കെ.കെ. പത്മനാഭന്‍

കെ.കെ. പത്മനാഭന്‍

കെ. സുധാകരന്റെ അദ്ധ്യക്ഷപദവി; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കണ്ണൂരില്‍ എ ഗ്രൂപ്പിലെ ഒരു വിഭാഗം എന്‍സിപിയിലേക്ക്

തെരഞ്ഞെടുപ്പ് സമയത്ത് കെപിസിസി നേതൃത്വത്തെ ദിവസങ്ങളോളം ഇവര്‍ ആശങ്കയുടെ മുള്‍മുനയിലാക്കിയിരുന്നു. സുധാകരപക്ഷവുമായി വര്‍ഷങ്ങളായി ഇടഞ്ഞ് നില്‍ക്കുന്ന മുരളിയെ അനുനയിപ്പിക്കാന്‍ അന്ന് ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പരസ്യമായി രംഗത്തിറങ്ങേണ്ടിവന്നു.

പ്ലസ്ടു കേരള സിലബസ് മൂല്യനിര്‍ണയം അശാസ്ത്രീയമെന്ന് ആക്ഷേപം, നിരവധി പേര്‍ക്ക് ലഭിക്കുക പരമാവധി മാര്‍ക്ക്, ഉന്നത വിദ്യാഭ്യാസ പ്രവേശനം ബുദ്ധിമുട്ടും

ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ബയോളജി വിഷയങ്ങള്‍ക്ക് 120 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് നല്‍കിയിട്ടുള്ളത്. 60 മാര്‍ക്കിന് മുകളിലേക്ക് എത്രയെഴുതിയാലും വിദ്യാര്‍ത്ഥിക്ക് കിട്ടുന്ന പരമാവധി മാര്‍ക്ക് 60 ആണ്. വിദ്യാര്‍ത്ഥി...

ഇടത്-വലത് മുന്നണികളുടെ വികസന മുരടിപ്പിനെതിരെ വിധിയെഴുതാന്‍ ബൂത്തിലേക്ക്

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ അന്വേഷണമെത്തുകയും പിണറായിയുടെ വിശ്വസ്തനായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരര്‍ റിമാന്റിലായതും, മന്ത്രി കെ. ടി ജലീലിനെ അന്വേഷണ സംഘങ്ങള്‍ ചോദ്യം ചെയ്തത്...

എടനീര്‍ മഠാധിപതിയായി സ്വാമി സച്ചിദാനന്ദ ഭാരതി പീഠാരോഹിതനായി

പീഠാരോഹണ പട്ടാഭിഷേക ചടങ്ങുകള്‍ക്ക് കാഞ്ചി കാമകോടി മഠത്തിലെ മുഖ്യപുരോഹിതന്‍ ഭരണേന്ദ്രശാസ്ത്രികളും എടനീര്‍ മഠത്തിലെ മുഖ്യപുരോഹിതന്‍ ചക്രപാണിദേവ പുഞ്ചിത്തായയും നേതൃത്വം നല്‍കി.

സംസ്ഥാനം കൊവിഡ് പിടിയില്‍; സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത അനാസ്ഥ; പ്രവര്‍ത്തന ക്ഷമമാകാതെ ടാറ്റാ നിര്‍മിച്ചു നല്‍കിയ കൊവിഡ് ആശുപത്രി

ഇനിയും മെഡിക്കല്‍ കോളേജ് എന്ന നിലയില്‍ പ്രവര്‍ത്തനം ആരംഭിക്കാത്ത ബദിയടുക്ക ഉക്കിനടുക്കയില്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ (എഫ്എല്‍ടിസി) സംവിധാനം മാത്രമാണുള്ളത്. കാഞ്ഞങ്ങാട് പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ജില്ലാ ആശുപത്രി...

പൗരനാണ് പരമപ്രധാനമെന്ന ചരിത്രവിധി നേടിയ സംന്യാസി

സംഗീതജ്ഞനായ മഠാധിപതി മഠാധിപതിയാകുന്നതിനുമുമ്പ് സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് തന്നെ സ്വാമി യക്ഷഗാനം പഠിച്ച് അവതരിപ്പിക്കുകയും അതിനായി പാടുകയും ചെയ്യുമായിരുന്നു. കര്‍ണാടകസംഗീതവും ഹിന്ദുസ്ഥാനിസംഗീതവും സ്വയം പഠിച്ചെടുത്ത സ്വാമി സംഗീതക്കച്ചേരികള്‍ നടത്താറുണ്ട്....

corona

കാസര്‍കോടിനെ കൊല്ലം വിഴുങ്ങുന്നു; കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി

ജില്ലയിലെ സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്ലോക്ക് തലം വരെ പുന:സംഘടന നടത്താന്‍ ഡിസിസി യോഗത്തില്‍ പഖ്യാപിച്ചിരുന്നു.തീരുമാനം ഉണ്ണിത്താന്‍ അനുകൂലികള്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചതിനെതിരെ ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍...

ടാറ്റയുടെ കരുതല്‍; കൊറോണ ആശുപത്രി കേരളത്തില്‍ ഉയരുന്നു; അതിവേഗം

ഒരു യൂണിറ്റ് സ്ഥാപിക്കാന്‍ പരമാവധി രണ്ട് മണിക്കൂര്‍ മതിയാകും. കണ്ടെയ്‌നറെത്തുന്ന മുറയ്ക്ക് ഓരോ യൂണിറ്റായി സ്ഥാപിക്കും.

സപ്തഭാഷാ ഭൂമിയിലെ സംഘപരിവാര്‍ മുഖം

സപ്തഭാഷാ സംഗമ ഭൂമിയായ കാസര്‍കോടിന്റെ ഗ്രാമങ്ങളായ ബദിയടുക്ക, പെര്‍ള പ്രദേശങ്ങളില്‍ നിരന്തരമായ യാത്രകള്‍ ചെയ്ത് 1946 ല്‍ ആര്‍എസ്എസിന്റെ ശാഖകള്‍ ആരംഭിച്ചു. 1947 ല്‍ ബെല്‍ഗാമില്‍നിന്ന് ഒടിസി...

കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് അവസാനം കോവിഡ് മുക്തനായ ചെങ്കള സ്വദേശി ഷെറീനെആശുപത്രി ജീവനക്കാര്‍ യാത്രയാക്കുന്നു

കാസര്‍കോടിന് ചരിത്രനേട്ടം; അവസാന കോവിഡ് രോഗിയും ആശുപത്രിവിട്ടു കേവിഡ് ബാധിച്ച 178 പേരും രോഗമുക്തരായി

അവസാന കോവിഡ് രോഗിയും ചികിത്സ കഴിഞ്ഞ് കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിന്റെ പടിയിറങ്ങിയതോടെ കാസര്‍കോടിന് ഇത് ചരിത്രനേട്ടം. ചെങ്കള സ്വദേശിയായ ഷെറീഫ്(47) മാത്രമാണ് കഴിഞ്ഞ മൂന്നു ദിവസമായി...

കോവിഡ് 19; കാസര്‍കോട് ആശ്വാസതീരമണയുന്നു; പുതുതായി ആര്‍ക്കുമില്ല; ചികിത്സയില്‍ ഒരാള്‍ മാത്രം

വീടുകളില്‍ 885 പേരും ആശുപത്രികളില്‍ 67 പേരും ആണ് നിരീക്ഷണത്തില്‍ ഉള്ളത്. തുടര്‍ സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതുവരെ 5036 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

കേന്ദ്രം സൗകര്യമൊരുക്കി; കാസര്‍ഗോഡ് നിന്നും യുപി സ്വദേശികളായ 20 വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് മടങ്ങി

വര്‍ഷാന്ത പരീക്ഷകള്‍ക്കുശേഷം മാര്‍ച്ച് 25ന് തിരിച്ചു പോകാനിരുന്ന കുട്ടികളാണ് ലോക്ഡൗണില്‍ പെട്ട് ഒന്നര മാസത്തോളം കേരളത്തില്‍ കുടുങ്ങിയത്.

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ രോഗികള്‍ സേവനമനുഷ്ടിക്കുന്ന ജീവനക്കാരോട് യാത്ര പറയുന്നു

ഈ കരുതലിനും കൂട്ടായ്മയ്‌ക്കും പകരം മറ്റൊന്നില്ല: ആരോഗ്യ കേരളത്തിന്റെ കയ്യടി വാങ്ങി കാസര്‍കോട് ജനറല്‍ ആശുപത്രി ജീവനക്കാര്‍

ഏറ്റവും അധികം കോവിഡ് രോഗികളുള്ള കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സേവനമനുഷ്ടിച്ചു വരുന്ന ജീവനക്കാര്‍ മനസ്സ് തുറക്കുകയാണ്. കഴിഞ്ഞ ദിവസം അസുഖം ഭേദമായ 26 പേരെ വീടുകളിലേക്ക് യാത്രയാക്കിയ...

കോവിഡ് പ്രതിരോധത്തില്‍ സജീവം, റാങ്ക് പട്ടികയിലുമുണ്ട്; ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍ക്ക് സ്ഥിരനിയമനമില്ല

കോവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിച്ച കാസര്‍കോട്ടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് 2 വിഭാഗക്കാര്‍. ഇതില്‍ ഭൂരിഭാഗം പേരും പിഎസ്‌സി...

മരുന്നും ചികിത്സയുമില്ല; എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ ദുരിതത്തില്‍

സംസ്ഥാന ആരോഗ്യവകുപ്പാകട്ടെ ഈ സാഹചര്യത്തില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധകാണിക്കുന്നില്ല.

CHEEMENI OPEN PRISON

പരോള്‍; ചീമേനി തുറന്ന ജയിലില്‍ നിന്നും പുറത്തിറങ്ങിയത് 60 പേര്‍

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് പരോള്‍ നല്‍കിയതിനെ തുടര്‍ന്ന് ചീമേനി തുറന്ന ജയിലില്‍ നിന്നും പുറത്തിറങ്ങിയത് 60 പേര്‍.

ചുവപ്പ് ഭീകരതയുടെ പാതിരാ കൂട്ടക്കൊല

ഒരു ബസും നാല് മനുഷ്യ ജീവനും തീഗോളമായിത്തീര്‍ന്ന കമ്യൂണിസ്റ്റ് ഭീകരതാണ്ഡവത്തിന് 50 വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ഇരയായവരുടെ കുടുംബങ്ങള്‍ ഇന്നും ദുരന്തഭീതിയില്‍ നിന്ന് മോചിതരായിട്ടില്ല.

പ്രകാശം പരത്തുന്ന തങ്കം

മലയാള ചെറുകഥാ ലോകത്തെ ചക്രവര്‍ത്തിയും കഥയുടെ കാലഭൈരവന്‍ എന്ന പേര് അന്വര്‍ത്ഥവുമാക്കിയ കഥാകാരന്‍, വിശേഷണങ്ങള്‍ക്കപ്പുറത്ത് ആഗ്രഹിക്കുന്ന ഒന്നുണ്ട്, അത് മറ്റൊന്നുമല്ല സഹജീവികളില്‍ നിന്നുള്ള കറ കളഞ്ഞ സ്‌നേഹം....

സിപിഎമ്മിനായി സര്‍വ്വവും ത്യജിച്ചു; ഈ കുടുംബത്തെ ഇന്ന് പാര്‍ട്ടിക്ക് വേണ്ട

ഇടത് കാല് മുറിക്കുന്നത് വരെ കുഞ്ഞിരാമന്റെ കുടുംബം ബിപിഎല്‍ ആയിരുന്നു. കാല് മുറിച്ചു മാറ്റിയതിന് ശേഷമാണ് ഈ പാവപ്പെട്ട കുടുംബത്തെ ദാരിദ്ര്യരേഖക്ക് മുകളിലാക്കി ബന്ധപ്പെട്ടവര്‍ നിഷ്‌ക്കരുണം മാറ്റിയത്.

സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത് 93 കോടി രൂപ

ദേശീയ കുടുംബക്ഷേമ പദ്ധതി വഴി കേന്ദ്രം അനുവദിച്ച തുകയില്‍ ഏറ്റവും കൂടുതല്‍ വിതരണം ചെയ്യാനുള്ളത് തിരുവനന്തപുരത്ത്. ഈയിനത്തില്‍ തിരുവനന്തപുരത്ത് 7894 ഗുണഭോക്താക്കള്‍ക്കായി 2016 മുതല്‍ 2019 വരെ...

പാവപ്പെട്ട വിധവകളോട് സംസ്ഥാന സര്‍ക്കാരിന്റെ കൊടുംദ്രോഹം

കാസര്‍കോട്:  പാവപ്പെട്ട കുടുംബങ്ങളിലെ വിധവകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ധനസഹായം വിതരണം ചെയ്യാതെ തടഞ്ഞുവച്ച് സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയക്കളി. ദേശീയ കുടുംബക്ഷേമ മരണാനന്തര ധനസഹായ പദ്ധതി പ്രകാരം...

തുളുനാടന്‍ കളരിയില്‍ അങ്കംകുറിച്ച് രവീശതന്ത്രി

കാസര്‍കോട്: മീനച്ചൂടിനൊപ്പം തെരഞ്ഞെടുപ്പുചൂട് കൂടി കനത്തതോടെ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും ചൂടേറി. പ്രചാരണരംഗത്ത് ഇടത്-വലത് മുന്നണികളേക്കാള്‍ മുന്നിലാണ് എന്‍ഡിഎ. പെരിയ കല്യോട്ടെ ഇരട്ടക്കൊലപാതകം സിപിഎമ്മിന്...

തുളുനാടന്‍ കളരിയുണരുന്നു

അടവുകളും ചുവടുകളും മിനുക്കി അരയും തലയും മുറുക്കി മുന്നണികള്‍ കാസര്‍കോടിന്റെ തുളുനാടന്‍ കോട്ട പിടിക്കാന്‍ അങ്കത്തട്ടിലെത്തിയപ്പോള്‍ അന്തിമഫലം പ്രവചിക്കുക അസാധ്യം. ഇരുമുന്നണികള്‍ക്കും ശക്തമായ വെല്ലുവിളി ഉയര്‍ത്തും ബിജെപി. ...

പ്രവര്‍ത്തകരുടെ ചോര വീണ മണ്ണില്‍ സിപിഎമ്മിനെതിരെ മിണ്ടാതെ രാഹുല്‍

സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച കോണ്‍ഗ്രസ് പ്രസിഡന്റ് സിപിഎമ്മിനെതിരെ ഒന്നും പറയാതെ പെരിയയില്‍ നിന്നു മടങ്ങി.

പുതിയ വാര്‍ത്തകള്‍