പാലക്കാട്: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് ദേശീയ പാര്‍ട്ടികള്‍ മനസിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു. പുതിയ അണക്കെട്ടു നിര്‍മിക്കണമെന്ന ആവശ്യം ദേശീയ പാര്‍ട്ടികള്‍ ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ സംബന്ധിച്ച് കേരള നിയമസഭ പാസാക്കിയ പ്രമേയം കണ്ടില്ലെന്ന് നടിക്കാന്‍ ദേശീയ കക്ഷികള്‍ക്ക് കഴിയില്ല. പ്രശ്നത്തില്‍ എത്രയും വേഗം പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു. വി.എസ് വിവരമില്ലാതെയാണ് സംസാരിക്കുന്നതെന്ന ബാലകൃഷ്ണപിള്ളയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോള്‍ അത് അയാള്‍ക്ക് വിവരമില്ലാത്തതുകൊണ്ടാണെന്നായിരുന്നു വി.എസിന്റെ പ്രതികരണം.
അഴിമതിക്കേസില്‍ കുടുങ്ങി ജയിലില്‍ പോയതു ബാലകൃഷ്ണപിള്ളയാണെന്നും വിഎസ് ചൂണ്ടിക്കാട്ടി. ഇതൊന്നും അറിയാത്തയവരാണോ നിങ്ങള്‍ പത്രാധിപന്മരെന്നും വി.എസ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: