Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൗരനാണ് പരമപ്രധാനമെന്ന ചരിത്രവിധി നേടിയ സംന്യാസി

സംഗീതജ്ഞനായ മഠാധിപതി മഠാധിപതിയാകുന്നതിനുമുമ്പ് സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് തന്നെ സ്വാമി യക്ഷഗാനം പഠിച്ച് അവതരിപ്പിക്കുകയും അതിനായി പാടുകയും ചെയ്യുമായിരുന്നു. കര്‍ണാടകസംഗീതവും ഹിന്ദുസ്ഥാനിസംഗീതവും സ്വയം പഠിച്ചെടുത്ത സ്വാമി സംഗീതക്കച്ചേരികള്‍ നടത്താറുണ്ട്. കന്നട, തുളു, മലയാളം, ഹിന്ദി, മറാഠി, സംസ്‌കൃതം എന്നീ ഭാഷകളില്‍ ഭക്തിഗാനങ്ങള്‍ പാടും. നിരവധി ഭക്തിഗാനങ്ങളും കീര്‍ത്തനങ്ങളും സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയിട്ടുമുണ്ട്. നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്തിട്ടുമുണ്ട്.

കെ.കെ. പത്മനാഭന്‍ by കെ.കെ. പത്മനാഭന്‍
Sep 7, 2020, 10:31 am IST
in Kerala

കാസര്‍കോട്: ഭരണഘടനയുടെ അടിസ്ഥാനഘടനയില്‍ മാറ്റംവരുത്താന്‍ പാര്‍ലമെന്റിന് പോലും കഴിയില്ലെന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധിക്ക് കാരണക്കാരനായ സംന്യാസിയായിരുന്നു എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി ശ്രീപദ ഗല്‍വരു. ഈ വിധി നേടിയ കേശവാനന്ദ ഭാരതി കേസ് രാജ്യത്ത് ഏറെ ചര്‍ച്ചയായിരുന്നു. കേശവാനന്ദ ഭാരതി-സ്‌റ്റെയ്റ്റ് ഓഫ് കേരള എന്നറിയപ്പെടുന്ന കേസിലാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന വിധി.  

രാജ്യം കണ്ട ഏറ്റവും ചരിത്രപരമായ കേസുകളില്‍ ഒന്നായിരുന്നു മൗലികാവകാശ സംരക്ഷണത്തിന് കേശവാനന്ദയുടെ നേതൃത്വത്തില്‍ സുപ്രീംകോടതിയില്‍ നടന്നത്. 1971ലെ 29-ാമത് ഭരണഘടനാ ഭേദഗതി നിയമവും 1969ലെ കേരള ഭൂപരിഷ്‌കരണ നിയമവും 1971ലെ കേരളാ ഭൂപരിഷ്‌കരണ ഭേദഗതി നിയമവുമാണ് സ്വാമി റിട്ട് ഹര്‍ജിയിലൂടെ ചോദ്യം ചെയ്തത്. കേരള സര്‍ക്കാരിനെയും മറ്റും എതിര്‍കക്ഷിയാക്കി 1970 മാര്‍ച്ച് 21നാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പിന്നീട് ഈ കേസ് പരാമര്‍ശിച്ച് ഒട്ടേറെ വിധികളുണ്ടായി.

1970ല്‍ 21-ാം വയസിലാണ് കേശവാനന്ദ ഭാരതി കേരള സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നത്. ക്ഷേത്രങ്ങള്‍ക്കും മഠങ്ങള്‍ക്കും ഇളവ് നല്‍കുന്നതിന് ഇതിടയാക്കിയെങ്കിലും സ്വകാര്യ-വ്യക്തിഗത സ്വത്തിന് നിയന്ത്രണമുണ്ടായി. മഠത്തിന്റെ സ്വത്തുക്കള്‍ ഭൂപരിഷ്‌കരണ നിയമപ്രകാരം ഏറ്റെടുക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. കേസില്‍ തോറ്റെങ്കിലും സുപ്രധാനമായ ഒരു ഭരണഘടന പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കേശവാനന്ദ ഭാരതിയുടെ അഭിഭാഷകന്‍ നാനി പാല്‍ഖിവാലയ്‌ക്ക് സാധിച്ചു.

ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാര്‍ലമെന്റിന്റെ അധികാരം അനിയന്ത്രിതവും പരിധികളില്ലാത്തതുമാണോ എന്ന ചോദ്യമാണ് ഉന്നയിക്കപ്പെട്ടത്. ഭരണഘടനാ ഭേദഗതിക്ക് പാര്‍ലമെന്റിന് അധികാരം നല്‍കുന്നത് 368-ാം അനുച്ഛേദമാണ്. ഇതില്‍ പാര്‍ലമെന്റിന്റെ അധികാരത്തിന് പരിധികളുള്ളതായി പറയുന്നില്ല. അതിനര്‍ത്ഥം മൗലികാവകാശങ്ങളുള്‍പ്പെടെ ഭരണഘടനയിലെ സുപ്രധാന സ്വഭാവങ്ങള്‍ തിരുത്താന്‍ പാര്‍മെന്റിന് അധികാരമുണ്ട് എന്നതാണോ എന്നായിരുന്നു കേശവാനന്ദ ഭാരതി കേസുയര്‍ത്തിയ പ്രധാന ചോദ്യം. അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എം സിക്രിയുടെ നേതൃത്വത്തിലുള്ള പതിമൂന്നംഗ ബെഞ്ചിന് മുന്‍പാകെയാണ് ഈ ചോദ്യങ്ങളെത്തിയത്. ഭരണഘടനയില്‍ പറയുന്ന മൗലികാവകാശങ്ങള്‍ എടുത്ത് കളയുന്ന ഭേദഗതികള്‍ കൊണ്ടുവരാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്ന് ഗൊലക്‌നാഥ് കേസില്‍ സുപ്രീംകോടതിയുടെ പതിനൊന്നംഗ ബെഞ്ച് വിധിച്ചിരുന്നു. ഈ വിധിയുടെ പുനപ്പരിശോധനകൂടി ലക്ഷ്യമിട്ടാണ് പതിമൂന്നംഗ ബെഞ്ച് നിശ്ചയിച്ചത്.

68 ദിവസത്തെ വാദത്തിനൊടുവില്‍ 1973 ഏപ്രില്‍ 24ന് സുപ്രീംകോടതി ചരിത്രവിധി പുറപ്പെടുവിച്ചു. ഭരണഘടനയുടെ അടിസ്ഥാന ഘടന മാറ്റിമറിക്കുന്ന ഭേദഗതികള്‍ കൊണ്ടുവരാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്ന് 6/7 ഭൂരിപക്ഷത്തിന് കോടതി ചരിത്രവിധി എഴുതി. പിന്നീട് ചീഫ് ജസ്റ്റിസായ എ.എന്‍. റേയുള്‍പ്പെടെയുള്ള ആറ് പേര്‍ പാര്‍ലമെന്റിന്റെ അധികാരം പരിധികളില്ലാത്തതാണെന്ന ന്യൂനപക്ഷ വിധിയുമെഴുതി. ഇന്ദിരാഗാന്ധി സര്‍ക്കാര്‍ അവതരിപ്പിച്ച 24,26,29 ഭരണഘടനാ ഭേദഗതികളാണ് ഈ കേസിലൂടെ ചോദ്യം ചെയ്യപ്പെട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)
India

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

Entertainment

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

Kerala

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

India

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

പുതിയ വാര്‍ത്തകള്‍

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.