കൊച്ചി: സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ആശ്വാസമായി വിപണിയില്‍ വിലയിടിവ് തുടരുന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഒരു വര്‍ഷത്തിലേറെയായുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തിയതോടെ ഇന്ത്യയിലും വിലയില്‍ വലിയ കുറവുണ്ടായി. കേരളത്തിലും ഇതിന്റെ പ്രതിഫലനം പ്രകടമാണ്. ഒരു പവന് സ്വര്‍ണത്തിന്റെ വില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തിയത് ആഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ആശ്വാസമേകുന്നു.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് പൊന്ന് എത്തിയിരിക്കുകയാണ്. നവംബര്‍ 19ന് കേരളത്തില്‍ ഒരു പവന് നല്‍കേണ്ടത് വെറും 95,840 രൂപയാണ്. കഴിഞ്ഞ ദിവസമുണ്ടായിരുന്ന 97,720 രൂപയില്‍ നിന്നാണ് ഇത്ര വലിയ ഇടിവ് സംഭവിച്ചിരിക്കുന്നത്. 1,880 രൂപയാണ് ഒരു ദിവസം കൊണ്ട് മാത്രം കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 235 രൂപ കുറഞ്ഞ് 11,980 രൂപയാണ് ഇന്നത്തെ വില, കഴിഞ്ഞ ദിവസം 12,215 രൂപയായിരുന്നു നിരക്ക്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 3,800 ഡോളറിന് താഴെയെത്തി. നവംബര്‍ 18ന് വിലയില്‍ രണ്ട് ശതമാനത്തിലധികം ഇടിവുണ്ടായി. ജനുവരിയില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് നിലവാരത്തില്‍ നിന്ന് സ്വര്‍ണവില ഗണ്യമായി താഴ്ന്നിട്ടുണ്ട്.
ഇന്ത്യന്‍ വിപണിയിലും നവംബര്‍ 9 മുതല്‍ സ്വര്‍ണവിലയില്‍ ഏകദേശം ആറ് ശതമാനം ഇടിവുണ്ടായി. ഈ കാലയളവില്‍ 10 ഗ്രാമിന് 8,300 രൂപയോളമാണ് കുറഞ്ഞത്. ശക്തമായ യുഎസ് ഡോളറും അമേരിക്കന്‍ സര്‍ക്കാര്‍ ബോണ്ടുകളുടെ നേട്ടം ഉയര്‍ന്നതും സ്വര്‍ണത്തിന്റെ ആവശ്യകതയെ ബാധിക്കുന്നുണ്ട്.
















