Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Chess

ഗുകേഷ് മങ്ങിയ ഫി‍ഡെ ഗ്രാന്‍റ് സ്വിസ് ചെസില്‍ ത‍ൃശൂരിലെ നിഹാല്‍ സരിന്‍ മുന്നേറുന്നു, 22 നീക്കത്തില്‍ സൈമണ്‍ ഗുമുലാഴ്സിനെ തകര്‍ത്ത് നിഹാല്‍ സരിന്‍

ഗുകേഷും പ്രജ്ഞാനന്ദയും മങ്ങിപ്പോയ ഫി‍ഡെ ഗ്രാന്‍റ് സ്വിസ് ചെസില്‍ ത‍ൃശൂരിലെ നിഹാല്‍ സരിന്‍ മുന്നേറുന്നു, ആദ്യ റൗണ്ടില്‍ പിന്നില്‍ നിന്ന നിഹാല്‍ സരിന്‍ പിന്നീട് തുടര്‍ച്ചയായ ജയങ്ങളിലൂടെ മുന്നേറുകയായിരുന്നു. 22 നീക്കത്തില്‍ സൈമണ്‍ ഗുമുലാഴ്സിനെ തകര്‍ത്താണ് നിഹാല്‍ സരിന്‍ ആറാം റൗണ്ടില്‍ വിജയം കൊയ്തത്.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Sep 11, 2025, 07:56 pm IST
in Chess, Sports
തൃശൂരില്‍ നിന്നുള്ള ഗ്രാന്‍റ് മാസ്റ്റര്‍ നിഹാല്‍ സരിന്‍

തൃശൂരില്‍ നിന്നുള്ള ഗ്രാന്‍റ് മാസ്റ്റര്‍ നിഹാല്‍ സരിന്‍

സമര്‍ഖണ്ഡ്: ഗുകേഷും പ്രജ്ഞാനന്ദയും മങ്ങിപ്പോയ ഫി‍ഡെ ഗ്രാന്‍റ് സ്വിസ് ചെസില്‍ ത‍ൃശൂരിലെ നിഹാല്‍ സരിന്‍ മുന്നേറുന്നു, ആദ്യ രണ്ട് റൗണ്ടുകളില്‍ സമനില കാരണം പിന്നിലായിപ്പോയ  നിഹാല്‍ സരിന്‍ പിന്നീട് തുടര്‍ച്ചയായ ജയങ്ങളിലൂടെ മുന്നേറുകയായിരുന്നു. 22 നീക്കത്തില്‍ സൈമണ്‍ ഗുമുലാഴ്സിനെ തകര്‍ത്താണ് നിഹാല്‍ സരിന്‍ ആറാം റൗണ്ടില്‍ വിജയം കൊയ്തത്. അഞ്ചാം റൗണ്ടില്‍ ഇന്ത്യന്‍ ഗ്രാന്‍റ് മാസ്റ്റര്‍ ലിയോണ്‍ ലൂക്ക് മെന്‍ഡോങ്കയെ നിഹാല്‍ സരിന്‍ തോല്‍പിച്ചിരുന്നു. മൂന്നാം റൗണ്ടില്‍ അര്‍മേനിയയുടെ ആറം ഹക്യോബാനുമായും നിഹാല്‍ സരിന്‍ വിജയിച്ചിരുന്നു. കുതിരയെ (നൈറ്റ്) ബലികൊടുത്തുകൊണ്ടുള്ള കളിയായിരുന്നു നിഹാല്‍ സരിന്‍റേത്. അത് വിജയത്തില്‍ കലാശിക്കുകയും ചെയ്തു.

ഏഴാം റൗണ്ടിലെ നിഹാല്‍ സരിന്റെ കളി നിര്‍ണ്ണായകമാണ്. ഫിഡെ ഗ്രാന്‍റ് സ്വിസില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇറാന്റെ പര്‍ഹാം മഗ്സൂദലുവിനെയാണ് നിഹാല്‍ സരിന്‍ നേരിടുക. ഇതില്‍ ജയിച്ചാല്‍ നിഹാല്‍ മുന്നില്‍ എത്തും.

പൊതുവേ അതിവേഗ ചെസ്സിന്റെ താരമായി അറിയപ്പെടുന്ന ഗ്രാന്‍റ് മാസ്റ്ററാണ് നിഹാല്‍ സരിന്‍. നിഹാല്‍ പി. സരിന്‍ എന്ന 20 കാരന്‍ അതിവേഗ കരുനീക്കങ്ങളുടെ താരമാണ്. സമയം കുറഞ്ഞ ചെസ് പോരാട്ടത്തില്‍ സൂപ്പര്‍ കംപ്യൂട്ടര്‍ പോലെ പ്രവര്‍ത്തിക്കുന്നതാണ് നിഹാല്‍ പി. സരിന്റെ തലച്ചോര്‍. ഒരു പക്ഷെ റാപ്പിഡില്‍ പ്രജ്ഞാനന്ദയേക്കാള്‍, ഗുകേഷിനേക്കാള്‍ മുന്‍പിലാണ് നിഹാല്‍ പി സരിന്റെ സ്ഥാനം.റൊമാനിയ ഗ്രാന്‍റ് പ്രീ 2024ലെ രണ്ടാം ടൂര്‍ണ്ണമെന്‍റാണ് ക്ലൂഷ് ഗ്രാന്‍റ് പ്രീ റാപ്പിഡ് 2024. ആകെയുള്ള പത്ത് റൗണ്ടില്‍ 8.5 പോയിന്‍റ് നേടിയാണ് നിഹാല്‍ പി. സരിന്‍ ചാമ്പ്യനായത്.

പ്രജ്ഞാനന്ദയ്‌ക്കും ഗുകേഷിനും ഒപ്പം അതേ നിരയില്‍ നിന്നിരുന്ന നിഹാല്‍ സരിന്‍ പക്ഷെ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചത് സ്പീഡ് ചെസ്സിലാണ്. അതേ സമയം പ്രജ്ഞാനന്ദയും അര്‍ജുന്‍ എരിഗെയ്സിയും ഗുകേഷ് ക്ലാസിക്കല്‍ ചെസ്സില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് അവര്‍ക്ക് അനുഗ്രഹമായി.

2019ല്‍ 2600 എന്ന റാങ്കിംഗ് ഉണ്ടായിരുന്ന നിഹാല്‍ സരിന്‍ എന്ന തൃശൂരില്‍ നിന്നുള്ള താരത്തിന്റെ മുന്നോട്ടുള്ള കുതിപ്പ് പൊടുന്നനെയാണ് നിലച്ചത്. ഇതിന് രണ്ടായിരുന്നു കാരണങ്ങള്‍. ഒന്ന് ക്ലാസിക്കല്‍ ചെസ്സിനേക്കാള്‍ സ്പീഡിലുള്ള ചെസ് ഗെയിമുകളോടുള്ള നിഹാല്‍ സരിന്റെ പ്രേമം. അതുകൊണ്ട് തന്നെ കുറഞ്ഞ സമയത്തില്‍ അതിവേഗം കരുക്കള്‍ നീക്കേണ്ട ബ്ലിറ്റ്സ് ചെസിലേക്കും ബുള്ളറ്റ് ചെസ്സിലേക്കുമായി നിഹാല്‍ സരിന്റെ ശ്രദ്ധ. പക്ഷെ 2019 കാലത്ത് പ്രജ്ഞാനന്ദ, ഡി.ഗുകേഷ്, അര്‍ജുന്‍ എരിഗെയ്സി എന്നിവര്‍ക്കൊപ്പം തലയെടുപ്പോടെ നിന്ന നിഹാല്‍ സരിന്റെ റാങ്കിംഗ് 2600ല്‍ തന്നെ നിലച്ചപ്പോള്‍ അര്‍ജുന‍് എരിഗെയ്സി 2800 എന്ന ഇഎല്‍ഒ റേറ്റിംഗിലേക്കും ഗുകേഷും പ്രജ്ഞാനന്ദയും 2700ന് മുകളിലേക്കും കുതിച്ചു. ഡി.ഗുകേഷ് ഇതിനിടെ ലോകചാമ്പ്യനായി. പ്രജ്ഞാനന്ദ മാഗ്നസ് കാള്‍സനെ അട്ടിമറിച്ച് ലോക ചെസില്‍ വലിയ പേര് നേടി. നിഹാല്‍ സരിന്റെ ഫിഡെ ലോകറാങ്കിംഗ് ഇപ്പോഴും 40ല്‍ നില്‍ക്കുകയാണ്. ഗുകേഷും അര്‍ജുന്‍ എരിഗെയ്സിയും പ്രജ്ഞാനന്ദയും ലോകറാങ്കിങ്ങില്‍ മൂന്നും നാലും ഏഴും സ്ഥാനത്ത് നില്‍ക്കുമ്പോഴാണിത് എന്നോര്‍ക്കണം.വിശ്വനാഥന്‍ ആനന്ദ് 15ാം റാങ്കിലും അരവിന്ദ് ചിതംബരം 11ാം റാങ്കിങ്ങിലും വിദിത് ഗുജറാത്തി 25ാം റാങ്കിലും പെന്‍റല ഹരികൃഷ്ണ 29ാം റാങ്കിലും ആണെന്നോര്‍ക്കണം. ഇന്ത്യന്‍ ചെസ് താരങ്ങളില്‍ എട്ടാം സ്ഥാനക്കാരന്‍ മാത്രമാണ് നിഹാല്‍ സരിന്‍. എന്തായാലും പുതിയ വിജയങ്ങളുടെ ഊര്‍ജ്ജത്തില്‍ മുകളിലേക്ക് കുതിക്കുകയാണ് നിഹാല്‍ സരിന്‍.
2018ന് ശേഷമുള്ള നാല് വര്‍ഷങ്ങളില്‍ നിഹാല്‍ സരിന്‍ ക്ലാസിക്കല്‍ ചെസ്സില്‍ വല്ലാതെ പിന്നിലായി. ഈ കാലഘട്ടത്തില്‍ ഗുകേഷ്, പ്രജ്ഞാനന്ദ അര്‍ജുന്‍ എരിഗെയ്സി എന്നിവര്‍ ക്ലാസിക്കല്‍ ചെസ്സില്‍ കുതിച്ചു. ഈ നാല് വര്‍ഷങ്ങളില്‍ പ്രജ്ഞാനന്ദ ഇഎല്‍ഒ റേറ്റിംഗില്‍ 243 പോയിന്‍റും അര്‍ജുന്‍ എരിഗെയ്സി 391 പോയിന്‍റും ഗുകേഷ് 433 പോയിന്‍റും വാരിക്കൂട്ടി. ഇക്കാലയളവില്‍ നിഹാല്‍ സരിന് വെറും 155 പോയിന്‍റ് മാത്രം.
റാങ്കിംഗ് അധികമുള്ള കളിക്കാര്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്‍റുകളിലേക്ക് നിഹാല്‍ സരിന് ക്ഷണം ലഭിക്കുന്നില്ല. കാരണം ഡി.ഗുകേഷ്, അര്‍ജുന്‍ എരിഗെയ്സി, പ്രജ്ഞാനന്ദ, അരവിന്ദ് ചിതംബരം, വിദിത് ഗുജറാത്തി, പെന്‍റല ഹരികൃഷ്ണ, വിശ്വനാഥന്‍ ആനന്ദ് എന്നിവര്‍ ഉള്ളപ്പോള്‍ അതിനേക്കാല്‍ പിന്നില്‍ ഉള്ള നിഹാല്‍ സരിന് ക്ഷണം കിട്ടുക വിരളം. ഇത്തരം ടൂര്‍ണ്ണമെന്‍റുകളില്‍ വിജയിച്ചാലേ റേറ്റിംഗും അതുവഴി റാങ്കിംഗും ഉയരുകയുള്ളൂ.
ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നിഹാല്‍ സരിന്‍
ഇപ്പോഴിതാ ചെസ് പ്രേമികളുടെ മറവികളില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ് നിഹാല്‍ സരിന്‍. 2022 ടാറ്റാ റാപിഡില്‍ ചാമ്പ്യനായിരുന്നു നിഹാല്‍ സരിന്‍. അന്ന് വിദിത് ഗുജറാത്തി, അര്‍ജുന്‍ എരിഗെയ്സി, ഡി. ഗുകേഷ് എന്നിവരെ പിന്തള്ളിയാണ് നിഹാല്‍ സരിന്‍ ചാമ്പ്യനായത്. പിന്നീട് ഈ പേരിന്റെ ശോഭ മെല്ലെ കെട്ടുപോയി. പകരം പ്രജ്ഞാനന്ദ, ഗുകേഷ്, വിദിത് ഗുജറാത്തി, അര്‍ജുന്‍ എരിഗെയ്സി എന്നീ പേരുകള്‍ ഉയര്‍ന്നു വന്നു. റാപിഡ്, ബ്ലിറ്റ്സ്, ബുള്ളറ്റ് തുടങ്ങിയ വേഗതയുള്ള ചെസ് ഗെയിമില്‍ കൂടുതല്‍ താല്പര്യം കാട്ടുന്ന നിഹാല്‍ സരിന്‍ മെല്ലെ ക്ലാസിക്കല്‍ ഗെയിമുകളിലേക്ക് നീങ്ങുകയാണ്.
തൃശൂരില്‍ ഡോക്ടര്‍ ദമ്പതികളായ ഡോ. എ. സരിന്റെയും ഡോ. ഷിജിൻ എ. ഉമ്മറിന്റെയും മൂത്ത മകനാണ് നിഹാല്‍ സരിന്‍. ആറാം വയസ്സിലാണ് നിഹാൽ ചെസ്സ് കളിക്കാൻ പഠിക്കുന്നത്. വേനൽ അവധിക്കാലത്ത് അച്ഛൻ ഡോ.സരിനാണ് നിഹാലിന് ചെസ് ബോർഡ് വാങ്ങി കൊടുത്തത്. ചെസ്സ് കളിക്കാൻ പ്രേരണയും പ്രചോദനവും ആയത് നിഹാലിന്റെ മുത്തച്ഛനായ ഉമ്മർ ആണ്. കളിയ്‌ക്കാൻ കൂട്ടുകാരില്ലാതെ വീട്ടിൽ ഒറ്റപ്പെട്ടുപോയ നിഹാലിന് അദ്ദേഹം കളിക്കൂട്ടുകാരനായി. അദ്ദേഹത്തിന്റെ നിരന്തരമായ പ്രോത്സാഹനമാണ് ഇന്നത്തെ നിഹാലിലേയ്‌ക്ക് വളരാൻ സഹായകമായത്. അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധേയരായ മാഗ്നസ് കാൾസൺ, അനറ്റോളി കാർപോവ് എന്നിവരെ മത്സരത്തിൽ തോൽപ്പിക്കാനും വിശ്വനാഥൻ ആനന്ദിനെ സമനിലയിൽ തളയ്‌ക്കാനും നിഹാലിനു കഴിഞ്ഞിട്ടുണ്ട്.
നാളത്തെ സ്പീഡ് ചെസ്സിന്റെ രാജകുമാരന്‍
എന്തായാലും ഫ്രീ ആന്‍റ് ഓപ്പണ്‍ സോഴ്സ് ഇന്‍റര്‍നെറ്റ് ചെസ് സെര്‍വറായ ലിചെസ് എന്ന സംഘടന നല്‍കുന്ന റേറ്റിംഗില്‍ മറ്റ് ഇന്ത്യന്‍ കളിക്കാരെ അപേക്ഷിച്ച് നിഹാല്‍ സരിന് ഉയര്‍ന്ന റേറ്റിംഗ് ആണ് ഉള്ളത്.-3470 ആണ് ഈ റേറ്റിംഗ്. ഓണ്‍ലൈന്‍ ചെസില്‍ ഈ റേറ്റിംഗ് അപാരമാണ്. ചെസ് ഡോട്ട് കോം എന്ന ലോകപ്രശസ്ത ഓണ്‍ലൈന്‍ ചെസ് പ്ലാറ്റ് ഫോമില്‍ നിഹാല്‍ സരിന്റെ 53000 ഗെയിമുകള്‍ ലഭ്യമാണ്. ഇത്രയ്‌ക്കധികം ചെസ് ഗെയിമുകള്‍ മറ്റൊരു ഇന്ത്യക്കാരനും കളിച്ചിട്ടില്ല. എന്തായാലും സ്പീഡ് ചെസില്‍ ലോകത്തിന്റെ താല്‍പര്യം വര്‍ധിക്കുകയാണ്. ഇപ്പോഴത്തെ ഐപിഎല്‍ ക്രിക്കറ്റ് പോലെ. ഒരു കാര്യം ഉറപ്പാണ് നാളത്തെ ചെസ്സിലെ രാജകുമാരന്‍ ഈ തൃശൂര്‍ക്കാരന്‍ പയ്യനായിരിക്കും. ഈയിടെ ടൈറ്റില്‍ഡ് ട്യൂസ് ഡേ എന്ന ഓണ്‍ലൈന്‍ ബ്ലിറ്റ്സ് ചെസില്‍ മാഗ്നസ് കാള്‍സനെ പിന്തള്ളി നിഹാല്‍ സരിന്‍ ചാമ്പ്യനായിരുന്നു. അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധേയരായ മാഗ്നസ് കാൾസൺ, അനറ്റോളി കാർപോവ് എന്നിവരെ മത്സരത്തിൽ തോൽപ്പിക്കാനും വിശ്വനാഥൻ ആനന്ദിനെ സമനിലയിൽ തളയ്‌ക്കാനും നിഹാലിനു കഴിഞ്ഞിട്ടുണ്ട്.

 

Tags: Nihal SarinNihal P SarinSpeed chessFIDE Grand Swiss 2025ChessBlitz chessclassical chess
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

Chess

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.
Chess

മാഗ്നസ് കാള്‍സന്റെ നാട്ടില്‍ കാള്‍സനെ രണ്ട് തവണ തോല്‍പിച്ചു, ഇപ്പോള്‍ ഗുകേഷിനെതിരെയും വിജയം, നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദ കിരീടത്തിലേക്ക്

Chess

രണ്ട് തോല്‍വിക്ക് ശേഷം പ്രജ്ഞാനന്ദ ഉണര്‍ന്നു, ഏഴാം റൗണ്ടില്‍ അലിറെസ ഫിറൂഷ, എട്ടാം റൗണ്ടില്‍ മാഗ്നസ് കാള്‍സന്‍….നോര്‍വ്വെ ചെസ് കിരീടം നേടുമോ?

Sport

ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാള്‍സനെ രണ്ടാമതും വീഴ്‌ത്തി പ്രജ്ഞാനന്ദ; 19 വര്‍ഷം മുന്‍പ് ആനന്ദ് നേടിയ റെക്കോഡിനൊപ്പം പ്രജ്ഞാനന്ദ

പുതിയ വാര്‍ത്തകള്‍

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.