ദുബായ് : കോവിഡ് പ്രതിസന്ധിക്കിടയിലും വിദേശ വ്യാപാര മേഖലയില്‍ നേട്ടവുമായി ദുബായ്. 2000ല്‍ 14,300 കോടി ദിര്‍ഹമായിരുന്നു എണ്ണയിതര വിദേശ വ്യാപാരത്തിെന്റ തോത്. 2019ല്‍ ആകട്ടെ, ഇത് 1.271 ലക്ഷം കോടിയായി ഉയര്‍ന്നു. നടപ്പു വര്‍ഷം ആദ്യ 6 മാസം 55,100 കോടിയുടെ ഇടപാടുകളും നടന്നു.
ദുബായ് കസ്റ്റംസ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് വെല്ലുവിളികള്‍ക്കിടയിലും എണ്ണയിതര മേഖലയില്‍ ഈ വര്‍ഷം ആദ്യപകുതിയില്‍ ഇന്ത്യയുമായി 3,850 കോടി ദിര്‍ഹത്തിന്റെ ഇടപാടുകളാണ് ദുബായ് നടത്തിയത്. ഭക്ഷ്യമേഖല ഉള്‍പ്പെടെ എല്ലാ രംഗങ്ങളിലും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി സഹകരണം കൂടുതല്‍ ശക്തമാണ്.
പുനര്‍കയറ്റുമതിയിലും വലിയ വര്‍ധന രേഖപ്പെടുത്തിയതായി ദുബായ് കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് മഹ്ബൂബ് മുസാബിഹ് പറഞ്ഞു. 2015 മുതല്‍ 2019 വരെ കസ്റ്റംസ് ഇടപാടുകളില്‍ 44% ആണ് വര്‍ധന. കുറഞ്ഞ ചെലവിലും കൂടുതല്‍ വേഗതയിലുമുള്ള ചരക്കു നീക്കത്തിന് വെര്‍ച്വല്‍ കോറിഡോര്‍ സംവിധാനം ഏര്‍പ്പെടുത്തിയതും ദുബായ്യുടെ മികവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: