Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ത്യാഗധനന്റെ തിരോധാനം; വിശ്വാസം ഭക്തരിൽ പകർന്നു കൊടുത്ത അവധൂതൻ

ആശ്രമ ഭിത്തിയിൽ തൂങ്ങി കിടന്ന വലിയൊരു ചിത്രം എനിക്ക് തന്നു. സ്വാമിയുടെ ആ വലിയ ചിത്രം മിസോറാം രാജ്ഭവനിൽ തൂക്കിയിട്ടു.

കുമ്മനം രാജശേഖരന്‍ by കുമ്മനം രാജശേഖരന്‍
Jun 23, 2021, 08:29 am IST
in Samskriti

ആധ്യാത്മിക – ധാർമിക നഭോമണ്ഡലത്തിൽ ജ്വലിച്ചു നിന്ന സുവർണ്ണ നക്ഷത്രമായിരുന്നു സമാധിയായ പോത്തൻകോട് ചിന്താലയേശൻ മഹാത്മ ആലയിൽ സ്വാമി.നിശബ്ദനും നിസ്സംഗനുമായി പാതയോരങ്ങളിലൂടെ നടന്നകന്നപ്പോഴും തൊട്ടടുത്തുണ്ടെന്ന വിശ്വാസം ഭക്തരിൽ പകർന്നു കൊടുത്ത അവധൂതൻ.

ഒരു പുഞ്ചിരിയിലൂടെ ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച മനുഷ്യ സ്നേഹത്തിൻറെ ഗുരുപൗർണ്ണമി. അവകാശ വാദങ്ങളില്ല, ദിവ്യ പരിവേഷങ്ങളില്ല , കോലാഹലങ്ങളില്ല. ഒരു കൊച്ചു കുടിലിലിരുന്ന് താടി തടവി നാടൻ ഭാഷയിൽ പച്ചയായ യാഥാർഥ്യങ്ങൾ വിളിച്ചു പറഞ്ഞു. അതെല്ലാം കേൾക്കാനും  സ്വാമിയെ ഒരു നോക്ക് കാണാനും എത്തുന്ന സാധാരണ മനുഷ്യരുടെ നീണ്ട നിര കാണാമായിരുന്നു.

1934 ജൂൺ 18 -ാം തീയതി പണിമൂല ക്ഷേത്രത്തിന് സമീപമുള്ള അമ്മയുടെ വീട്ടിലായിരുന്നു ജനനം. വീട് 28-ാം ദിവസം കത്തിച്ചാമ്പലായി; അച്ഛൻറെ വീടായ പോത്തൻകോട് ചിന്താലയത്തിൽ താമസമാക്കി.  6 -ാം ക്ലാസ് വരെ പഠിച്ചു. പിന്നീട് അവധൂതനായി യാത്ര തിരിച്ചു. ഋഷിശ്രേഷ്ഠൻമാരുടെയും മഹർഷീശ്വരൻമാരുടെയും സവിധത്തിലായിരുന്നു വാസം. ചിദംബരത്തുള്ള ശ്രീലശ്രീ അവധൂത സ്വാമിയുടെ ശിഷ്യനായി. 28-ാം വയസ്സിൽ നെയ്യാറുള്ള കള്ളിക്കാട് തിരിച്ചെത്തി. ഒരു കൊച്ചു കുടിലിൽ ആല ഉണ്ടാക്കി ഇരുമ്പ് പണിയായുധങ്ങൾ പണിതു ജനങ്ങളോടൊപ്പം ഒരു സാധാരണക്കാരനായി ജീവിച്ചു. പക്ഷേ അവധൂതൻറെ സവിശേഷവും അനിതരസാധാരണവുമായ സിദ്ധിവിശേഷങ്ങൾ മനസിലാക്കിയ തദ്ദേശവാസികൾ അദ്ദേഹത്തിൽ ആകൃഷ്ടരായി. അതോടെ ആ ഓലകുടിൽ ജനങ്ങൾക്ക് ആത്മ നിർവൃതി പകരുന്ന ശാന്തികവാടമായി മാറി. പിന്നീട് പോത്തൻകോട് ചിന്താലയത്തിലുമെത്തി തന്റെ തപസു തുടർന്നു.

കഴിഞ്ഞ കുറേ നാളുകളായി ശാരീരികാസ്വാസ്ഥ്യം മൂലം അവശനിലയിലായിരുന്നു. അപ്പോഴും ശരീര വേദന ഒട്ടും വകവെക്കാതെ മറ്റുള്ളവരോട് കുശലം പറയുമായിരുന്നു.നിശ്ശബ്ദതയിലും വാചാലനായി. ഒരു നോട്ടത്തിൽ പോലും സ്നേഹാർദ്രതയുടെ ഭാവം പകർന്നു. ആദർശനിഷ്ഠമായ ആ ജീവിതം പൊലിഞ്ഞു.

ശരീര ചിന്ത വെടിഞ്ഞ് എന്നും ആത്മബോധിയായി അനുഗ്രഹത്തിൻറെ നിലാവെളിച്ചം പകർന്ന സർവ്വസംഗപരിത്യാഗിയെയാണ്  നമ്മുക്ക് നഷ്ടപ്പെട്ടത് . ആരു കാണാൻ വന്നാലും ഒരേ ചോദ്യം “വല്ലതും കഴിച്ചോ?, വെള്ളം കുടിച്ചോ ?” മറ്റുള്ളവരുടെ വിശപ്പിലും ദു:ഖത്തിലും ദാഹത്തിലും മാത്രം ശ്രദ്ധിക്കുന്ന മനുഷ്യ സ്‌നേഹി. ജന്തു ജീവജാലങ്ങൾക്കും വള്ളിപടർപ്പുകൾക്കും  ചരാചരങ്ങൾക്കും ഇടയിൽ പുഞ്ചിരി തൂകി നിൽക്കുന്ന സർവ്വാശ്ളേഷിയായ വിശ്വ ഗുരു.

ഓലക്കുടിലിലെ ആലയിൽ തീക്കനലിലിട്ടു ഇരുമ്പു കത്തി പഴുപ്പിച്ചതും മൂർച്ച കൂട്ടിയതും മറ്റുള്ളവരുടെ സ്വാർത്ഥങ്ങളായ നിഷേധ നിഷിദ്ധ ചിന്തകളെ പിഴുതെറിയാനായിരുന്നു,അറുത്തു മുറിച്ചു മാറ്റാനായിരുന്നു. ഒറ്റ മുണ്ടും ഒറ്റ തോർത്തും ധരിച്ചു നിഷ്കാമ കർമ്മ യോഗിയായി നമ്മുക്കിടയിലൂടെ നടന്നു. ഒന്നും  ആരോടും ആവശ്യപ്പെട്ടിട്ടില്ല. കിട്ടിയതെല്ലാം മറ്റുള്ളവർക്ക് കൊടുത്തു.

ഞാൻ മിസോറാം ഗവർണ്ണറായ ശേഷം അനുഗ്രഹാശിസുകൾ തേടി ചിന്താലയത്തിൽ എത്തി. മറ്റൊന്നും പറഞ്ഞില്ല;ഒരു പുഞ്ചിരി മാത്രം . ആശ്രമ ഭിത്തിയിൽ തൂങ്ങി കിടന്ന വലിയൊരു ചിത്രം എനിക്ക് തന്നു. സ്വാമിയുടെ ആ വലിയ ചിത്രം മിസോറാം രാജ്ഭവനിൽ തൂക്കിയിട്ടു. അങ്ങനെ മറക്കാനാകാത്ത എത്ര എത്ര അനുഭവങ്ങൾ ! ആ ത്യാഗവര്യൻറെ ധന്യ സ്മരണയ്‌ക്ക് മുന്നിൽ അനന്തകോടി പ്രണാമം !

Tags: Kummanam Rajasekharanആലയിൽ സ്വാമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

ആറന്മുള മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഭവന സന്ദര്‍ശനത്തിന്റെ ഭാഗമായി
ഓമല്ലൂരില്‍, എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ കുടുംബവീടായ കൊച്ചുമണ്ണില്‍ എത്തി ബന്ധുക്കളെ കണ്ടപ്പോള്‍
Kerala

‘നീതി ഉറപ്പാക്കുംവരെ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം നില്‍ക്കും’

Kerala

2018 ല്‍ മഹാപ്രളയം സൃഷ്ടിച്ചത് പിണറായി; വോട്ടുതേടിയത് കേന്ദ്ര രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍: കുമ്മനം

Kerala

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

Kerala

കേന്ദ്ര ജനക്ഷേമ പദ്ധതികളെല്ലാം പിണറായി അട്ടിമറിച്ചു: കുമ്മനം

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.