ഇസ്ലാമബാദ് : സാമ്പത്തിക ഇടനാഴിയുടെ മറവില്‍ പാക്കിസ്ഥാനെ കടക്കെണിയിലേക്ക് തള്ളിവിട്ട് ചൈന. പാക്കിസ്ഥാനുമായി സഹകരിച്ച് പണിയുന്ന പവര്‍ പ്രോജക്ടിന്റെ മറവില്‍ ചൈന വന്‍ സാമ്പത്തിക തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. മുമ്പേ തന്നെ സാമ്പത്തിക ബാധ്യതകളുണ്ടായിരുന്ന സര്‍ക്കാരിനെ ഒന്നുകൂടി കടക്കെണിയില്‍ ആക്കുന്നതാണ് ഇത്. 630 മില്യണ്‍ ഡോളറാണ് ചൈന വെട്ടിച്ചതായി ഇമ്രാന് ഖാന് സര്‍ക്കാര്‍ കണ്ടെത്തിയത്.
1100 കോടി ഡോളറിന്റെ സാമ്പത്തിക ബാധ്യതയാണ് പാക് സര്‍ക്കാരിന് ഇതുമൂലം ഉണ്ടായിട്ടുള്ളത്. പാക് സര്‍ക്കാര്‍ സാമ്പത്തിക ബാധ്യതകളിലേക്ക് നീങ്ങാന്‍ തുടങ്ങിയതോടെ ഊര്‍ജ്ജ മേഖലയിലുള്ള നഷ്ടങ്ങളെ കുറിച്ച് പഠിക്കുന്നതിനായി ഒമ്പതംഗ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് പവര്‍ പ്രോജക്ടിന്റെ മറവില്‍ ചൈന ഒരുക്കിയ കെണി തിരിച്ചറിയുന്നത്.
അന്വേഷണ ശേഷം അഴിമതി വ്യക്തമാക്കുന്ന 278 പേജുള്ള റിപ്പോര്‍ട്ടും സമിതി സര്‍ക്കാരിന് മുമ്പില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 100 ബില്യണ്‍ പാക്കിസ്ഥാന് കറന്‍സിക്ക് തുല്യമായ വെട്ടിപ്പ് പദ്ധതിയില്‍ നടന്നിട്ടുണ്ടെന്നാണ് സമിതിയുടെ കണ്ടെത്തല്‍. പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ചൈനീസ് സ്വകാര്യ വൈദ്യുതി ഉത്പ്പാദന കമ്പനിയാണ് ഈ തുക ഇത്രയും വെട്ടിച്ചിരിക്കുന്നത്.
നഷ്ടം വന്നിട്ടുള്ള ഇത്രയും തുക കരാറില്‍ ഏര്‍പ്പെട്ട ചൈനീസ് കമ്പനിയില്‍ നിന്നും തുക ഈടാക്കാനാണ് പാക്കിസ്ഥാന് പ്രത്യക സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ പദ്ധതിക്ക് മുമ്പായി ഉണ്ടാക്കിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടി ക്രമങ്ങള്‍ ഈ കമ്പനി ലംഘിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ദൈനംദിന ഓഡിറ്റിങ് നടത്താനുള്ള കരാറില്‍ കമ്പനികള്‍ ഒപ്പുവെച്ചിരുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം പദ്ധതിയുടെ ആരംഭം മുതല്‍ തന്നെ കമ്പനികള്‍ സര്‍ക്കാരില്‍ നിന്നും അധിക പണം ഈടാക്കിയിരുന്നതായി സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കോയല്‍ പവര്‍ പ്ലാന്റിന്റെ നിര്‍മ്മാണത്തിനായി യഥാര്‍ത്ഥ തുകയില്‍ നിന്നും 30 ബില്യണ്‍ അധിക തുകയാണ് കമ്പനികള്‍ ഈടാക്കിയിരിക്കുന്നത്.
പദ്ധതിയില്‍ ഉണ്ടായ അഴിമതി പാക്കിസ്ഥാന്റെ സാമ്പത്തിക പ്രതിസന്ധി ഇരട്ടിയാക്കിയിരിക്കുകയാണ്. കരാര്‍ പൂര്‍ത്തികരിക്കാന്‍ പാക്കിസ്ഥാന് ഇനിയും കൂടുതല്‍ പണം കണ്ടെത്തേണ്ടിയിരിക്കുന്നു. 2025 നുള്ളില്‍ 1,500 ബില്യണ്‍ പാക്കിസ്ഥാന് രൂപയാണ് സര്‍ക്കാര്‍ കണ്ടെത്തേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: