തിരുവനന്തപുരം: 2025-26 വര്‍ഷത്തെ എം.ബി.എ കോഴ്‌സ് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണര്‍ മെയ് 31 ന് നടത്തിയ കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (കെ-മാറ്റ്-2025) പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in ല്‍ ഫലം ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വെബ്‌സൈറ്റിലെ കാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ നിന്ന് അവരവരുടെ സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. വിശദ വിവരങ്ങള്‍ക്ക്: www.cee.kerala.gov.in, 0471-2332120, 2338487, 2525300.
















