പ്രസാദ് വാളാ ച്ചേരിസംവിധാനം ചെയ്യുന്ന ഒരു കഥ ഒരു നല്ല കഥ. എന്ന ചിത്രത്തിന്റെ ട്രയിലർ, പോസ്റ്റർ പ്രകാശനവും മ്യൂസിക്ക് ലോഞ്ചും ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ്ക്ലബിൽ വച്ചു നടന്നു.
ചലച്ചിത്ര, രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ നിരവധിപ്പേരുടേയും, ്് അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ കേരള ഫിലിം ചേംബസെക്രട്ടറി ശ്രീ സജി നന്ത്യാ ട്ടാണ് പ്രകാശന കർമ്മം നടത്തിയത്.
കെ.ആർ. രാജൻ, അജി ആറ്റുകാൽ, സംഗീത സംവിധായകൻ പ്രണവം മധു, ആറ്റിങ്ങൽ വിജയകുമാർ, നടൻ റിയാസ് നർമ്മ കല, എന്നിവരുടെ മാന്നിദ്ധ്യത്തിലാണ് ചടങ്ങുകൾ നടന്നത്.
ചടങ്ങിൽ നിർമ്മാതാവ്, ബ്രൈറ്റ് തോംസൺ അദ്ധ്യഷനായിരുന്നു.
ബ്രൈറ്റ് ഫിലിംസിന്റെ ബാനറിൽ ബ്രൈറ്റ് തോംസൺ തിരക്കഥ രചിച്ച് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ
മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നു.
ഷീല, അംബിക . ശങ്കർ,
കോട്ടയം രമേഷ്,ഇടവേള ബാബു, മനു വർമ്മ ,ബാലാജി ശർമ്മ, ദിനേശ് പണിക്കർ റിയാസ് നർമ്മകല, കെ.കെ. സുധാകരൻ, നന്ദകിഷോർ, നിഷാ സാരംഗ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു
സിനിമക്കുള്ളിലെ സിനിമയുടെ കഥ ഹൃദ്യമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു ഈ ചരിത്രത്തിൽ
: ഗാനങ്ങൾ – ബ്രൈറ്റ് തോംമ്പൺ
സംഗീതം – പ്രണവം മധു
ഛായാഗ്രഹണം – വിപിൻ.
എഡിറ്റിംഗ് – പി.സി.മോഹൻ’
പ്രൊഡക്ഷൻ കോ-ഓർഡിനേറ്റർ – ജോസ് ബ്രൈറ്റ് മാഞ്ഞൂർ .
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തി യായ ഈ ചിത്രം ജനുവരി മുപ്പത്തിയൊന്നിന് പ്രദർശനത്തിനെ
ത്തുന്നു.
വാഴൂർ ജോസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: