗോവിന്ദനെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

വനിതാ അഭിഭാഷകയെ ലൗജിഹാദിൽ കുടുക്കിയത് രോഹൻ എന്ന പേരിൽ , ഒരുമിച്ച് താമസിച്ചത് രണ്ട് വർഷം ; ഗണപതി പൂജയിൽ വരെ പങ്കെടുത്ത റഹീം റസാഖ് അഭിഭാഷകൻ

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം

ഒമാനിൽ ബലിപ്പെരുന്നാൾ മെയ് 27-ന്

സുവേന്ദുവിന്റെ പിഎയെ കൊലപ്പെടുത്താൻ വെടിവെച്ചയാൾ അറസ്റ്റിൽ

134 വർഷത്തെ പഴക്കം ; ഇന്ത്യയിൽ നിന്ന് എത്തുന്ന ഹിന്ദുക്കൾക്കായി ഇറാൻ നിർമ്മിച്ച മഹാവിഷ്ണു ക്ഷേത്രം : ദൃശ്യങ്ങൾ പങ്ക് വച്ച് അമിതാഭ് ബച്ചൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.