ടൂണിസ്: ട്യൂണിഷ്യയുടെ പുതിയ പ്രസിഡന്റായി മൊന്‍സെഫ് മര്‍സൂക്കി(66) തെരഞ്ഞെടുക്കപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകനും ഡോക്ടറുമാണ മര്ക്കൂസി. ഇടക്കാല പാര്‍ലമെന്റില്‍ 217 അംഗങ്ങളില്‍ 153 പേരുടെ പിന്തുണയോടെയാണു മുന്‍ വിമതനേതാവായ മര്‍സൂക്കി തെരഞ്ഞെടുക്കപ്പെട്ടത്.
മുന്‍ പ്രസിഡന്റെ സൈനലബ്ദീന്‍ ബെന്‍ അലിയെ എതിര്‍ത്തതിന്റെ പേരില്‍ 1994ല്‍ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് മര്‍സൂക്കി. അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നു നാലു മാസത്തിനു ശേഷം ജയില്‍ മോചിതനായി. എന്നാല്‍ മര്‍സൂക്കിയെ ഫ്രാന്‍സിലേക്കു നാടുകടത്തി. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം തിരിച്ചുവന്നു.
പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുകയാണു പ്രസിഡന്റ് എന്ന നിലയില്‍ മര്‍സൂക്കിയുടെ ആദ്യ ചുമതല. എനിക്കു വോട്ടു ചെയ്തവര്‍ക്കു നന്ദി പറയുന്നു. മുഴുവന്‍ ശക്തിയും ഉപയോഗിച്ചു രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നു ട്യൂണിസിയയിലെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നുവെന്നും മര്‍സൂക്കി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: