ന്യൂദല്‍ഹി: ഇന്ത്യയുടെ പ്രതിരോധ നയം വിദേശനയത്തിന്റെ നിഴലില്‍ നിന്നും പുറത്തുവന്നുവെന്നും അതിര്‍ത്തിയിലുടനീളമുള്ള നുഴഞ്ഞുകയറ്റത്തിന് സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ ഇന്ത്യ മറുപടി നല്‍കിയെന്നും അമിത് ഷാ.
കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് എങ്ങിനെയാണ് നരേന്ദ്രമോഡി നയിക്കുന്ന ബിജെപി രാജ്യത്തെ മാറ്റിത്തീര്‍ത്തതെന്ന കാര്യം അമിത് ഷാ ഉദാഹരണസഹിതം എടുത്തുപറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് ഉച്ചകോടിയുടെ സമാപനദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം. 370 വകുപ്പ് റദ്ദാക്കി കശ്മീരിന്റെ പ്രത്യേകസംസ്ഥാന പദവി എടുത്തുകളഞ്ഞത് വലിയ നേട്ടമായി അമിത് ഷാ ചൂണ്ടിക്കാട്ടി.
കോവിഡിന് മുമ്പ് ബിജെപി അധികാരത്തില്‍ വന്നത് ഭാഗ്യമായെന്നും ഇന്ത്യ സ്വാഗതാര്‍ഹമായ മാറ്റം കണ്ടുവെന്നും കേന്ദ്രമന്ത്രി അമിത് ഷാ. കോവിഡ് മഹാമാരിക്ക് ഏഴ് വര്‍ഷം മുമ്പ് 2014 ല്‍ ബിജെപി സര്‍ക്കാര്‍ പൂര്‍ണ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയത് രാജ്യത്തിന് സ്ഥിരത നല്കി. രാജ്യത്തെ വെല്ലുവിളികള്‍ നേരിടാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞു. കേന്ദ്രത്തില്‍ പതിറ്റാണ്ടുകളായുള്ള മുന്നണി രാഷ്ട്രീയത്തിന് അന്ത്യം കുറിച്ച് ഇന്ത്യയ്ക്ക് ഒരു സ്ഥിരത ലഭിച്ചുവെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നേരിട്ടെത്തിക്കുന്ന പദ്ധതി മോദി നടപ്പാക്കിയെന്നും അമിത് ഷാ പറഞ്ഞു.
ഒമിക്രോണ്‍ വകഭേദത്തിന്റെ പുരോഗതി രാജ്യം സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്. രണ്ടാം തരംഗത്തിനിടയില്‍ ഓക്സിജന്‍ പ്രതിസന്ധി പരിഹരിക്കാന്‍ മോദി എല്ലാം ചെയ്തു. മെഡിക്കല്‍ ഓക്സിജന്‍ ഉത്പാദനം 1,500 മെട്രിക് ടണ്‍ മാത്രം ആയിരുന്നു, എന്നാല്‍ നമ്മളുടെ ആവശ്യം 15,000 ആയിരുന്നു. മോദി ഉല്‍പ്പാദനം വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: