കൊച്ചി: സ്വാമി വിവേകാനന്ദ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിഎച്ച്പി സംഘടിപ്പിക്കുന്ന ഗോരഥയാത്ര നാളെ ആരംഭിക്കും. കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ നടക്കുന്ന യോഗത്തില്‍ വിഎച്ച്പി അന്താരാഷ്ട സെക്രട്ടറി ജനറല്‍ മിലിന്ദ് എസ്. പരാന്തേ ഉദ്ഘാടനം ചെയ്യും. വിവേകാനന്ദ കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് വിജി തമ്പി അധ്യക്ഷനാകും. ഗോ രഥ യാത്രയുടെ വിശദ റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരന് അവതരിപ്പിക്കും. ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി അബിനു സുരേഷ്, ഗോ സേവ-ഗോരക്ഷ സംസ്ഥാന പ്രമുഖ് എ.സി. ചെന്താമരാക്ഷന് തുടങ്ങിയവര്‍ സംസാരിക്കും.
ഒരു വര്‍ഷം കൊണ്ട് കേരളത്തിലെ എല്ലാ ബ്ലോക്കുകളിലും എത്തിചേര്‍ന്ന് കര്‍ഷകര്‍ക്ക് ബോധവത്കരണം നടത്തുകയാണ് രഥയാത്രയുടെ ലക്ഷ്യം. വീഡിയോ പ്രദര്‍ശനം, ലഘുലേഖ വിതരണം, സെമിനാറുകള്‍ തുടങ്ങി വിവിധ മാര്‍ഗങ്ങളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ക്ഷീരോത്പാദനം, ഗോ ആധാരിത ഉത്പന്നങ്ങള്‍, ജൈവ കൃഷി, ജൈവവളം തുടങ്ങി ഗ്രാമീണ കേരളത്തിന്റെ കാര്‍ഷിക മുന്നേറ്റത്തിനും വിഷരഹിത ഭക്ഷ്യ ലഭ്യതയ്ക്കും വേണ്ട എല്ലാ വിഷയങ്ങളിലും വിദഗ്ധര്‍ യാത്രയിലുടനീളം ക്ലാസുകള്‍ സംഘടിപ്പിക്കും. ക്ഷീരോത്പാദന രംഗത്ത് മികവ് തെളിയിച്ച 30 കര്‍ഷകരെ ഉദ്ഘാടന സഭയില്‍ ആദരിക്കും. ചടങ്ങുകള്‍ക്ക് മുന്നോടിയായി 10ന് ഗോപൂജയും ഉണ്ടാവുമെന്നും സംസ്ഥാന പ്രചാര്‍ പ്രമുഖ് എസ്. സഞ്ജയന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: