വൈക്കം സത്യഗ്രഹ ബലിദാനി: ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ ചരമശതാബ്ദി
കേരള നവോത്ഥാനത്തിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള മഹാപുരുഷന്മാരുടെ കൂട്ടത്തിൽ എണ്ണപ്പെടേണ്ട ത്യാഗധനനായ ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ ചരമശതാബ്ദി ദിനമാണ് ഡിസംബർ 13. ധീരോദാത്തനായ സ്വാതന്ത്ര്യ സമരഭടൻ, കർമ്മകുശലനായ രാജ്യ...