Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സംസ്ഥാനം കൊവിഡ് പിടിയില്‍; സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത അനാസ്ഥ; പ്രവര്‍ത്തന ക്ഷമമാകാതെ ടാറ്റാ നിര്‍മിച്ചു നല്‍കിയ കൊവിഡ് ആശുപത്രി

ഇനിയും മെഡിക്കല്‍ കോളേജ് എന്ന നിലയില്‍ പ്രവര്‍ത്തനം ആരംഭിക്കാത്ത ബദിയടുക്ക ഉക്കിനടുക്കയില്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ (എഫ്എല്‍ടിസി) സംവിധാനം മാത്രമാണുള്ളത്. കാഞ്ഞങ്ങാട് പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ജില്ലാ ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റി.

കെ.കെ. പത്മനാഭന്‍byകെ.കെ. പത്മനാഭന്‍
Oct 5, 2020, 02:17 pm IST
inKasargod

കാസര്‍കോട്: കാസര്‍കോട്ട് ടാറ്റ ഗ്രൂപ്പ് അവരുടെ സാമൂഹ്യ പ്രതിബദ്ധത ഫണ്ടില്‍ നിന്ന് 60 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച് കൈമാറിയ കൊവിഡ് ചികിത്സാകേന്ദ്രം സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ കാരണം ഇപ്പോഴും നോക്കുകുത്തി. വേണ്ടത്ര ചികിത്സാ സംവിധാനങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന കാസര്‍കോടിനും സമീപ ജില്ലയായ കണ്ണൂരിനും ആശ്വാസമാകുമെന്ന പ്രതീക്ഷയായിരുന്നു ടാറ്റ ആശുപത്രി ഒരുങ്ങുമ്പോള്‍ ജനങ്ങള്‍ക്കുണ്ടായിരുന്നത്. എന്നാല്‍, ഇതുവരെ മെഡിക്കല്‍ സ്റ്റാഫടക്കമുള്ള തസ്തികകളില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനം നടത്താത്തതു മൂലം ഈ പ്രതീക്ഷകള്‍ അസ്ഥാനത്തായി.  

ഇനിയും മെഡിക്കല്‍ കോളേജ് എന്ന നിലയില്‍ പ്രവര്‍ത്തനം ആരംഭിക്കാത്ത ബദിയടുക്ക ഉക്കിനടുക്കയില്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ (എഫ്എല്‍ടിസി)  സംവിധാനം മാത്രമാണുള്ളത്. കാഞ്ഞങ്ങാട് പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ജില്ലാ ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റി. ഇവിടത്തെ മറ്റ് ചികിത്സകള്‍ വിവിധ സിഎച്ച്‌സി, പിഎച്ച്‌സി, താലൂക്ക്, സഹകരണ, സ്വകാര്യ ആശുപത്രികളിലായി പുനഃക്രമീകരിച്ചത് കൊവിഡിതര രോഗികളെ വലയ്‌ക്കുന്നു. എന്‍ഡോസള്‍ഫാന്‍ ബാധിതരായ പാവപ്പെട്ട രോഗികള്‍ ചികിത്സയ്‌ക്കായി വിവിധ ആശുപത്രികള്‍ കയറിയിറങ്ങേണ്ട ഗതികേടിലാണ്.

ജില്ലയിലെ 13 ലക്ഷത്തില്‍പരം ജനങ്ങളുടെ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ക്കുള്ള അത്താണിയായ ജില്ലാ ജനറല്‍ ആശുപത്രിയെയാണ് കൊവിഡ് ആശുപത്രിയാക്കി മാറ്റിയത്. ഇത് കാരണം ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ ജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ബദല്‍ കാഷ്വാലിറ്റി സൗകര്യങ്ങള്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ജില്ലയിലെ കൊവിഡ് ബാധിച്ചവരില്‍ ഏറെയും മറ്റ് ഗുരുതരമായ അസുഖങ്ങളുള്ള സി കാറ്റഗറിയില്‍പ്പെട്ടവരാണ്. ഈ രോഗികള്‍ക്ക് ആവശ്യമായ വിദഗ്ധ ചികിത്സയ്‌ക്ക് ജില്ലയില്‍ സൗകര്യങ്ങളില്ല. ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കൊവിഡ് ആശുപത്രി തുടങ്ങിയെങ്കിലും വെന്റിലേറ്റര്‍, ഐസിയു കെയര്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. ഇത് കാരണം ഇവിടെ തീവ്രപരിചരണം ആവശ്യമുള്ള രോഗികളെ ചികിത്സിക്കാനാകില്ല.

ഇരുനൂറു ബെഡ് ഒരുക്കിയെന്ന് പ്രഖ്യാപിച്ചെങ്കിലും അമ്പതില്‍ താഴെ രോഗികളെ മാത്രമേ ഇവിടെ എത്തിക്കുന്നുള്ളു. ആവശ്യത്തിന് ഡോക്ടര്‍മാരും മറ്റു ജീവനക്കാരുമില്ല. താത്കാലികമായി വിവിധ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാരെ നിയമിച്ചിരുന്നു. ഇവരില്‍ 22 ഡോക്ടര്‍മാരെ ജോലി ക്രമീകരണത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതോടെ ഉക്കിനടുക്ക കൊവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനം പേരിന് മാത്രമായി. പിണറായി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ കാസര്‍കോട് മെഡിക്കല്‍ കോളേജ് ഇപ്പോഴും പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ ആരോഗ്യ വകുപ്പിനായിട്ടില്ല.

ജില്ലയ്‌ക്ക് അനുവദിച്ച സ്ഥിരംഡോക്ടര്‍മാരുടെ എണ്ണവും ആരോഗ്യ വകുപ്പ് വെട്ടിക്കുറച്ചത് ഇരുട്ടടി. പിഎസ്‌സി വഴി 39 പേരെയാണ് നിയമിച്ചത്. എന്നാല്‍ അത് 15 ആയി ചുരുക്കി ഉത്തരവിറങ്ങി. ഇതില്‍ മൂന്ന് പേര്‍ മാത്രമാണ് ജോലിയില്‍ പ്രവേശിച്ചത്. ജില്ലയില്‍ നിലവില്‍ അറുപതോളം ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. ഇതിന് പുറമെ അനുവദിച്ച പോസ്റ്റും പിന്‍വലിക്കുന്നതോടെ ജില്ലയിലെ ആരോഗ്യമേഖല താറുമാറാകുമെന്ന അവസ്ഥയാണ്. നിലവിലെ സാഹചര്യത്തില്‍ വിദഗ്ധ ചികിത്സ ആവശ്യമായ രോഗിക്ക് ചികിത്സ നല്‍കാന്‍ പൊതുമേഖലയിലെ ക്രിട്ടിക്കല്‍ കെയര്‍ ഐസിയുവില്‍ വെന്റിലേറ്റര്‍ ലഭ്യമല്ല. സര്‍ക്കാര്‍ ആശുപത്രികളിലേക്ക് അനുവദിച്ച വെന്റിലേറ്ററുകളിലധികവും ഐസിയുവുമായി ബന്ധിപ്പിക്കാതെ കിടക്കുകയാണ്. വൃക്ക രോഗബാധിതര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ ഡയാലിസിസ് ചെയ്യാന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ മാത്രമേ പരിമിതമായ സൗകര്യമുള്ളൂ.

Tags: hospitalടാറ്റാcovidടാറ്റ ആശുപത്രി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

ഹൈബ്രിഡ് യുദ്ധത്തെക്കുറിച്ച് പേപ്പര്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരായ മുൻ നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡയും, മുന്‍ ലെഫ്റ്റനന്റ് കേണൽ പവിത്രൻ രാജനും (ഇടത്ത്) മുന്‍ കരസേനാമേധാവി വി.കെ. സിങ്ങ് (വലത്ത്)

യുദ്ധമുറകളെക്കുറിച്ചുള്ള രണ്ട് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ പത്തിടങ്ങളിൽ വാഴ്‌ത്തി നാറ്റോ പഠനരേഖ

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.