ഗിരീഷ്‌കുമാര്‍ പി ബി

ഗിരീഷ്‌കുമാര്‍ പി ബി

മാഗ്നസ് കാള്‍സന്റെ നാട്ടില്‍ കാള്‍സനെ നാണം കെടുത്തി പ്രജ്ഞാനന്ദ; നോര്‍വ്വെ ചെസ്സില്‍ ക്ലാസിക് ഗെയിമില്‍ കാള്‍സനെതിരെ പ്രജ്ഞാനന്ദയ്‌ക്ക് ജയം

നോര്‍വ്വെ ചെസ്സില്‍ ക്ലാസിക് ഗെയിമില്‍ തന്നെ മാഗ്നസ് കാള്‍സനെ തോല‍്പിച്ച് 18 കാരന്‍ പ്രജ്ഞാനന്ദ. മാഗ്നസ് കാള്‍സന്‍റെ നാടായ നോര്‍വ്വെയില്‍ തന്നെ 18കാരന് മുന്‍പില്‍ അടിയറവ് പറയേണ്ടിവന്നത്...

ദിവ്യപ്രഭ  'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'  എന്ന സിനിമയുടെ സംവിധായിക പായല്‍ കപാഡിയയുടെ കൂടെ (ഇടത്ത്) പൂര്‍ണ്ണിമ ഇന്ദ്രജിത്ത് ഡിസൈന്‍ ചെയ്ത കൊക്കോബ്രൗണ്‍ ഗൗണ്‍ അണിഞ്ഞ് ദിവ്യപ്രഭ (വലത്ത്)

ദിവ്യപ്രഭ മ്മ്ടെ തൃശൂര്‍ക്കാരി

തൃശൂര്‍: 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഓരോ ഇന്ത്യക്കാരുടെയും മലയാളികളുടെയും അഭിമാനമായി മാറിയിരിക്കുകയാണ് നടിമാരായ കനി കുസൃതിയും ദിവ്യ പ്രഭയും. സിനിമയില്‍ കനിയോടൊപ്പം തുല്ല്യപ്രാധാന്യമുള്ള റോളില്‍ അഭിനയിച്ച...

കാസബ്ലാങ്ക ചെസ്- വിചിത്രമായ ഒരു ചെസ് മത്സരം; വിശ്വനാഥന്‍ ആനന്ദിനെ പത്ത് നീക്കത്തില്‍ തോല്‍പിച്ച് മാഗ്നസ് കാള്‍സന്‍; കിരീടം കാള്‍സന്

കാസബ്ലാങ്ക: മൊറോക്കൊയിലെ തുറമുഖ നഗരമാണ് കാസബ്ലാങ്ക. അവിടെ കഴിഞ്ഞ ആഴ്ച നടന്ന കാസബ്ലാങ്ക ചെസില്‍ നാലര പോയിന്‍റോടെ ലോകഅജയ്യ താരം മാഗ്നസ് കാള്‍സന്‍ ജേതാവായി. ആകെ നാല്...

തിരിച്ചുവരവുമായി കൊടക്ക് മഹീന്ദ്ര; മഹീന്ദ്ര ആന്‍റ് മഹീന്ദ്രയും റിയല്‍ എസ്റ്റേറ്റ് ഓഹരികളും കുതിപ്പില്‍; തുടര്‍ച്ചയായി രണ്ടാം ദിവസം വിപണിക്ക് നേട്ടം

മുംബൈ: വ്യാഴാഴ്ചയിലേതു പോലെ വെള്ളിയാഴ്ചയും നേട്ടം കൊയ്ത് ഓഹരി വിപണി നിക്ഷേപകരുടെ ആത്മവിശ്വാസം തിരിച്ചുപിടിച്ചു. നിഫ്റ്റിയുടെ 22200 എന്ന പോയിന്‍റ് നിലയും സെന്‍സക്സിന്‍റെ 73000 എന്ന പോയിന്‍റ്...

ഐടി ഓഹരികള്‍ തിളങ്ങി;മഹീന്ദ്ര, ടാറ്റാ കണ്‍സ്യൂമര്‍, എയര്‍ടെല്‍ ഉയര്‍ന്നു; മാരുതിയ്‌ക്കും ടാറ്റ മോട്ടോഴ്സിനും ക്ഷീണം

രാവിലെ തുറന്നപ്പോള്‍ മുതല്‍ കയറ്റമായിരുന്നെങ്കിലും വൈകാതെ ഇറങ്ങുകയും പിന്നെ കയറുകയും ചെയ്ത് ചാഞ്ചാടുകയായിരുന്നു വ്യാഴാഴ്ച വിപണി. എങ്കിലും അവസാന മണിക്കൂറില്‍ മുകളിലേക്ക് കുതിച്ച് സുരക്ഷിത സ്ഥാനത്തെത്തി. സെന്‍സെക്സ്...

മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം ഉയരുന്നു; 13 മാസത്തെ ഉയര്‍ന്ന നിലയില്‍; ഇന്ത്യയ്‌ക്ക് ആശങ്ക വേണ്ട

മുംബൈ: ഇന്ത്യയുടെ സാമ്പത്തികരംഗത്തിന് മുന്നറിയിപ്പ് നല്‍കി മൊത്തവില സൂചിക 13 മാസത്തെ ഉയര്‍ന്ന നിലയില്‍. ഏപ്രില്‍ മാസത്തെ മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 1.26 ശതമാനമാണ്. കേന്ദ്ര...

ഇന്ത്യയുടെ ഉപഭോക്തൃവില സൂചികയില്‍ മൃദുത്വം; ഓഹരി വിപണിയില്‍ കയറ്റം; മെറ്റല്‍, ഊര്‍ജ്ജ, റെയില്‍വേ, പ്രതിരോധ ഓഹരികള്‍ മുന്നേറി

ഇന്ത്യയുടെ ഉപഭോക്തൃവില സൂചിക മിതത്വമാര്‍ന്ന ഫലം പുറപ്പെടുവിച്ചത് ഓഹരി വിപണിയെ ഉയര്‍ത്തി. ലോഹ രംഗത്തെ പോസിറ്റീവ് ഘടകങ്ങളും ഓഹരി രംഗത്തെ ഉണര്‍ത്തി. ചൊവ്വാഴ്ച സെന്‍സെക്സ് 341 പോയിന്‍റ്...

മാഗ്നസ് കാള്‍സനെ തോല്‍പിച്ചെങ്കിലും പ്രജ്ഞാനന്ദയ്‌ക്ക് നാലാം സ്ഥാനം മാത്രം; അവസാന ഒമ്പത് കളികളിലും ജയിച്ച മാഗ്നസ് കാള്‍സന് കിരീടം

വാഴ്സോ: കഴിഞ്ഞ ദിവസം അതിവേഗ കരുനീക്കങ്ങളുടെ രാജാവായ മാഗ്നസ് കാള്‍സനെ തോല്‍പിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നെങ്കിലും സൂപ്പര്‍ബെറ്റ് റാപിഡ് ആന്‍റ് ബ്ലിറ്റ് സ് ചെസില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദയ്ക്ക് നാലാം...

പ്രജ്ഞാനന്ദയുടെ കയ്യൊപ്പിനായി കാത്ത് നില്‍ക്കുന്ന സ്പെയിനിലെ ചെസ് ആരാധകര്‍ (വലത്ത്) സൂപ്പര്‍ബെറ്റ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസില്‍ 11ാം റൗണ്ടില്‍ വിജയിച്ച ശേഷം പ്രജ്ഞാനന്ദയും മാഗ്നസ് കാള്‍സനും

മാഗ്നസ് കാള്‍സനെ തോല്‍പിച്ച പ്രജ്ഞാനന്ദയെ കാത്ത് കയ്യൊപ്പിനായി കുട്ടി മുതല്‍ അപ്പൂപ്പന്‍ വരെ…മിടുക്കനായ പയ്യനെന്ന് ഗാരി കാസ്പറോവ്

വാഴ്സോ: ഗ്രാന്‍റ് ചെസ് ടൂറിന്‍റെ ഭാഗമായി സൂപ്പര്‍ബെറ്റ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ മാഗ്നസ് കാള്‍സനെ തോല്‍പിച്ച പ്രജ്ഞാനന്ദയുടെ ഒപ്പിനായി കുട്ടി മുതല്‍ അപ്പൂപ്പന്മാര്‍ വരെ...അക്ഷരാര്‍ത്ഥത്തില്‍ ഏതൊരു...

“പ്രജ്ഞാനന്ദയെക്കുറിച്ച് അഭിമാനിക്കാന്‍ നേരമായി….”-പ്രജ്ഞാനന്ദ മാഗ്നസ് കാള്‍സനെ തോല്‍പിച്ചതിനെക്കുറിച്ച് ആനന്ദ് മഹീന്ദ്ര

വാഴ്സോ: മാഗ്നസ് കാള്‍സനെ പ്രജ്ഞാനന്ദ തോല്‍പിച്ചതിനെക്കുറിച്ച് ഇത് അഭിമാനത്തിന്‍റെ സമയമെന്ന് മഹീന്ദ്ര ആന്‍റ് മഹീന്ദ്ര കമ്പനിയുടമ ആനന്ദ് മഹീന്ദ്ര. ഈ ആവേശകരമായ വിജയം ദേശാഭിമാനം ഉണര്‍ത്തുന്നതായെന്നും ആനന്ദ്...

വീണ്ടും മാഗ്നസ് കാള്‍സനെ തോല്‍പിച്ച് പ്രജ്ഞാനന്ദ; തന്റെ നാഡീവ്യൂഹം മുഴുവനായി തകര്‍ന്നെന്ന് മാഗ്നസ് കാള്‍സന്‍

വാഴ്സോ: ഗ്രാന്‍റ് ചെസ് ടൂറിന്‍റെ ഭാഗമായി പോളണ്ടില്‍ നടക്കുന്ന സൂപ്പര്‍ ബെറ്റ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസില്‍ അതിവേഗ കരുനീക്കങ്ങളുടെ രാജാവായ മാഗ്നസ് കാള്‍സനെ തകര്‍ത്ത് പ്രജ്ഞാനന്ദ....

റാപിഡ് ചെസില്‍ മാഗ്നസ് കാള്‍സനും പ്രജ്ഞാനന്ദയും മാറ്റുരയ്ക്കുന്നു. മത്സരം സമനിലയിലായി (ഇടത്ത്) റാപിഡ് ചെസില്‍ ചാമ്പ്യനായ ചൈനയുടെ വെയ് യി (വലത്ത്)

പോളണ്ടില്‍ നടക്കുന്ന സൂപ്പര്‍ ബെറ്റ് റാപിഡ് ചെസില്‍ ചൈനയുടെ വെയ് യി ചാമ്പ്യന്‍; മാഗ്നസ് കാള്‍സന് രണ്ടും പ്രജ്ഞാനന്ദയ്‌ക്ക് മൂന്നും സ്ഥാനങ്ങള്‍

വാഴ്സോ: പോളണ്ടില്‍ നടക്കുന്ന സൂപ്പര്‍ ബെറ്റ് റാപിഡ് ചെസില്‍ ചൈനയുടെ വെയ് യി ചാമ്പ്യനായി. റാപിഡിന്‍റെ ഒമ്പത് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോഴാണ് വെയ് യി 13 പോയിന്‍റോടെയാണ് ചാമ്പ്യനായത്....

കവിതാമത്സരത്തില്‍ പി.പരമേശ്വര്‍ജിക്ക് ഒന്നാം സ്ഥാനവും വയലാറിന് രണ്ടാം സ്ഥാനവും

പണ്ടൊരു കവിതാ മത്സരം നടന്നു. അന്ന് കവിതാമത്സരത്തില്‍ ഒന്നാം സ്ഥാനം പി. പരമേശ്വര്‍ജിക്കായിരുന്നു. അന്ന് പരമേശ്വര്‍ജി പിന്നിലാക്കിയത് ആരെയാണെന്നോ? സാക്ഷാല്‍ വയലാര്‍ രാമവര്‍മ്മയെ. ടി.ജി. മോഹന്‍ദാസാണ് ഇക്കാര്യം...

വിദേശ നിക്ഷേപകര്‍ ലാഭമെടുക്കുന്നു; വീണ്ടും ആയിരം പോയിന്‍റ് തകര്‍ന്ന് ഓഹരിവിപണി; നിക്ഷേപകര്‍ക്ക് 7.35 ലക്ഷം കോടി നഷ്ടമായി

മുംബൈ: വിദേശ നിക്ഷേപകരുടെ വന്‍തോതിലുള്ള ലാഭമെടുക്കലില്‍ ആടിയുലഞ്ഞ് ഇന്ത്യന്‍ ഓഹരി വിപണി. വ്യാഴാഴ്ച സെന്‍സെക്സ് ഏകദേശം ആയിരം പോയിന്‍റ് തകര്‍ന്ന് 72,404 പോയിന്‍റില്‍ എത്തിയപ്പോള്‍ നിഫ്റ്റി 345...

2024 അവസാനത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയരും; അത് ഒരു ഡോളറിന് 82 രൂപ എന്ന നിലയിലേക്ക് ഉയരും: ഫിച്ച്

ഇന്ത്യന്‍ ബോണ്ടുകളിലേക്ക് വിദേശ നിക്ഷേപം എത്തുന്നതോടെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയരുമെന്നും അത് ഒരു ഡോളരിന് 82 രൂപ എന്ന നിലയിലേക്ക് ഉയരുമെന്നും അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ്...

കൃത്യമായി ദിശ കാണിക്കാതെ ഓഹരി വിപണി; യുഎസിലെ ഡോളര്‍ പ്രതിസന്ധി ബാധിക്കുന്നു; ഏഷ്യന്‍ കറന്‍സികള്‍ ഇടിഞ്ഞതും പ്രതിസന്ധിയായി

യുഎസിലെ ഡോളര്‍ പ്രതിസന്ധി തുടരുന്നത് ഇന്ത്യയുടെ ഓഹരി വിപണി ഉയരുന്നതിന് വിലങ്ങു തടിയാകുന്നു. ഇന്ത്യയുടെ മാത്രമല്ല, മിക്ക ഏഷ്യന്‍ ഓഹരി വിപണികളും ബുധനാഴ്ച തകര്‍ച്ചയെ നേരിടുകയായിരുന്നു. മാത്രമല്ല,...

ഇന്ത്യയുടെ 2024-25ലെ സാമ്പത്തിക വളര്‍ച്ച 7.1 ശതമാനമാക്കി ഉയര്‍ത്തി ഇന്ത്യ റേറ്റിംഗ്; ഒഇസിഡിയും ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് ഉയര്‍ത്തി

ഇന്ത്യയുടെ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച (2024-25) 6.6 ശതമാനത്തില്‍ നിന്നും 7.1 ശതമാനമാക്കി ഉയര്‍ത്തി ഇന്ത്യാ റേറ്റിംഗ്സ് ആന്‍റ് റിസര്‍ച്ച്. അതുപോലെ 2024-25ല്‍ ഇന്ത്യ 6.6...

സെന്‍സെക്സ് 384 പോയിന്‍റ് തകര്‍ന്ന് 73500ല്‍; റിയല്‍എസ്റ്റേറ്റ്, ബാങ്ക്, ഫിനാന്‍സ്, ഓട്ടോ ഓഹരികള്‍ തകര്‍ന്നു; എഫ് എംസിജിക്ക് നേട്ടം

മുംബൈ: ഓഹരി വിപണിയില്‍ സെന്‍സെക്സും നിഫ്റ്റിയും തകര്‍ന്നു. സെന്‍സെക്സ് 384 പോയിന്‍റ് തകര്‍ന്ന് 73500ല്‍ എത്തിയപ്പോള്‍ ഒരാഴ്ച മുന്‍പ് 22600ല്‍ എത്തിയിരുന്ന നിഫ്റ്റി ചൊവ്വാഴ്ച 22,300ല്‍ എത്തി...

2000ന്റെ 97.76 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് റിസര്‍വ്വ് ബാങ്ക്; ഇനി തിരിച്ചുകിട്ടേണ്ടത് 2.24 ശതമാനം നോട്ടുകള്‍ മാത്രം

ന്യൂദല്‍ഹി: 2000ന്‍റെ നോട്ടുകള്‍ പിന്‍വലിച്ച ശേഷം ഏകദേശം 97.76 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് റിസര്‍വ്വ് ബാങ്ക്. ഇതോടെ പിന്‍വലിക്കപ്പെടാനുള്ള 2000 രൂപ നോട്ടുകള്‍ വളരെ കുറവ് എണ്ണം...

ഇന്ത്യയുടെ സേവനരംഗത്തെ ഏപ്രില്‍ മാസത്തിലെ കണക്ക് കഴിഞ്ഞ 14 വര്‍ഷങ്ങളില്‍ ഉയര്‍ന്നതെന്ന് പ്ര‌ഞ്ജുള്‍ ഭണ്ഡാരി

ന്യൂദല്‍ഹി: സേവനരംഗത്ത് 2024 ഏപ്രില്‍ മാസത്തില്‍ ഇന്ത്യ നേടിയ വളര്‍ച്ച കഴിഞ്ഞ 14 വര്‍ഷങ്ങളില്‍ ഉയര്‍ന്നതാണെന്ന് എച്ച് എസ് ബിസിയിലെ ചീഫ് ഇന്ത്യ ഇക്കണോമിസ്റ്റായ പ്രഞ്ജുള്‍ ഭണ്ഡാരി...

ഇന്ത്യയുടെ ഏപ്രില്‍ മാസ പിഎംഐ ചുരുങ്ങിയാലും നേട്ടം തന്നെ; കഴിഞ്ഞ മൂന്നരവര്‍ഷത്തില്‍ ഇന്ത്യ നേടിയ മികച്ച മുന്നേറ്റം

ന്യൂദല്‍ഹി: ഏപ്രിലില്‍ രേഖപ്പെടുത്തിയ ഇന്ത്യയുടെ സംയോജിത പര്‍ച്ചേസിങ് മാനേജേഴ്സ് സൂചിക(പിഎംഐ-Purchasing Managers Index) 58.8 കഴിഞ്ഞ 40 മാസങ്ങളില്‍ നേടിയ മികച്ച മുന്നേറ്റം തന്നെയെന്ന് വിലയിരുത്തല്‍. മാര്‍ച്ചിനെ...

കരടികളിറങ്ങി; സെന്‍സെക്സ് താഴെ വീണു; 732 പോയിന്‍റ് നഷ്ടം; നിഫ്റ്റി 172 പോയിന്‍റ് ഇറങ്ങി; കാരണം നിക്ഷേപകരുടെ ലാഭമെടുപ്പ്

മുംബൈ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കയറുകയായിരുന്ന ഓഹരി വിപണിയില്‍ കരടികള്‍ ഇറങ്ങിയ ദിവസമായിരുന്നു വെള്ളിയാഴ്ച. വിപണിയുടെ തകര്‍ച്ചയ്ക്ക് പ്രധാന കാരണം ലാഭമെടുപ്പാണ്. വെള്ളിയാഴ്ച രാവിലെ ഒരു ഘട്ടത്തില്‍...

പൊന്‍മാനേ കോപം….തെന്നിന്ത്യ കീഴടക്കിയ ഉമ രമണന്റെ മാസ്മരികശബ്ദം…175 ദിവസം തകര്‍ത്തോടിയ ‘കൈദിയിന്‍ ഡയറി’യിലെ ഇളയരാജാഗാനം…

ചെന്നൈ: ഇളയരാജയുടെ ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ കൂടി മനം കവര്‍ന്ന ഗായിക കൂടിയായിരുന്നു കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ അന്തരിച്ച ഉമ രമണന്‍ (72). ഇളയരാജയിലൂടെയാണ് ഉമ രമണന്‍...

ചൈനയുടെ ഡിങ്ങ് ലിറന്‍ (ഇടത്ത്) ഇന്ത്യയുടെ ഡി. ഗുകേഷ് (വലത്ത്)

ഇനി ലോക ചെസ് കിരീടത്തിനായി ഇന്ത്യാ-ചൈന യുദ്ധം

ന്യൂദല്‍ഹി: അങ്ങിനെ എല്ലാ തലത്തിലും നടന്നുവരുന്ന ഇന്ത്യാ-ചൈന യുദ്ധം ഇനി ചെസ് കളത്തിലേക്കും. ലോക ചെസ് കിരീടത്തിനുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ 17-കാരനായ ഗുകേഷ് മാറ്റുരയ്ക്കുക ഇപ്പോഴത്തെ ലോകചാമ്പ്യനായ...

ഓഹരി വിപണി രാവിലെ ഉയര്‍ന്നു; അവസാന മണിക്കൂറുകളില്‍ വീഴ്ച ;വീണു; സെന്‍സെക്സിന് 189 പോയിന്‍റിന്റെ നഷ്ടം; നിഫ്റ്റി വീണ്ടും 22600 ല്‍

തിങ്കളാഴ്ച മുന്നേറ്റം നടത്തിയ ഓഹരി വിപണി ചൊവ്വാഴ്ച ഉച്ചവരെയും നല്ല മുന്നേറ്റം നടത്തിയെങ്കിലും ഉച്ചയ്ക്ക് ശേഷം നഷ്ടത്തിലേക്ക് നീങ്ങുകയായിരുന്നു. 189 പോയിന്‍റിന്‍റെ നഷ്ടത്തില്‍ സെന്‍സെക്സ് 74,482 പോയിന്‍റില്‍...

ഓഹരിവിപണിയില്‍ ബാങ്കുകള്‍ തകര്‍ത്താടിയ ദിനം; നിഫ്റ്റി 940 പോയിന്‍റ് കയറി; സെന്‍സെക്സ് 22600ല്‍

ബാങ്കുകളുടെ നാലാം ത്രൈമാസ ഫലങ്ങളുടെ തിളക്കത്തില്‍ ഓഹരിവിപണിയില്‍ ബാങ്ക് ഓഹരികള്‍ക്ക് വന്‍ മുന്നേറ്റം. റിസര്‍വ്വ് ബാങ്ക് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ വില്‍ക്കരുതെന്ന് വരെ വിലക്കിയിരുന്ന കൊടക് മഹീന്ദ്ര...

കമ്പനികളുടെ നാലാം സാമ്പത്തികഫലങ്ങളില്‍ കണ്ണ് നട്ട് ഓഹരി വിപണി; ഫെഡ് റിസര്‍വ് ഡോളര്‍ പലിശനിരക്ക് ഉയര്‍ത്തുമോ?

മുംബൈ: കഴിഞ്ഞ വെള്ളിയാഴ്ച, ഏപ്രില്‍ 26, ഓഹരി വിപണി അ‍തിന് മുന്‍പുള്ള അഞ്ച് ദിവസത്തെ മുന്നേറ്റം അവസാനിപ്പിച്ച് താഴെ വീണു. ഏകദേശം 600 പോയിന്‍റുകള്‍ ഇടിഞ്ഞ് സെന്‍സക്സ്...

ബാങ്കുകള്‍ കുതിക്കുന്നു; ആക്സിസ് ബാങ്ക്, ഐസിഐസിഐ, ബാങ്ക് ഓഫ് മഹാരാഷ്‌ട്ര, സിഎസ്ബി….തുടങ്ങി നേട്ടം കൊയ്ത് ഒട്ടേറെ ബാങ്കുകള്‍

മുംബൈ: നാലാം സാമ്പത്തികപാദത്തിലെ ഫലം പുറത്തുവിട്ടപ്പോള്‍ ബാങ്കുകകള്‍ക്ക് അറ്റ ലാഭത്തില്‍ കുതിപ്പ്. 2024 ജനവരി മുതല്‍ മാര്‍ച്ച് 31 വരെയുള്ള നാലാം സാമ്പത്തിക ത്രൈമാസത്തില്‍ ആക്സിസ് ബാങ്ക്,...

റാം കെയര്‍ ഓഫ് ആനന്ദി…റീല്‍സിലൂടെ യുവത്വത്തിലേക്ക് കത്തിക്കയറി 1.5 ലക്ഷം കോപ്പി വിറ്റുപോയ മലയാള നോവല്‍ ചരിത്രമാകുന്നു

പുസ്തകവായന മരിച്ചുപോയി എന്ന് എല്ലാവരും കണ്ണീര്‍വാര്‍ക്കുമ്പോള്‍ തന്നെ ഒരു നോവല്‍ മലയാളത്തില്‍ അത്ഭുതകരമായി വിറ്റഴിയുകയാണ്. ഒരു പക്ഷെ ബെന്യാമിന്‍റെ 'ആടുജീവിത'ത്തിന് ശേഷം കൂടുതല്‍ വിറ്റഴിയുന്ന നോവലായി മാറുകയാണ്...

അഞ്ച് ദിവസത്തെ ഉയര്‍ച്ചയ്‌ക്ക് ശേഷം വെള്ളിയാഴ്ച ഓഹരിവിപണിയ്‌ക്ക് തളര്‍ച്ച; ബജാജ് ഫിനാന്‍സ് ഓഹരി വില ഏഴ് ശതമാനം കുറഞ്ഞു

അഞ്ച് ദിവസത്തെ ഉയര്‍ച്ചയ്ക്ക് ശേഷം വെള്ളിയാഴ്ച ഓഹരി വിപണി വീണു. സെന്‍സക്സ് 609 പോയിന്‍റ് കുറഞ്ഞ് 73730 പോയിന്‍റില്‍ അവസാനിച്ചു. നിഫ്റ്റി 150 പോയിന്‍റോളം കുറഞ്ഞ് 22,420ല്‍...

ഗുകേഷിന്റെ ചെസിലെ വിജയത്തെക്കുറിച്ച് ഗാരി കാസ്പറോവ് പോലും പ്രതികരിച്ചു; ടൊറന്‍റോയില്‍ സംഭവിച്ചത് ഇന്ത്യന്‍ ഭൂകമ്പമെന്ന് കാസ്പറൊവ്

മോസ്കോ: ലോകമാകെ ആരാധിക്കുന്ന ചെസിലെ ഇതിഹാസതാരമാണ് റഷ്യയുടെ ഗാരി കാസ്പറോവ്. അദ്ദേഹം പോലും 17കാരനായ ഗുകേഷ് ലോകോത്തര ഗ്രാന്‍റ് മാസ്റ്റര്‍മാരെ തോല്‍പിച്ച് കാന്‍ഡിഡേറ്റ്സ് കിരീടം നേടിയ സംഭവത്തോടെ...

ഡോളറിന് മുന്‍പില്‍ എളുപ്പം തലകുനിയ്‌ക്കാതെ ഇന്ത്യന്‍ രൂപ; തിങ്കളാഴ്ച രൂപയുടെ മൂല്യം ഏഴ് പൈസ ഉയര്‍ന്നു

മുംബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യം തിങ്കളാഴ്ച ഉയര്‍ന്നു. ഡോളറിനെതിരെ ഏഴ് പൈസയോളമാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം കുതിച്ചുയര്‍ന്നത്. ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തിന്‍റെ ആശങ്ക ഒഴിഞ്ഞുതുടങ്ങിയതിനാല്‍ എണ്ണവില താഴ്ന്നതും ഇന്ത്യയിലേക്കുള്ള...

ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍…കാന്‍ഡിഡേറ്റ്സ് ചെസില്‍ വിശ്വചതുരംഗശക്തിയായി മോദിയുടെ ഭാരതം

ടൊറന്‍റോ: കാന്‍ഡിഡേറ്റ്സ് എന്ന വിശ്വപ്രസിദ്ധമായ ഫിഡെ (അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍) ടൂര്‍ണ്ണമെന്‍റിലേക്ക് അഞ്ച് ഇന്ത്യന്‍ ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലോകത്തിന് അത്ഭുതമായിരുന്നു. കാരണം ഇന്നലെ വരെ ചൈനയുടെയും...

ഗുകേഷ് കാന്‍ഡിഡേറ്റ്സ് ചെസ് കിരീടത്തിനരികെ; യോഗയും വ്യായാമവും തുണച്ചു;ലോകത്തിലെ പ്രായം കുറഞ്ഞ ചാമ്പ്യനാകുമോ ഈ 17-കാരന്‍?

തമിഴ്നാട്ടിലെ ഗ്രാന്‍റ് മാസ്റ്ററായ 17കാരന്‍ ഗുകേഷ് ചെസിലെ വിഖ്യാതടൂര്‍ണ്ണമെന്‍റായ കാന്‍ഡിഡേറ്റ്സില്‍ കിരീടത്തിനരികെ. 13ാം റൗണ്ടില്‍ ഫ്രാന്‍സിന്‍റെ അപകടകാരിയായ കളിക്കാരന്‍ അലിറെസ് ഫിറൂസ് ജ തോല്‍പിച്ചതോടെ ഇപ്പോള്‍ എട്ടര...

ഗുകേഷിന്‍റെ അച്ഛന്‍ ഡോ. രജനീകാന്ത് (ഇടത്ത്) ഗുകേഷ് (വലത്ത്)

മകന്റെ ചെസ്സിന് വേണ്ടി പ്രാക്ടീസ് വേണ്ടെന്ന് വെച്ച ഡോക്ടര്‍ ; മകന്‍ 12ാം വയസ്സില്‍ ഗ്രാന്‍റ് മാസ്റ്റര്‍; കാന്‍ഡിഡേറ്റ്സ് കിരീടത്തിനരികെ ഗുകേഷ്

ചെസില്‍ ലോകത്തിന്‍റെ ഫോക്കസ് പ്രജ്ഞാനന്ദയില്‍ നിന്നും മാറി ഇത്തവണ ദൊമ്മരലു ഗുകേഷിലേക്ക്. അധികം സംസാരിക്കാത്ത, നിശ്ശബ്ദപ്രകൃതിയായ ഈ 17കാരന്‍ ലോകത്തിലെ ഏറ്റവും ഗൗരവമേറിയ ചെസ് പോരാട്ടമായ കാന്‍ഡിഡേറ്റ്സ്...

പ്രജ്ഞാനന്ദയും വൈശാലിയും: കാന്‍ഡിഡേറ്റ്സ് ചെസില്‍ ചരിത്രം കുറിച്ച് ചേച്ചിയും അനുജനും

തമിഴ്നാട്ടില്‍ നിന്നുള്ള ഗ്രാന്‍റ് മാസ്റ്റര്‍ മാരായ ചേച്ചി വൈശാലിയും അനുജന്‍ പ്രജ്ഞാനന്ദയും ലോക പ്രശസ്തമായ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ വലിയൊരു റെക്കോഡ് കുറിച്ചിരിക്കുകയാണ്. ചെസ്സിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് സഹോദരങ്ങള്‍...

ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഗുകേഷ്; നെപോമ് നിഷിയെ സമനിലയില്‍ തളച്ച് പ്രജ്ഞാനന്ദ; പ്രജ്ഞാനന്ദ കിരീടസാധ്യത കളഞ്ഞുകുളിച്ചു

ടൊറന്‍റോ:  ഒന്നാം റാങ്കില്‍ നിന്നിരുന്ന റഷ്യയുടെ ഇയാന്‍ നെപോമ് നിഷിയെ 12ാം റൗണ്ടില്‍ പ്രജ്ഞാനന്ദ സമനിലയില്‍ തളച്ചത് വാസ്തവത്തില്‍ അനുഗ്രഹമായത് ഇന്ത്യയുടെ ഡി.ഗുകേഷിനാണ്. അരപോയിന്‍റ് വ്യത്യാസത്തില്‍ രണ്ടാം...

കാന്‍ഡിഡേറ്റ്സ് ചെസില്‍ 11ാം റൗണ്ടില്‍ വിജയം നേടിയ ആഹ്ളാദത്തില്‍ പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി അമ്മയ്ക്കൊപ്പം ടൊറന്‍റോയില്‍ (ഇടത്ത്) കൊനേരു ഹംപി (വലത്ത്)

ലോക മൂന്നാം റാങ്കുള്ള റഷ്യന്‍ താരത്തെ തോല്‍പിച്ച് പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; കൊനേരു ഹംപിയ്‌ക്കും മികച്ച ജയം

ടൊറന്‍റോ: കാന്‍ഡിഡേറ്റ്സ് ചെസില്‍ 11ാം റൗണ്ടില്‍ ഇന്ത്യയുടെ പുരുഷ വിഭാഗത്തില്‍ നിന്നും അത്ര ആഘോഷിക്കാനുള്ള വാര്‍ത്തകള്‍ കിട്ടിയില്ലെങ്കിലും ആ കുറവ് വനിതാ വിഭാഗം തീര്‍ത്തു. പ്രജ്ഞാനന്ദയുടെ സഹോദരി...

കളിയില്‍ റഷ്യയുടെ ഇയാന്‍ നെപോമ് നിഷിയോട് തോറ്റ ഇന്ത്യന്‍ താരം വിദിത് ഗുജറാത്തിയുടെ പ്രതികരണം (ഇടത്ത്) ഈ തോല്‍വിയോടെ വിദിതിന് വിജയസാധ്യതയില്ലാതായി. ടൂര്‍ണ്ണമെന്‍റില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇയാന്‍ നെപോമ് നിഷി (വലത്ത്)

പരിചയസമ്പന്നതയില്‍ റഷ്യയുടെ നെപോമ് നിഷി കുതിക്കുന്നു; ഗുകേഷ് രണ്ടാസ്ഥാനത്തേക്ക്; പ്രജ്ഞാനന്ദയ്‌ക്ക് തോല്‍വി

ടൊറന്‍റോ: ഗ്രാന്‍ഡ് മാസ്റ്റര്‍മാര്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണ്ണമെന്‍റുകളില്‍ ഒരു ചെസ് കളിക്കാരനെ വ്യത്യസ്തനാക്കുന്നത് അയാളുടെ പരിചയസമ്പന്നതയാണ്. സമ്മര്‍ദ്ദങ്ങള്‍ പിരിമുറുകുന്ന അവസാന റൗണ്ടുകളില്‍ പ്രശാന്തമായി കരുക്കള്‍ നീക്കാന്‍ കഴിയുക, ടൈം...

കാന്‍ഡിഡേറ്റ്സ് ചെസില്‍ തീപാറും പോരാട്ടം; 11ാം റൗണ്ടില്‍ ഗുകേഷ് കരുവാനയെയും പ്രജ്ഞാനന്ദ നകാമുറയെയും നേരിടും; ഇനി സമനില പോരാ…

കാന്‍ഡിഡേറ്റ്സ് ചെസിന്‍റെ നിര്‍ണ്ണായകമായ 11ാം റൗണ്ടിലേക്ക് മത്സരം കടക്കുമ്പോള്‍ ഇനി കിരീടം നേടാന്‍ സമനില പോരാ എന്നതാണ് സ്ഥിതി. ഈ റൗണ്ടില്‍ ഗുകേഷ് കരുവാനയെയും പ്രജ്ഞാനന്ദ നകാമുറയെയും...

വിശ്വനാഥന്‍ ആനന്ദ് (ഇടത്ത്) ഇപ്പോള്‍ കാനഡയില്‍ കാന്‍ഡിഡേറ്റ്സ് ടൂര‍്ണ്ണമെന്‍റില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങളായ കൊനേരു ഹംപി, പ്രജ്ഞാനന്ദ, ഡി.ഗുകേഷ്, വിദിത് ഗുജറാത്തി, വൈശാലി എന്നിവര്‍ (വലത്ത്)

തല പുകച്ചാലെന്താ…കൗമാരക്കാരായ നമ്മുടെ ചെസ് താരങ്ങള്‍ ചെറു സമ്പന്നരാണ്…വിശ്വനാഥന്‍ ആനന്ദുമായുള്ള അഭിമുഖം നോക്കൂ

ഇക്കുറി അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍റെ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ കാനഡയിലെ ടൊറന്‍റോയിലേക്ക് പറന്നത് കൗമാരക്കാരായ അഞ്ച് താരങ്ങളാണ്. ഇതില്‍ 17കാരന്‍ ഗുകേഷ്, 18കാരന്‍ പ്രജ്ഞാനന്ദ എന്നിവര്‍ കൗമാരക്കാര്‍. 22...

ശബരിമല നട തുറക്കുമ്പോള്‍ ഇപ്പോഴും പാടുന്നത് ജയവിജയന്മാരുടെ ‘ശ്രീകോവില്‍ നട തുറന്നു’ എന്ന ഗാനം; അയ്യപ്പഭക്തിയുടെ അനശ്വരഭാവങ്ങള്‍

ജയവിജയന്മാര്‍ എന്നാല്‍ ശബരിഗിരീശ്വന്‍റെ ഭക്തിനിര്‍ഭരഗാനങ്ങള്‍ എന്നും പര്യായമായി വിളിക്കാം. കാരണം മലയാളിയുടെ ജീവിതത്തില്‍ അയപ്പഭക്തിയുടെ അനശ്വരഭാവങ്ങള്‍ നിറച്ച ഗാനങ്ങളില്‍ പലതും പിറവികൊണ്ടത് ജയവിജയന്മാരിലൂടെയാണ്. ഇപ്പോഴും ശബരിമല നട...

17ഉം 18ഉം വയസ്സായ ഗുകേഷും പ്രജ്ഞാനന്ദയും ലോക ചെസ് വിദഗ്ധരെ അത്ഭുതപ്പെടുത്തുന്നു; പത്താം റൗണ്ട് പിന്നിട്ടിട്ടും ഇരുവരും ഒന്നും രണ്ടും സ്ഥാനങ്ങളില്‍

ടൊറന്‍റോ: ലോക ചെസ് വിദഗ്ധരെ അത്ഭുതപ്പെടുത്തുകയാണ് 17ഉം 18ഉം വയസ്സ് മാത്രം പ്രായമുള്ള ഗുകേഷും പ്രജ്ഞാനന്ദയും. ലോകചാമ്പ്യനെ നേരിടാനുള്ള ജേതാവിനെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ചെസില്‍ പത്താം റൗണ്ട്...

അത്ഭുതം കാട്ടി ഇന്ത്യന്‍ കൗമാരതാരങ്ങള്‍; ഒമ്പതാം റൗണ്ടിലും ഡി. ഗുകേഷ് ഒന്നാമതും പ്രജ്ഞാനന്ദ രണ്ടാമതും; നിരാശപ്പെടുത്തി വനിതാതാരങ്ങള്‍

ടൊറന്‍റോ: ലോകചാമ്പ്യനെ നേരിടാനുള്ള കളിക്കാരനെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണ്ണമെന്‍റില്‍ ഒമ്പതാം റൗണ്ടില്‍ ഡി. ഗുകേഷും പ്രജ്ഞാനന്ദയും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. രണ്ടു പേരും അര...

ഗാന്ധിമതി ബാലന്‍ സംവിധായകന്‍ പത്മരാജനൊപ്പം-ഒരു പഴയകാല ചിത്രം (വലത്ത്)

ശബ്നാ ആസ്മിയെ ഒഴിവാക്കിയ പത്മരാജന്‍…ആ പത്മരാജനെ മനസ്സിലാക്കിയ നിര്‍മ്മാതാവായിരുന്നു ഗാന്ധിമതി ബാലന്‍

ഒരിയ്ക്കല്‍ 'നൊമ്പരത്തിപ്പൂവ്' എന്ന സിനിമയില്‍ ശബ്നാ ആസ്മിയെ നായികയാക്കാന്‍ പത്മരാജനും ഗാന്ധിമതി ബാലനും പോയിരുന്നു. അന്ന് ജാവേദ് അക്തറും ശബ്നാ ആസ്മിയും ഒന്നിച്ചാണ് താമസം. പത്മരാജന്‍റെ പുതിയ...

‘എന്റെ ശബ്ദം മൗനമാണ്…അത് റെക്കോഡ് ചെയ്യാനാകുമോ?’- ആകാശവാണിയോട് പറഞ്ഞ രമണമഹര്‍ഷി വിചിത്രശീലക്കാരന്‍; ഏപ്രില്‍ 14ന് 74 ചരമവാര്‍ഷികം

തമിഴ്നാട്ടിലെ തിരുവണ്ണാമലൈയില്‍ നിന്നും ലോകമെങ്ങും ആരാധിക്കപ്പെടുന്ന സ്വാമിയായി മാറിയ രമണമഹര്‍ഷിക്ക് 2024 ഏപ്രില്‍ 14ന് 74 ചരമവാര്‍ഷികം. വിചിത്രശീലങ്ങളുള്ള അദ്ദേഹത്തിന്‍റെ ജീവിതം നിരവധി പാഠങ്ങളാണ് സമ്മാനിച്ചത്. അക്കൂട്ടത്തില്‍...

ഉന്നത-മധ്യവര്‍ഗ്ഗ സമ്പദ്ഘടനയായി 2031ല്‍ ഇന്ത്യ മാറുമെന്ന് ക്രിസില്‍; ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച 7.8 ശതമാനമായി ഉയര്‍ത്തി ഫിച്ച്

ന്യൂദല്‍ഹി: 2031ല്‍ തന്നെ ഇന്ത്യയുടെ സമ്പദ് ഘടന വലിയ കുതിപ്പ് നടത്തി അതൊരു ഉന്നത-മധ്യവര്‍ഗ്ഗ സമ്പദ്ഘടനയായി വളരുമെന്ന് അമേരിക്കന്‍ കമ്പനിയായ സ്റ്റാന്‍ഡേഡ് ആന്‍റ് പുവേഴ്സിന്‍റെ (S&P- Standard...

ഭാവഗായകന്‍ എന്ന വിശേഷണം പോരാ…പി. ജയചന്ദ്രന് കൂടുതല്‍ ചേരുക പ്രണയഭാവഗായകന്‍ എന്ന വിശേഷണമായിരിക്കും

പ്രണയഗാനങ്ങളില്‍ തങ്ങിനില്‍ക്കുന്ന പ്രണയപരാഗങ്ങളാണ് പി.ജയചന്ദ്രന്‍റെ തുരുപ്പ് ചീട്ട്. അദ്ദേഹം 80ാം വയസ്സില്‍ പ്രണയഗാനം പാടുമ്പോഴും കാമുകിയുടെ മനസ്സ് കൈവിട്ടുപോകും. അത്രയ്ക്കാണ് അതിലെ പ്രണയാര്‍ദ്രഭാവം. ഒരൊറ്റ ജന്മത്തില്‍ പല...

കുളി, ഊണ്, ഉറക്കം, ടെന്‍ഷനില്ലാത്ത മനസ്സ്….ഗായകന്‍ ജയചന്ദ്രനെ എണ്‍പതിലും ചെറുപ്പമാക്കുന്നത് ഇവയൊക്കെ…

തൃശൂര്‍: ഗായകന്‍ ജയചന്ദ്രന് എണ്‍പത് വയസ്സായി എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ തോന്നില്ല. കാരണം മറ്റൊന്നുമല്ല, ഒരു അറുപതുകാരന്‍റെ പോലെയാണ് ജയചന്ദ്രന്‍ ഇപ്പോഴും നടക്കുന്നത്. ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കും....

മോദിയെ ഫാസ്റ്റിസ്റ്റെന്ന് വിളിച്ച ഗൂഗിളിന്റെ കൃത്രിമബുദ്ധി ജെമിനി; തെറ്റുപറ്റിയെന്ന് സിഇഒ സുന്ദര്‍ പിച്ചൈ; പിച്ചൈയുടെ സ്ഥാനം തെറിച്ചേക്കും?

ഏത് ചോദ്യത്തിനും ഉത്തരം നല്‍കുന്ന ചാറ്റ് ജിപിടിയ്ക്ക് ബദലായി ഈയിടെ ഗൂഗിള്‍ പുറത്തിറക്കിയ ജെമിനി എന്ന കൃത്രിമബുദ്ധിക്ക് തെറ്റുപറ്റിയെന്ന് ഗൂഗിളിന്‍റെ സിഇഒ സുന്ദര്‍ പിച്ചൈ. ലോകമെമ്പാടുനിന്നും പലരും...

Page 3 of 4 1 2 3 4

പുതിയ വാര്‍ത്തകള്‍