അങ്കമാലി: കുടിവെള്ളം ഊറ്റിയെടുത്ത് കള്ളാക്കി വിതരണം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് സാഹിത്യകാരൻ സി രാധാകൃഷ്ണൻ. ഇതിനെതിരെ രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും രംഗത്തു വരണം. കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ ആർഷദർശന പുരസ്ക്കാര സമർപ്പണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ണിന്റെ മാറ് കുത്തിക്കീറി അവസാനതുള്ളി ജലം വരെ ഊറ്റിയെടുത്ത് കാശാക്കി മാറ്റുകയാണ്.’പ്രകൃതിചൂഷണം ഇങ്ങനെ തുടർന്നാൽ മണ്ണ് ഇല്ലാത്ത നാടായി കേരളം മാറും. – അദ്ദേഹം മുന്നറിയിപ്പ് നല്കി.
ആവശ്യമായ ശക്തിയും സമ്മർദവും ചെലുത്തി കേരള ഭൂമിയെ രക്ഷിക്കണം. ഭൂമിയിൽ സന്തോഷകരമായി ജീവിക്കാൻ എന്തൊക്കെ വേണം എന്ന് ഋഷിമാർ പണ്ടേ എഴുതിവെച്ചിട്ടുണ്ട്. ഭൂമിയുടെ മരണം പരിഹരിക്കാൻ ഒരു ദാർശനിക തലം ആവശ്യമാണ് അതിനെയാണ് നമ്മൾ സനാതന ധർമ്മം എന്നു പറയുന്നത്. സി.രാധാകൃഷ്ണൻ പറഞ്ഞു.
കെ. എച്ച്.എൻ.എ പ്രസിഡൻ്റ് ഡോ നിഷ പിള്ള പുരസ്കാരം സമ്മാനിച്ചു. പ്രൊഫ. എം. ലീലാവതിക്കു വേണ്ടി മകൻ എം.വിനയകുമാർ പുരസ്കാരം ഏറ്റുവാങ്ങി മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, സൂര്യകൃഷ്ണമൂർത്തി, ഡോ.എം. തോമസ് മാത്യൂ, പത്മശ്രീ സഞ്ജയ് സഗ്ദേവ്, അഡ്വ.എസ്. ജയശങ്കർ, കെ എച്ച് എൻ എ ഭാരവാഹികളായ മധു ചെറിയേടത്ത്,രഘുവരൻ നായർ , സുരേന്ദ്രൻ നായർ, രാധാകൃഷ്ണൻ നായർ എന്നിവർ സന്നിഹിതരായിരുന്നു.
‘ കെ. എച്ച്എൻ.എ ചലച്ചിത്ര പുരസ്കാരം ശീനിവാസന് സ്ഥാപക പ്രസിഡൻ്റ് മൻമഥൻ നായർ സമ്മാനിച്ചു.കുമ്മനം രാജശേഖരൻ അധ്യക്ഷ പ്രസംഗം നടത്തി. ഡോ. ഇന്ദിരാ രാജൻ, അഡ്വ. എസ്. ജയശങ്കർ, ശ്രീജിത്ത് പണിക്കർ, രാജേഷ് പിള്ള, വായുജിത്ത് എന്നിവരെ ആദരിച്ചു. ശബരിമലയിലെത്തുന്ന ഭക്കർക്ക് ഭക്ഷണം നൽകാൻ കെ.എച്ച്.എൻ.എ സ്വരുപിച്ച നിധി കുമ്മനം രാജശേഖരന് ട്രഷറർ രഘുവരൻ നായർ കൈമാറി. കെ.എച്ച് എൻ.എയുടെ ഒരു കോടി സേവന പദ്ധതിയുടെ വിതരണോദ്ഘാടനം മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ നിർവഹിച്ചു.
കെ എച്ച് എൻ എ മുൻ പ്രസിഡൻ്റുമാരായ അനിൽകുമാർ പിള്ള, വെങ്കിട് ശർമ്മ, ടി.എൻ നായർ, എം.ജി. മേനോൻ, മുൻ കൺവൻഷൻ ചെയർമാൻ രഞ്ജിത് പിള്ള, സേവാ ഫോറം ചെയ്ർ ഡോ.ജയ്.കെ.രാമൻ എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: