ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ 12ാം റൗണ്ടിലും പ്രജ്ഞാനന്ദയ്ക്ക് വിജയം. അസാമാധ്യ ആക്രമണോത്സുകതയോടെ കളിക്കുന്ന പ്രജ്ഞാനന്ദ ജയമല്ലാതെ ഒന്നും വേണ്ടെന്ന മട്ടാണ്. ഇത് ആറാമത്തെ വിജയമാണ്. ഇതോടെ പ്രജ്ഞാനന്ദയുടെ പോയിന്റ് നില 8.5. ഗുകേഷ് പക്ഷെ വിജയിക്കാവുന്ന കളി സമനിലയിലാക്കിയതോടെ ഗുകേഷിനും എട്ടര പോയിന്റാണ്. ജൊന് വാര്ഡീന് ഫോറസ്റ്റുമായുള്ള മത്സരത്തിലെ വിജയം വെറുതെ തുലച്ചുകളഞ്ഞു എന്നാണ് ചില ഗുകേഷ് ആരാധകര്‍ നിരാശപ്പെടുന്നത്. ഇതോടെ ഗുകേഷും പ്രജ്ഞാനന്ദയും ഒന്നാം സ്ഥാനത്താണ് പോയിന്റ് നിലയില്‍. ഇനി ഒരു റൗണ്ട് കൂടിയേ ബാക്കിയുള്ളൂ.
പ്രജ്ഞാന്ദ കഴിഞ്ഞ ദിവസം ലോക രണ്ടാം നമ്പര്‍ താരം ഫാബിയോനോ കരുവാനയെ തോല്പിച്ചതോടെ ഗുകേഷ് ലോക മൂന്നാം റാങ്കിലേക്ക് ഉയര്‍ന്നു. തുടര്‍ച്ചയായി ടാറ്റാ സ്റ്റീലില്‍ ആറ് വിജയം നേടിയതോടെ പക്ഷെ പ്രജ്ഞാനന്ദയുടെ റേറ്റിംഗ് കൂടി.
ഗുകേഷിനും പ്രജ്ഞാന്ദയ്ക്കും ഒപ്പം മുന്‍നിരയില്‍ ഇതുവരെ നിന്ന ഉസ്ബെക് താരം നോഡിര്‍ബെക് അബ്ദുസത്തൊറോവിനെ ഇന്ത്യയുടെ അര്ജുന് എരിഗെയ്സി തോല്പിച്ചു. ഇതോടെ അബ്ദുസത്തൊറോവ് പിന്നിലായി. ഇതുവരെ ടൂര്‍ണ്ണമെന്റില്‍ തിളങ്ങാതിരുന്ന അര്ജുന് എരിഗെയ്സി അപാരപ്രകടനമാണ് ശക്തനായ അബ്ദുസത്തൊറോവിനെതിരെ കാഴ്ചവെച്ചത്. 2800 ഇഎല്‍ഒ റേറ്റിംഗ് ഉള്ള കളിക്കാരനെപ്പോലെ അര്ജുന് ഇന്ന് കളിച്ചു എന്നാണ് ചിലരുടെ കമന്റ്.
എന്തായാലും ടാറ്റാ സ്റ്റീല്‍ ചെസില്‍ ഇന്ത്യന്‍ യുവാക്കളുടെ മുന്നേറ്റമാണ് കാണുന്നത്. 18ഉം 19ഉം 22ഉം വയസ്സ് പ്രായമുള്ള ചെറുപ്പക്കാര്‍ ലോകതാരങ്ങളെ വിറപ്പിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: