നിസ്ഹിന്‍: ഏഷ്യന്‍ ഗെയിംസ് 20-ാം പതിപ്പിനെത്തിയ ഭാരതത്തിന് മെഡല്‍ ദിനങ്ങളുടെ രണ്ട് ദിവസം പിന്നിടുമ്പോഴും അകന്നു നിന്ന സ്വര്‍ണമെഡല്‍ ദാഹം തീര്‍ക്കാന്‍ ഇന്ന് അവസരം. രാവിലെ 10.30ന് നടക്കുന്ന വനിതാ ക്രിക്കറ്റ് ഫൈനലില്‍ ശ്രീലങ്കയുമായി ഭാരതം ഏറ്റുമുട്ടും. ജയിക്കാനായാല്‍ ഭാരതത്തിന്റെ ഇത്തവണത്തെ സുവര്‍ണ യാത്രയ്‌ക്ക് തുടക്കമാകും.
സെമിയില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് ഹര്‍മന്‍പ്രീത് കൗറിന് കീഴിലുള്ള ഭാരതത്തിന്റെ മുന്നേറ്റം. ദിവസങ്ങള്‍ക്ക് മുമ്പ് വനിതാ ഏഷ്യ കപ്പില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഭാരതം കിരീടം നിലനിര്‍ത്തിയിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ കഴിഞ്ഞ തവണ ഹാങ്ചൗവിലും ഭാരതം സ്വര്‍ണം നേടിയതാണ്.
















