Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തുളുനാടന്‍ കളരിയില്‍ അങ്കംകുറിച്ച് രവീശതന്ത്രി

കെ.കെ. പത്മനാഭന്‍byകെ.കെ. പത്മനാഭന്‍
Apr 2, 2019, 03:01 am IST
inKerala

കാസര്‍കോട്: മീനച്ചൂടിനൊപ്പം തെരഞ്ഞെടുപ്പുചൂട് കൂടി കനത്തതോടെ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും ചൂടേറി. പ്രചാരണരംഗത്ത് ഇടത്-വലത് മുന്നണികളേക്കാള്‍ മുന്നിലാണ് എന്‍ഡിഎ.

പെരിയ കല്യോട്ടെ ഇരട്ടക്കൊലപാതകം സിപിഎമ്മിന് തലവേദനയാകുമ്പോള്‍ യുഡിഎഫില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അപസ്വരങ്ങളുടെ അലയോലികള്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കെട്ടടങ്ങിയിട്ടില്ല. പല സ്ഥലങ്ങളിലും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നിര്‍ജ്ജീവമാണ്. ഇടത് കോട്ടകളെന്ന് അവകാശപ്പെടുന്ന കല്ല്യാശ്ശേരി, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍ നിമയസഭാ മണ്ഡലങ്ങളില്‍ പോലും എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് മുമ്പൊന്നും ലഭിച്ചിട്ടില്ലാത്ത സ്വീകരണമാണ് ലഭിക്കുന്നത്. 

കാസര്‍കോടിന്റെ സാംസ്‌കാരിക-സാമൂഹ്യ മണ്ഡലത്തില്‍ നിറസാന്നിധ്യമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ രവീശ തന്ത്രി കുണ്ടാര്‍. ഭാഷാ ന്യൂനപക്ഷ അവഗണയ്‌ക്കെതിരെയും ആചാരാനുഷ്ഠാന സംരക്ഷണത്തിനായും രാപകല്‍ഭേദമെന്യേ കര്‍മ്മനിരതനായ അദ്ദേഹത്തിന്റെ ജനപിന്തുണയില്‍ വിറളി പിടിച്ചിരിക്കുകയാണ് ഇടതുവലത് മുന്നണികള്‍. പതിനഞ്ച് വര്‍ഷമായി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന സിപിഎമ്മിലെ പി. കരുണാകരന്‍, എന്‍ഡിഎ സര്‍ക്കാര്‍ രാജ്യം ഭരിച്ച കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലാണ് മണ്ഡത്തില്‍ എറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞതെന്നു പറഞ്ഞത് മോദി സര്‍ക്കാറിനുള്ള അംഗീകാരമാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി പറയുന്നു.

കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, കല്യാശേരി എന്നീ നിയോജകമണ്ഡലങ്ങള്‍ ചേര്‍ന്നതാണ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം. മണ്ഡലം രൂപംകൊണ്ട 1957ലെ പ്രഥമ തെരഞ്ഞെടുപ്പില്‍ തന്നെ മണ്ഡലം ശ്രദ്ധാകേന്ദ്രമായി. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് എ.കെ. ഗോപാലനാണ് അന്ന് കാസര്‍കോട് വിജയിച്ചത്. 5145 വോട്ടായിരുന്നു എ.കെ.ജിയുടെ ഭൂരിപക്ഷം.  2009ലെ കന്നിയങ്കത്തില്‍ 1,08,256 വോട്ടിന്റെ ഭൂരിപക്ഷം 2014ല്‍ 6,921 വോട്ടിലേക്ക് താഴ്‌ത്താന്‍ കഴിഞ്ഞത് കഴിഞ്ഞ പത്ത് വര്‍ഷമായി ഈ മണ്ഡലത്തില്‍ ബിജെപി നടത്തിയ ശക്തമായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1,72,652 വോട്ടാണ് ബിജെപി നേടിയത്.  2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 1,92,380 വോട്ടും യുഡിഎഫിന് 3,26,069 വോട്ടും എല്‍ഡിഎഫിന് 4,60,935 വോട്ടുമായിരുന്നു ലഭിച്ചത്. ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് പുറമെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎമ്മിലെ കെ.പി. സതീഷ്ചന്ദ്രനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ്സിലെ രാജ്‌മോഹന്‍ ഉണ്ണിത്താനുമാണ് മത്സരരംഗത്ത്.

കാസര്‍കോട് നഗരത്തിലെ കുടിവെള്ള പ്രശ്‌നം, നിര്‍മ്മാണം പൂര്‍ത്തിയാകാത്ത കാസര്‍കോട് മെഡിക്കല്‍ കോളേജ്, എന്‍ഡോസള്‍ഫാന്‍ പാക്കേജ്, സര്‍ക്കാര്‍ ആശുപത്രികളുടെ ശോചനീയാവസ്ഥ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപര്യാപ്തത തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് ഉത്തരം പറയാനാകാതെ ഇരുട്ടില്‍ തപ്പുകയാണ് ഇടത്-വലത് മുന്നണികള്‍.

നഗരവാസികള്‍ ഇന്നും കുടിക്കാനായി വേനല്‍ കാലത്ത് ആശ്രയിക്കുന്നത് ഉപ്പ് വെള്ളത്തെയാണ്. എന്‍ഡോസള്‍ഫാന്റെ ദുരിതം ഏറ്റവും കൂടുതല്‍ ഏറ്റു വാങ്ങിയ ഈ പ്രദേശത്ത് നിരന്തരമായ സമരങ്ങള്‍ അരങ്ങേറിയിട്ടും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൈവശം സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ ഇതുവരെ നിര്‍വീര്യമാക്കാന്‍ കഴിയാത്തതും ഇരകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ കഴിയാത്തതും മാറിമാറി സംസ്ഥാനം ഭരിച്ച രണ്ടു മുന്നണികളുടെ മുന്നിലും ജനങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

ഹൈബ്രിഡ് യുദ്ധത്തെക്കുറിച്ച് പേപ്പര്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരായ മുൻ നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡയും, മുന്‍ ലെഫ്റ്റനന്റ് കേണൽ പവിത്രൻ രാജനും (ഇടത്ത്) മുന്‍ കരസേനാമേധാവി വി.കെ. സിങ്ങ് (വലത്ത്)
India

യുദ്ധമുറകളെക്കുറിച്ചുള്ള രണ്ട് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ പത്തിടങ്ങളിൽ വാഴ്‌ത്തി നാറ്റോ പഠനരേഖ

India

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

India

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

India

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

റിയാസിനെതിരായ മൊഴി പിന്‍വലിക്കാന്‍ വകുപ്പില്ല, വിചാരണ വേളയില്‍ ഉന്നയിക്കാമെന്ന് ഇ.ഡി

ഇടുക്കിയില്‍ ഒരു വയസ് പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു, മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

Judge and gavel in courtroom

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ നേരിട്ടുള്ള തെളിവ് വേണമെന്ന് ഹൈക്കോടതി

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.