Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഇന്ത്യയുടെ ലോകചെസ് ചാമ്പ്യന്‍ ഗുകേഷിന് എന്ത് പറ്റി?ഫിഡെ ഗ്രാന്‍റ് സ്വിസില്‍ തുടര്‍ച്ചയായ തോല്‍വികള്‍;. ദേഷ്യത്തോടെ വേദിവിട്ടിറങ്ങി ഗുകേഷ്

ഗുകേഷിനെതിരെ തുടര്‍ച്ചയായി പ്രമുഖ ചെസ് താരങ്ങളായ മാഗ്നസ് കാള്‍സനും ഫാബിയാനോ കരുവാനയും നടത്തുന്ന വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുക വഴി അതീവ സമ്മര്‍ദ്ദത്തിലൂടെയാണ് താരം കടന്നുപോകുന്നത്. ഇപ്പോള്‍ ഉസ്ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടക്കുന്ന ഫിഡെ ഗ്രാന്‍സ് സ്വിസ് 2025 ടൂര്‍ണ്ണമെന്‍റില്‍ വലിയ തിരിച്ടടിയാണ് ഗുകേഷ് ഏറ്റുവാങ്ങുന്നത്.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Sep 11, 2025, 06:49 pm IST
inSports, Chess
തുടര്‍ച്ചയായ തോല്‍വിയില്‍ നിരാശപൂണ്ട് ഗുകേഷ് (ഇടത്ത്) ഉസ്ബെകിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നിന്നും ദേഷ്യത്തോടെ ഇറങ്ങിപ്പോകുന്ന ഗുകേഷ് (വലത്ത്)

തുടര്‍ച്ചയായ തോല്‍വിയില്‍ നിരാശപൂണ്ട് ഗുകേഷ് (ഇടത്ത്) ഉസ്ബെകിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നിന്നും ദേഷ്യത്തോടെ ഇറങ്ങിപ്പോകുന്ന ഗുകേഷ് (വലത്ത്)

സമര്‍ഖണ്ഡ് :ഗുകേഷിനെതിരെ തുടര്‍ച്ചയായി പ്രമുഖ ചെസ് താരങ്ങളായ മാഗ്നസ് കാള്‍സനും ഫാബിയാനോ കരുവാനയും നടത്തുന്ന വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുക വഴി അതീവ സമ്മര്‍ദ്ദത്തിലൂടെയാണ് താരം കടന്നുപോകുന്നത്. ഇപ്പോള്‍ ഉസ്ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടക്കുന്ന ഫിഡെ ഗ്രാന്‍സ് സ്വിസ് 2025 ടൂര്‍ണ്ണമെന്‍റില്‍ വലിയ തിരിച്ടടിയാണ് ഗുകേഷ് ഏറ്റുവാങ്ങുന്നത്. അഞ്ചും ആറും റൗണ്ടുകളില്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയ ഗുകേഷ് കഴിഞ്ഞ ദിവസം സമര്‍ഖണ്ഡിലെ വേദിയില്‍ നിന്നും ദേശ്യത്തോടെ ഇറങ്ങിപ്പോവുകയായിരുന്നു. ഇതിന്റെവീഡിയോ വൈറലാണ്.

2024 ഡിസംബറില്‍ സിംഗപ്പൂരില്‍ നടന്ന മത്സരത്തില്‍ ലോക ചെസ് ചാമ്പ്യനായി കിരീടം ചൂടിയ ഗുകേഷ് അതിന് ശേഷം ഫോം നഷ്ടപ്പെട്ട നിലയിലാണ്. പല ടൂര്‍ണ്ണമെന്‍റുകളിലും ഗുകേഷ് ശരാശരി പ്രകടനമാണ് നടത്തുന്നത്. ഇതോടെയാണ് പ്രമുഖ ചെസ് താരങ്ങളായ മാഗ്നസ് കാള്‍സനും ഫാബിയാനോ കരുവാനയും ഗുകേഷിന്റെ ലോക ചെസ് കിരീടയോഗ്യതയെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്. ഗുകേഷ് അത്ര മികച്ച താരമൊന്നുമല്ലെന്നായിരുന്നു ഇവരുടെ പ്രതികരണം. ഇത് ഗുകേഷില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. അതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ഉസ്ബെകിസ്ഥാന്‍ താരം നോഡിര്‍ബെക് അബ്ദുസത്തൊറോവും ഗുകേഷിനെതിരെ പ്രസ്താവന നടത്തിയിരുന്നു. ഇക്കുറി ഗുകേഷിന് ലോക ചെസ് കിരീടം നഷ്ടപ്പെടുമെന്നായിരുന്നു അബ്ദുസത്തൊറോവിന്റെ പ്രസ്താവന.

എന്തായാലും ഫിഡെ ഗ്രാന്‍റ് സ്വിസ് 2025ല്‍ ഗുകേഷ് അഞ്ചാം റൗണ്ടില്‍ അഭിമന്യു മിശ്ര എന്ന 16 വയസ്സ് മാത്രം പ്രായമുള്ള യുഎസ് താരവുമായി തോറ്റിരുന്നു. ഗുകേഷ് എന്ന ലോകചാമ്പ്യനെ തോല്‍പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ചെസ് ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് അഭിമന്യു മിശ്ര. ഇത് ഗുകേഷില്‍ വലിയ ആഘാതമുണ്ടാക്കിയിരുന്നു. അതിന് പിന്നാലെ ആറാം റൗണ്ടില്‍ ഗുകേഷ് ഗ്രീസില്‍ നിന്നുള്ള നികോളാസ് തിയോഡറുവുമായും പരാജയം ഏറ്റുവാങ്ങി. ജയിക്കാന്‍ വേണ്ടി മാത്രം നടത്തിയ ആക്രമണമാണ് ഈ ഗെയിമില്‍ ഗുകേഷിന്റെ തോല്‍വിക്ക് കാരണമായത്. വെറും 47 നീക്കങ്ങളിലാണ് ഗുകേഷ് അടിയറവ് പറഞ്ഞത്. ലോക റാങ്കിങ്ങില്‍ വെറും 82ാം റാങ്കുകാരനാണ് തിയോഡറു. ഗുകേഷാകട്ടെ ആറാമനും. ഈ പരാജയത്തിന് ശേഷം സമര്‍ഖണ്ഡിലെ മത്സരവേദിയില്‍ നിന്നും കോപത്തോടെ ഇറങ്ങിപ്പോകുന്ന ഗുകേഷിന്റെ വീഡിയോ വൈറലാണിപ്പോള്‍. ഈ ടൂര്‍ണ്ണമെന്‍റില്‍ ആറ് റൗണ്ടില്‍ നിന്നും വെറും 3 പോയിന്‍റ് മാത്രം നേടിയ ഗുകേഷ് ഏറെ പിന്നിലാണ്.

ലോകചെസ് കിരീടപ്പോരില്‍ അതിവമാനസികസമ്മര്‍ദ്ദത്തിലൂടെ ഗുകേഷ് കടന്നുപോയിരുന്നു. അന്ന് കടുത്ത മത്സരത്തിനൊടുവില്‍ ചൈനയുടെ ഡിങ്ങ് ലിറനെ തോല്‍പിച്ച് കിരീടം നേടുകയായിരുന്നു. പലപ്പോഴും കടുത്ത മാനസികസമ്മര്‍ദ്ദം പിന്നീട് താരങ്ങളില്‍ വലിയ ആഘാതം ഏല്‍പിക്കുക പതിവാണത്രെ. ഇതുപോലെ 2023ല്‍ ലോക കിരീടം നേടിയ ശേഷംചൈനയുടെ ഡിങ്ങ് ലിറനും നിരവധി മത്സരങ്ങളില്‍ തുടര്‍ച്ചയായി തോല്‍ക്കുക പതിവായിരുന്നുവത്രെ. എന്തായാലും ഗുകേഷ് തന്റെ കളി മെച്ചപ്പെടുത്താന്‍ മറ്റ് സാധ്യതകള്‍ ആരായേണ്ട സമയമായിരിക്കുന്നു. കുറച്ച് അധികം നാള്‍ മത്സരങ്ങളില്‍ നിന്നും ഇടവേളയെടുത്ത് മാനസിക കരുത്ത് ഗുകേഷ് വീണ്ടെടുക്കേണ്ടിയിരിക്കുന്നു എന്നാണ് സ്പോര്‍ട്സ് സൈക്കോളജിസ്റ്റുകളുടെ നിര്‍ദേശം.

ഗുകേഷ് യുഗം പിറന്നുവെന്ന പ്രവചനം തെറ്റിയോ?
18ാം വയസ്സില്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനായിചരിത്രത്തില്‍ സ്ഥാനം പിടിച്ച ഗുകേഷ് ഈ വര്‍ഷം ടാറ്റാ സ്റ്റീല്‍ ചെസില്‍ മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. ഒരു തോല്‍വിപോലുമറിയാതെ ആദ്യ പത്ത് റൗണ്ടുകളില്‍ മുന്നേറിയ ഗുകേഷിന് അന്ന് മാധ്യമങ്ങള്‍ മുഴുവന്‍ വാഴ്‌ത്തുകയായിരുന്നു. മാഗ്നസ് കാള്‍സന് ശേഷം ഇതാ ഒരു യഥാര്‍ത്ഥ ലോക ചെസ് ചാമ്പ്യന്‍ പിറന്നിരിക്കുന്നു എന്നാണ് അന്ന് മാധ്യമങ്ങള്‍ വാഴ്‌ത്തിയത്. പക്ഷെ അന്ന് ടാറ്റ സ്റ്റീല്‍ ചെസ് ഫൈനലില്‍ ഗുകേഷിനെ തോല്‍പിച്ച് പ്രജ്ഞാനന്ദയാണ് ചാമ്പ്യനായത്. ഇപ്പോള്‍ ഫിഡെ ഗ്രാന്‍റ് സ്വിസ് ടൂര്‍ണ്ണമെന്‍റില്‍ ഗുകേഷിന്റെ മങ്ങിയ ഫോം കാണുമ്പോള്‍ ആശങ്ക ഉണരുകയാണ്. ലോക ചാമ്പ്യന്‍ഷിപ്പിനുള്ള കടുത്ത പരിശീലനവും തയ്യാറെടുപ്പും ലോക് ചെസ് കിരീടപ്പോരിലെ മാനസിക സമ്മര്‍ദ്ദവും ഗുകേഷിനെ ബാധിച്ചോ? അതിനപ്പുറം ഇന്ത്യയിലേക്ക് ലോക ചെസ് കിരീടം വരികയും വെറും 18 വയസ് മാത്രം പ്രായമുള്ള ഇന്ത്യക്കാരന്‍ ലോകചാമ്പ്യനായതും യൂറോപ്പിലെയും റഷ്യയിലെയും അമേരിക്കയിലെയും താരങ്ങളെ വിറളിപിടിപ്പിക്കുന്നു. അതാണ് അമേരിക്കക്കാരനായ ഫാബിയോ കരുവാനയും നോര്‍വ്വെയിലെ മാഗ്നസ് കാള്‍സനും ഉസ്ബെക്കിസ്ഥാനിലെ നോഡിര്‍ബെക് അബ്ദുസത്തൊറോവും റഷ്യയുടെ കഴിഞ്ഞകാല ചെസ് പ്രതിഭാസമായ ഗാരി കാസ്പറോവും ഗുകേഷിനെ വിമര്‍ശിക്കുന്നതില്‍ താല്‍പര്യം കാട്ടുന്നതിന് പിന്നില്‍. പക്ഷെ പ്രായം ഇപ്പോഴും ഗുകേഷിനൊപ്പമാണ്. വെറും 19 വയസ്സേ പ്രായമുള്ളൂ. ഇനിയും തിരിച്ചുവരാന്‍ എത്രയോ സമയം ബാക്കിയുണ്ട്.

Tags: Struggling GukeshGukesh in angerMagnus carlsenD.GukeshChessGukeshNodirbek AndusattorovFIDE Grand Swiss 2025
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
Chess

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.