ബുദ്ധിമാനായ മാധവന് എന്ന ബാലന്റെ, ധീരമായ പോരാട്ടത്തിന്റെ കഥ പറയുന്ന മാഡി എന്ന മാധവന് എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസായി. ആന്‍മെ ക്രീയേഷന്‍സിനു വേണ്ടി അനില്‍കുമാര്‍ തിരക്കഥ എഴുതി നിര്‍മ്മിക്കുന്ന ഈ ചിത്രം പ്രദീപ് ദീപുവാണ് സംവിധാനം ചെയ്യുന്നത്.
പ്രഭു, മാസ്റ്റര്‍ അഞ്ജയ്, റിച്ച പാലോട് എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍, തലൈവാസല്‍ വിജയ്, സുല്‍ഫി സെയ്ത്, നിഴലുകള്‍ രവി, ഷവര്‍ അലി, റിയാസ് ഖാന്, വയ്യാ പുരി, കഞ്ചാ കറുപ്പ്, മുത്തുകലൈ, അദിത് അരുണ്‍, ഭാനുപ്രകാശ്, നേഹഖാന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും വേഷമിടുന്നു.
മാധവന് ദരിദ്ര കുടുംബത്തിലെ കുട്ടിയാണ്. പക്ഷേ, ബുദ്ധിയിലും, ധൈര്യത്തിലും, പ്രവര്‍ത്തനങ്ങളിലും ആരെയും കടത്തിവെട്ടും. ചെറുപ്പത്തിലെ പിതാവിനെ നഷ്ടമായ മാധവന് അമ്മയായിരുന്നു തുണ. അതു കൊണ്ട് തന്നെ ദൈവമായിരുന്നു അവന് അമ്മ. സയന്‍സില്‍ മിടുക്കനായ മാധവന്, ചില കണ്ടുപിടുത്തങ്ങള്‍ നടത്തുന്നു. അതുമായി അവന് ഒരു സയന്‍സ് മല്‍സരത്തില്‍ പങ്കെടുത്തു. അവിടെ വെച്ച് ഇന്ത്യന്‍ വംശജനായ പ്രശസ്ത അമേരിക്കന്‍ ശാസ്ത്രജ്ഞന് ഡോ. ആല്‍ബെര്‍ട്ടിനെ പരിചയപ്പെടുന്നു. ആല്‍ബെര്‍ട്ട് മാധവന്റെ കഴിവുകള്‍ മനസ്സിലാക്കുന്നു. ഇതിനിടയില്‍ ആല്‍ബെര്‍ട്ടിനെ ആരോ തട്ടിക്കൊണ്ടു പോകുന്നു. ആല്‍ബെര്‍ട്ടിനെ കണ്ടെത്താല്‍ മാധവന് ചില ബുദ്ധിപരമായ നീക്കങ്ങള്‍ നടത്തുന്നു. ഇതോടെയാണ് മാധവന്റെ സംഭവബഹുലമായ ജീവിത കഥ ആരംഭിക്കുന്നത്.
വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്ന ഈ ചിത്രം, കുട്ടികള്‍ക്കും, മാതാപിതാക്കള്‍ക്കും നല്ലൊരു സന്ദേശവും നല്‍കുന്നുണ്ടെന്ന് സംവിധായകന് പ്രതീഷ് ദീപു പറയുന്നു. മലയാളം കൂടാതെ, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും നിര്‍മ്മിക്കുന്ന ഈ ചിത്രം ചിത്രീകരണം പൂര്‍ത്തിയായി.
ഛായാഗ്രഹണം- അജയന് വിന്‍സന്റ്, ആ കാശ് വിന്‍സന്റ്, സംഭാഷണം – വി .പ്രഭാകര്‍, ഗാനരചന- എന്‍.എ.മുത്തുകുമാര്‍, കുട്ടി രേവതി, സംഗീതം – ഔസേപ്പച്ചന്, ഹേഷാം, ആലാപനം – മനോ, ഹരിഹരന്, ചിത്ര, ചിന്മയി, സന്നിധാനന്‍, രക്താഷ്, എഡിറ്റിങ് -വി.ടി. വിജയന്, ഗണേഷ് ബാബു എസ്.ആര്, പിആര്‍ഒ- അയ്മനം സാജന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: