Friday, November 20, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Keralam

കൂമ്പാരമേഘങ്ങള്‍ ഉയര്‍ത്തുന്നത് സംയുക്ത കാലാവസ്ഥ ഭീഷണികളെന്ന് കുസാറ്റ് പഠനം

ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത് കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Dec 3, 2025, 07:45 am IST
inKeralam, India
Add to Preferred Sources

കൊച്ചി: സംസ്ഥാനത്ത് വേനല്‍ക്കാലത്തും (പ്രീമണ്‍സൂണ്‍) തുലാമഴ സീസണിലും(പോസ്റ്റ് മണ്‍സൂണ്‍) വേഗത്തില്‍ രൂപപ്പെടുന്ന കൂമ്പാരമേഘങ്ങള്‍ സംയുക്ത കാലാവസ്ഥ ഭീഷണികള്‍ക്ക് കാരണമാകുന്നതായി കുസാറ്റ് പഠനം. മിന്നല്‍, പെട്ടെന്ന് വീശിയടിക്കുന്ന ശക്തമായ കാറ്റ്, കനത്ത മഴ എന്നീ മൂന്ന് പ്രതിഭാസങ്ങളാണ് ഈ സമയങ്ങളില്‍ പ്രധാനമായും സംസ്ഥാനത്ത് നാശം വിതയ്‌ക്കുന്നതെന്നാണ് പുതിയ പഠനം. കുസാറ്റിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫെറിക് റഡാര്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. അഭിലാഷ് എസ്, കൃഷ്ണകുമാര്‍ ഇ.കെ, അഭിരാം നിര്‍മല്‍ സി.എസ്, പ്രഭാത് എച്ച്. കുറുപ്പ് എന്നിവര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്.

ഇടിമിന്നലോടുകൂടിയ ഇത്തരം കോണ്‍വെക്റ്റീവ് സ്റ്റോം (സംവഹന കൊടുങ്കാറ്റ്) സംസ്ഥാനത്ത് സാധാരണമാണെങ്കിലും, പ്രീമണ്‍സൂണ്‍ സീസണില്‍ ഇവയുടെ ആവര്‍ത്തനവും ഇതിനൊപ്പം ബഹുമുഖ അപകടസാധ്യതയും വര്‍ദ്ധിച്ചുവരുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു. ഈ മൂന്ന് പ്രതിഭാസങ്ങളും ആവര്‍ത്തിച്ച് അപകടങ്ങള്‍ക്ക് കാരണമാകുന്ന പ്രദേശങ്ങളെ ഗവേഷകര്‍ വ്യക്തമായി മാപ്പ് ചെയ്തിട്ടുണ്ട്.

പഠനത്തിന്റെ കണ്ടെത്തലുകള്‍ പ്രകാരം കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നിവ ഇടിമിന്നല്‍, മഴ, കാറ്റ് എന്നീ അപകടസാധ്യത ഏറ്റവും കൂടുതലുള്ള ജില്ലകള്‍. ഈ ജില്ലകളില്‍ ഇടവേളകളില്‍ കൂമ്പാരമേഘങ്ങള്‍ മൂലമുള്ള ഇടമിന്നലും കാറ്റും മഴയും നാശം വിതയ്‌ക്കാറുണ്ട്. ഇവിടങ്ങളില്‍ ലഭിക്കുന്ന മഴയുടെ അളവ് കുറവാണ്. എറണാകുളം മുതല്‍ വടക്കന്‍ കേരളം വരെയുള്ള തീരപ്രദേശങ്ങളിലാണ് കൂമ്പാരമേഘങ്ങള്‍ മൂലം തീവ്ര മഴ ലഭിക്കുന്നത്. ഇവ ആവര്‍ത്തിച്ച് സംഭവിക്കാറില്ലെന്നും പഠനം പറയുന്നു.

മധ്യ- തെക്കന്‍ ജില്ലകളിലാണ് മിന്നല്‍, മഴ, ശക്തമായ കാറ്റ് എന്നിവ ഒരുമിച്ച് ഉണ്ടാക്കുന്ന സംയുക്ത കാലാവസ്ഥ ഭീഷണികള്‍ കൂടുതലായി രേഖപ്പെടുത്തുന്നത്. ഇതുവഴി മിന്നല്‍ പ്രളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയുണ്ടെന്നും ഈ ജില്ലകളില്‍ ജാഗ്രത പുലര്‍ത്തണമെന്നും പഠനം സൂചിപ്പിക്കുന്നു.

കൂമ്പാരമേഘങ്ങള്‍ കൊണ്ടുണ്ടാകുന്ന വ്യത്യസ്ത അപകടങ്ങള്‍ കേരളത്തിലെ ഏത് ഭാഗങ്ങളില്‍ കൂടുതലാണെന്ന് വ്യക്തമാക്കുന്ന ആദ്യ സമഗ്ര പഠനമാണിത്. ആഴത്തിലുള്ള ഉയര്‍ന്ന മേഘങ്ങള്‍ പെട്ടെന്ന് രൂപപ്പെടുന്നതായും ശക്തമായ അടിക്കാറ്റുകള്‍ ഇവ സൃഷ്ടിക്കുന്ന രീതിയെക്കുറിച്ചും പഠനം വിശദീകരിക്കുന്നുണ്ട്.

ഉപഗ്രഹ ചിത്രങ്ങള്‍, കേന്ദ്രകാലാവസ്ഥ വകുപ്പ്, മഴമാപിനി വിവരങ്ങള്‍, ഓട്ടോമാറ്റിക് വേതര്‍ സ്റ്റേഷന്‍ ഡാറ്റ തുടങ്ങിയവ ഉപയോഗിച്ചാണ് കേരളത്തിലെ പ്രധാന അപകട ഹോട്ട് സ്പോട്ടുകള്‍ ഗവേഷകര്‍ നിര്‍വചിച്ചത്. കൂമ്പാരമേഘങ്ങളുടെ രൂപീകരണവും തീവ്രതയും വിവിധ പ്രദേശങ്ങളില്‍ എങ്ങനെ വ്യത്യാസപ്പെടുന്നു എന്നതും പഠനം വ്യക്തമാക്കുന്നു. പഠനത്തിന്റെ കണ്ടെത്തലുകള്‍ ജിയോമാറ്റിക്‌സ് നാച്ചുറല്‍ ഹസാര്‍ഡ് ആന്‍ഡ് റിസ്‌ക് എന്ന അന്താരാഷ്‌ട്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tags: Cusat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

കുസാറ്റ് നടപ്പാക്കുന്ന ഇന്‍ഡസ്ട്രി ഫ്‌ലക്‌സി കരിക്കുലം പരിഷ്‌കരണത്തില്‍ വിദ്യാര്‍ഥികള്‍ക്കും പങ്ക്

Keralam

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

Keralam

ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ പെണ്‍കുട്ടിക്ക് നേരെ അശ്ലീല ആംഗ്യം: കുസാറ്റ് വിദ്യാര്‍ത്ഥികളായ 21 പേര്‍ക്കെതിരെയാണ് കേസ്

Keralam

രാമകഥാ കോണ്‍ക്ലേവ്: ആശംസകളുമായി ശൃംഗേരി ശങ്കരമഠവും കുസാറ്റും

Keralam

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

പുതിയ വാര്‍ത്തകള്‍

കല്യാണ്‍ ചൗബെ, ബൈചുങ് ഭൂട്ടിയ

എഐഎഫ്എഫ് നേതൃത്വത്തിനെതിരെ മുന്‍ താരങ്ങള്‍

വിടപറഞ്ഞത് ജ്യോതിശാസ്ത്ര-ഗണിത മഹാപ്രതിഭ

ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച പി.കെ. ചാത്തന്‍ മാസ്റ്റര്‍ സ്മൃതി സഭയോടനുബന്ധിച്ച് സ്മൃതി മണ്ഡപത്തില്‍ മുന്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പുഷ്പാര്‍ച്ചന നടത്തുന്നു. കുമ്മനം രാജശേഖരന്‍ സമീപം

ചാത്തന്‍ മാസ്റ്റര്‍ സ്മാരകം ഭാവിതലമുറയ്‌ക്ക് പ്രചോദനം ആകുമെന്ന് കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍

പാറ്റ് കമ്മിന്‍സ്, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ്, സ്റ്റീവ് സ്മിത്ത്‌

സാന്‍ഡ് പേപ്പര്‍ വിവാദം വീണ്ടും ചര്‍ച്ചയില്‍

ഝാര്‍ഖണ്ഡിനെ തോല്‍പ്പിച്ച് കേരളം

അല്‍കരാസ് സെമിയില്‍

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരളം അഞ്ചിന് 220

ആഷ് ബാര്‍ട്ടി

ബാര്‍ട്ടി ഹാള്‍ ഓഫ് ഫെയിമില്‍

കാഴ്ചയുടെ പരിമിതികള്‍ക്കിടയിലും കുടയുണ്ടാക്കി അഡോണ

കശ്മീര്‍ ഭീകരതയെ തുടച്ചുനീക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.