വാരണാസി: ഉദയ് പ്രതാപ് കോളേജ് (യുപി കോളേജ്) കാമ്പസിൽ സ്ഥിതി ചെയ്യുന്ന മസ്ജിദ്-മസാർ പൂട്ടി. അടുത്തിടെ, ക്യാമ്പസിൽ നിന്ന് മസ്ജിദ് മാറ്റണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രക്ഷോഭം നടത്തിയിരുന്നു. അന്നുമുതൽ പള്ളിക്ക് ചുറ്റും പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
ക്യാമ്പസിലേക്ക് വരുന്നവരും പോകുന്നവരും പോലീസ് നിരീക്ഷണത്തിലാണ്. മസ്ജിദിന്റെ മേൽനോട്ടം വഹിക്കുന്ന കമ്മിറ്റി ഒരു പൂട്ട് സ്ഥാപിച്ചിട്ടുണ്ട്. കോളേജ് അഡ്മിനിസ്ട്രേഷൻ സുരക്ഷയ്‌ക്കായി ഏൽപ്പിച്ചിരിക്കുന്ന ഏജൻസിയാണ് രണ്ടാമത്തെ ലോക്ക് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം ക്യാമ്പസിൽ നിസ്ക്കാരം അനുവദിക്കില്ലെന്ന് കാട്ടി വഖഫ് ബോർഡിനും വിദ്യാർഥികൾ നോട്ടീസ് അയച്ചിട്ടുണ്ട്.
ക്യാമ്പസിൽ നമസ്‌കരിച്ചാൽ ഹനുമാൻ ചാലിസ ചൊല്ലുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. വിദ്യാർഥി കമ്മിറ്റി രൂപവത്കരിച്ചതായി യൂത്ത് കൗൺസിൽ സംസ്ഥാന തലവൻ വിവേകാനന്ദ് സിങ് പറഞ്ഞു. വിദ്യാർഥികൾ അഭിഭാഷകനായ പ്രമോദ് റായ് മുഖേനയാണ് 11 വഖഫ് ബോർഡിന് നോട്ടീസ് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: