പാലക്കാട്: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പത്തു ദിവസത്തിനകം പരിഹാരം കാണണമെന്ന് ധനമന്ത്രി കെ.എം.മാണിയുടെ അന്ത്യശാസനം. അല്ലാത്തപക്ഷം കേരള കോണ്‍ഗ്രസ് (എം) രണ്ടാംഘട്ട സമര പരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
നേരത്തെ കണ്ട സമരങ്ങളായിരിക്കില്ല ഇനിയുണ്ടാവുക. സമരത്തിന്റെ രൂപവും ഭാവവും മാറും. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടെന്ന വാദത്തില്‍ നിന്നും ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നും മാണി വ്യക്തമാക്കി. കോടതിക്ക് പുറത്ത് പ്രശ്ന പരിഹാരത്തിന് പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രീയപാര്‍ട്ടികള്‍ തമിഴ്നാട്ടിലും കേരളത്തിലും വ്യത്യസ്ത നിലപാടെടുക്കുന്നത് ശരിയല്ലെന്നും കെ.എം മാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: