ന്യൂദല്‍ഹി: കേരളത്തിലെ 43 ശതമാനം യുവാക്കളും തൊഴില്‍ രഹിതരെന്ന് ദേശീയ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ പിരിയോഡിക് ലേബര്‍ഫോഴ്സ് സര്‍വേ റിപ്പോര്‍ട്ട്. തൊഴിലില്ലായ്മയുടെ കാര്യത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് കേരളം. ജമ്മുകശ്മീരാണ് ഒന്നാമത്. തൊഴില്‍ രഹിതല്‍ ഏറ്റവും കുറവുള്ളത് ഗുജറാത്തിലാണെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. നാല് ശതമാനം മാത്രം.
കേരളത്തിലെ 15 നും 29നും ഇടയില്‍ പ്രായമുള്ളവരില്‍ 55.7 ശതമാനമാണ് തൊഴില്‍ രഹിതര്‍. 2020 ഒക്ടോബര്‍-ഡിസംബര്‍ കാലയളവിലെ കണക്കുകള്‍ പ്രകാരം നഗരപ്രദേശങ്ങളിലെ 16.7 ശതമാനം പേരും തൊഴില്‍ രഹിതരാണ്.
അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്നാട്ടിലും തൊഴില്‍ രഹിതര്‍ താരതമ്യേന കുറവാണ്. യഥാക്രമം 7.1, 8.96 എന്നിങ്ങനയാണ് ഇവിടങ്ങളിലെ തൊഴിലില്ലായ്മ നിരക്ക്. കൊവിഡിന് മുമ്പ് കേരളത്തില്‍ 36.9 ശതമാനമായിരുന്നു യുവാക്കളിലെ തൊഴിലില്ലായ്മ. ഇത് ഉയര്‍ന്ന് 43 ശതമാനമായെങ്കിലും ജമ്മുകാശ്മീരില്‍ തൊഴിലില്ലായ്മ ഉയര്‍ന്നതാണ് കേരളം രണ്ടാമതാകാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: