മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയാണ് ബിജെപി നേതൃത്വത്തിലുള്ള മഹായുതി വിജയിച്ചതെന്ന് ഇടത്-എന്‍ജിഒ, ജിഹാദി ഗ്രൂപ്പുകള്‍. അതില്‍ ഒരെണ്ണം ‘ദി ക്വിന്റ്’ എന്ന മാധ്യമം പുറത്തുവിട്ട കള്ളക്കഥയാണ്.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം നിര്‍മ്മിക്കുന്ന ഇസിഐഎല്‍ എന്ന കമ്പനിയില്‍ താല്‍ക്കാലിക ജീവനക്കാരായി ജോലി ചെയ്യുന്നവര്‍ പറഞ്ഞ ഒരു അഭിപ്രായം ചൂണ്ടിക്കാട്ടി ഭീതിയും വിദ്വേഷവും പരത്താനാണ് ദി ക്വിന്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ശ്രമിക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ സിംബല്‍ ലോഡിംഗ് യൂണിറ്റ് (തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യന്ത്രഭാഗം) ഉപയോഗിച്ച് ഒരാള്‍ രേഖപ്പെടുത്തുന്ന വോട്ടുകളില്‍ കൃത്രിമം കാട്ടാന്‍ കഴിയും എന്നാണ് ആ ജീവനക്കാരന് പറയുന്നത്.
യാതൊരു അടിസ്ഥാനവുമില്ലാത്ത കഥയാണിതെന്ന് ഇസിഐഎല്‍ തന്നെ വിശദമാക്കുന്നു. താല്‍ക്കാലിക ജീവനക്കാരന്റെ റിപ്പോര്‍ട്ടിനെ എത്രയോ ഗൗരവത്തോടെ പ്രസിദ്ധീകരിക്കുക വഴി ദി ക്വിന്റ് മാസിക തരം താഴ്ന്ന മാധ്യമപ്രവര്‍ത്തനമാണ് ചെയ്യുന്നതെന്നും ഇസിഐഎല്‍ വ്യക്തമാക്കുന്നു.
പഴയകാലത്തെ ഇടത് പക്ഷ സ്വഭാവത്തോടുകൂടി പ്രണോയ് റോയിയുടെ എന്‍ഡിടിവിയിലെ രവീഷ് കുമാര്‍ എന്ന മാധ്യമപ്രവര്ത്തകന് പങ്കുവെച്ച ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യാന്‍ 53 കോടിയോളം രൂപ ഹാക്കര്‍മാര്‍ക്ക് നല്‍കിയെന്നാണ് ഒരു വനിതാ ജേണലിസ്റ്റ് ഈ വീഡിയോയില്‍ ആരോപിക്കുന്നത്.യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണമാണ് ഉയര്‍ത്തുന്നത്.
ബിജെപി നേതൃത്വത്തിലുള്ള മഹായുതി 288ല്‍ 235 സീറ്റുകളില്‍ വിജയിച്ചതിന്റെ ഷോക്കില്‍ നിന്നും കോണ്‍ഗ്രസും ഉദ്ധവ് താക്കറെ ശിവസേനയും ഇനിയും മുക്തരായിട്ടില്ല. ജോര്‍ജ്ജ് സോറോസിന്റെ പണം വാങ്ങി പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളും ഇടത് ഗ്രൂപ്പുകളും ഇനിയും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ കുറ്റം പറഞ്ഞ് കാലം കഴിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: