ബാങ്കോക്ക്: ഭാരതവും തായ്ലന്‍ഡുമായി അഞ്ചു കരാറുകളില്‍ ഒപ്പിട്ടു. ബിംസ്റ്റിക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തായ്ലന്ഡില് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും പ്രധാനമന്ത്രി പെതോങ്ങ്താണ് ഷിനാവത്രയുടേയും സാന്നിധ്യത്തിലായിരുന്നു കരാര്‍. സമ്പദ് വ്യവസ്ഥയെ ഡിജിറ്റലാക്കാനുള്ള സഹായം, തുറമുഖങ്ങള്‍ വികസിപ്പിക്കാനുള്ള സഹായം,ചെറുകിട വ്യവസായങ്ങള്‍ മെച്ചപ്പെടുത്താനുള്ള കരാര്‍ എന്നിവയടക്കമാണ് കരാര്‍. ഇരുവരും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ കരാറുകള്‍ വിശദീകരിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രതിരോധ പങ്കാളിത്തത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തുമെന്ന് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഇരുവരും പറഞ്ഞു.നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്ന് മോദി പറഞ്ഞു.
സംസ്കൃതം, പാലി എന്നീ ഭാഷകളുടെ സ്വാധീനം തായ് ഭാഷകളില്‍ പ്രകടമാണ്. എന്റെ സന്ദര്‍ശന സമയത്ത് 18ാം നൂറ്റാണ്ടില്‍ വരച്ച രാമായണവുമായി ബന്ധപ്പെട്ട ചുവര് ചി്ര്രതങ്ങള്‍ ഉള്‍പ്പെടുത്തി സ്റ്റാമ്പുകള്‍ തായ്ലന്ഡ് പുറത്തിറക്കിയതില്‍ അതീവ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു.
ബാങ്കോക്കില്‍ എത്തിയ മോദിയെ പ്രധാനമന്ത്രി പെതോങ്ങ്താണ് ഷിനാവത്ര സ്വീകരിച്ചു. തായ്ലന്ഡിലെ പ്രവാസികള്‍ മോദിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. മോദി മുന്‍ പ്രധാനമന്ത്രി തക്സിന് ഷിനാവത്രയെ സന്ദര്‍ശിച്ചു. പ്രധാനമന്ത്രി ഷിനാവത്ര പാലി ലിപിയിലുള്ള, ബുദ്ധ ധര്‍മ്മത്തിന്റെ സാരാംശമായ ത്രിപീഠികയുടെ കോപ്പി മോദിക്ക് നല്കി. തായ്രാമായണത്തിന്റെ ആവിഷ്ക്കാരവും അദ്ദേഹം കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: