തിരുവനന്തപുരം: സി.എം.ഐ. സെന്റ് ജോസഫ് പ്രോവിന്സിന്റെ മുന്‍ വികാര്‍ പ്രൊവിന്‍ഷ്യാളും തിരുവനന്തപുരം തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്കൂളിന്റെ സ്ഥാപകനുമായ ഫാ. ഹമരാറ വമ്പാലയുടെ ഓര്‍മ്മയ്ക്കായി ക്രൈസ്റ്റ് നഗര്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍, തിരുവല്ലം ക്രൈസ്റ്റ് നഗര്‍ തിരുവല്ലത്ത് ആണ്‍കുട്ടികള്‍ക്കായി നടത്തിയ ഇന്റര്‍ സ്കൂള്‍ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ സൈന്റ്റ് എഫ്രേംസ് സ്കൂള്‍ മാന്നാനം വിജയികളായി. ഫൈനലില്‍ സെന്റ് എഫ്രേം എച്ച്എസ്എസ് സെന്റ് ജോസഫ്സ് എച്ച്എസ്എസ് തിരുവനന്തപുരത്തെ (44-31) പരാജയപ്പെടുത്തി.
മൂന്നാം സ്ഥാനപോരില് ഗിരിദീപം ബഥനി കോട്ടയം സെന്റ് ജോസഫ്സ് എച്ച്എസ്എസ് പുളിക്കുന്നിനെ പരാജയപ്പെടുത്തി (40-34).
പെണ് വിഭാഗത്തിലെ പ്രദര്‍ശന മത്സരത്തില്‍ കാര്‍മല്‍ സ്കൂള്‍ വഴുത്ത്കാട് ജവഹര്‍ സ്കൂള്‍ ഇടവയെ 32-8ന് പരാജയപ്പെടുത്തി. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്കാരം സൈന്റ്റ് എഫ്രേംസിലെ കെവിന് ജോയ് തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: