ശ്രീനഗര്‍: കാശ്മീരിലെ കുപ്വാര ജില്ലയില്‍ സുരക്ഷാ സൈനികരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ നാലാം ദിവസത്തിലും തുടരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഒരു സൈനികന് ഇന്നലെ മരിച്ചു.
ഇതുവരെയായി നാലു ഭീകരരും ഒരു സുരക്ഷാ മേധവിയും ഒരു സൈനികനും രണ്ടു പോലീസുകാരുമാണ് ഷാംസബാരി കാടുകളില്‍ നടക്കുന്ന പോരാട്ടത്തില്‍ കൊല്ലപ്പെട്ടത്. ശ്രീനഗറില്‍ നിന്നും 130 കിലോമീറ്റര്‍ അകലെയുള്ള ക്രലിപ്പൊറ അവാത്കുല് വനപ്രദേശത്തായിരുന്നു ആക്രമണം തുടങ്ങിയത്.
വന്‍ ആയുധശേഖരവുമായി ഭീകരര്‍ ഈ മേഖലയില്‍ കടന്നുകൂടിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യത്തിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ നടന്ന റെയ്ഡിനിടെയായിരുന്നു ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: