ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥകള്‍ പ്രതിദിനം മാറി മാറി വരുന്നു. ഈ അവസ്ഥകളിലൂടെ നാം കടന്നുപോകുന്നു. ഇവയിലെ അനുഭവങ്ങള്‍ തീര്‍ത്തും വിലക്ഷണങ്ങളാണ് സ്ഥൂലങ്ങളായ അനുഭവങ്ങളാണ് ജാഗ്രദാവസ്ഥയില്‍. സ്വപ്നത്തിലാവട്ടെ വിഷയങ്ങള്‍ തീര്‍ത്തും സൂക്ഷ്മങ്ങള്‍. എന്നാല്‍ ഈ അവസ്ഥകളൊക്കെയും അനുഭവിക്കപ്പെടുന്നത് ഇവയില്‍നിന്നും തീര്‍ത്തും വിലക്ഷണനായ തന്നാലാണ്. ഉപനിഷദ് വിചാരയജ്ഞം മുപ്പതാം ദിവസം കഠോപനിഷത്തിനെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു ചിദാനന്ദപുരി സ്വാമികള്‍. ഈ തന്റെ അറിവിന്റെ സ്വരൂപത്തെ സാക്ഷാത്കരിച്ചാല്‍ പിന്നെ ധീരന് ദുഃഖിക്കുന്നതല്ല. തന്റെ ആനന്ദസ്വരൂപ സാക്ഷാത്ക്കാരം വരെയേ സംസാരദുഃഖങ്ങളെല്ലാമുള്ളൂ. സര്വകര്മഫലങ്ങളേയും അനുഭവിക്കുന്ന തന്റെ യഥാര്‍ത്ഥ സ്വരൂപത്തെ സാക്ഷാത്കരിച്ചാല്‍ പിന്നെ ധീരന് ദുഃഖിക്കുന്നതല്ല. തന്റെ ആനന്ദസ്വരൂപ സാക്ഷാത്കാരം വരെയേ സംസാര ദുഖങ്ങളെല്ലാമുള്ളൂ. സര്വകര്മഫലങ്ങളെയും അനുഭവിക്കുന്ന തന്റെ യഥാര്‍ത്ഥ സ്വരൂപത്തെ സര്‍വ സംശയ വിപര്യയങ്ങള്‍ക്കും ഉപരി അറിഞ്ഞാല്‍ പിന്നെ ഒന്നിനേയും നിന്ദിക്കാതെയും ഒന്നില്‍നിന്നും ഭയപ്പെടാതെയും കഴിയാനാവുന്നു. സര്വദ്വന്ദ്വത്രീതമായ ഈ അവസ്ഥ തന്നെയാണ് മോക്ഷം.
സര്‍വപ്രാണികളുടേയും അന്തര്യാമിയായി വര്‍ത്തിക്കുന്നതും പഞ്ചഭൂതാത്മകങ്ങളായ ഭാവങ്ങള്‍ക്കെല്ലാം അധിഷ്ഠാനമായി വര്‍ത്തിക്കുന്നതുമായ സ്വസ്വരൂപത്തെ സര്വലിംഗാദി കല്പ്പനകള്ക്കും ഉപരി അറിയണം. ഈ സ്വരൂപ ബോധമാണ് ഉപനിഷത് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: