Friday, November 20, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle
Spiritual

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2026, 07:08 am IST
inSpiritual, Samskriti
Add to Preferred Sources

കപിയൂര്( കപിയുടെ ഊര്) എന്ന പേരുണ്ടായിരുന്ന കപിയൂരു ലോപിച്ച് കവിയൂരായി മാറിയതാണ് കവിയൂർ. കവിയൂർ മഹാദേവ ക്ഷേത്രത്തിലെ ശിവ പ്രതിഷ്ഠ നടത്തിയത് സാക്ഷാൽ ശ്രീരാമൻ ആണെന്നാണ് ഐതീഹ്യം. രാവണവധം കഴിഞ്ഞ് സീതാലക്ഷ്മണൻമാരോടും വാനര- രാക്ഷസപ്പടകളോടുമൊപ്പം അയോധ്യയിലേക്കു മടങ്ങും വഴി ശ്രീരാമൻ പ്രതിഷ്ഠിച്ചതാണ് ഇവിടുത്തെ ശിവലിംഗം. ഏകദേശം രാമേശ്വരം ക്ഷേത്ര പ്രതിഷ്ഠയോടു സാമ്യം ഉള്ളതാണ് ഇവിടുത്തെ കഥയും.  അശോകവിമാനത്തിലിരുന്ന് താഴെയുള്ള പ്രദേശത്തിന്റെ മനോഹാരിതയിൽ മുഴുകിയ സീതയുടെ ആഗ്രഹപ്രകാരമാണ് പുഷ്പകവിമാനത്തിൽ പറക്കുന്ന ശ്രീരാമനും പരിവാരങ്ങളും കവിയൂരിലിറങ്ങിയതത്രേ.

ശിവപ്രതിഷ്ഠയ്‌ക്ക് ഉത്തമസ്ഥലമാണെന്നു കണ്ട് ശ്രീരാമൻ ഉത്തമശിവലിംഗം കണ്ടെടുത്തുവരുവാൻ ഹനുമാനെ നിയോഗിച്ചു. ശുഭമുഹൂർത്തം എത്തിയിട്ടും ഹനുമാൻ മടങ്ങിവരാതിരുന്നതിനാൽ മണ്ണും ദർഭയും ചേർത്ത് ഒരു ശിവലിംഗം നിർമിച്ച് രാമൻ പ്രതിഷ്ഠ നിർവഹിച്ചു. മടങ്ങിയെത്തിയ ഹനുമാൻ തന്റെ പ്രയത്നം വിഫലമായതിൽ ഖിന്നനായി എന്നും മനസ്സിലാക്കിയ രാമൻ താൻ പ്രതിഷ്ഠിച്ച ശിവലിംഗം മാറ്റി ഹനുമാൻ കൊണ്ടുവന്നത് പ്രതിഷ്ഠിച്ചുകൊള്ളുവാൻ പറഞ്ഞു. അതിശക്തനായ ഹനുമാന് പക്ഷേ രാമൻ പ്രതിഷ്ഠിച്ച ശിവലിംഗം ചലിപ്പിക്കാൻ പോലും കഴിഞ്ഞില്ല. ശ്രീരാമൻ പ്രതിഷ്ഠിച്ച ക്ഷേത്രത്തിന്റെ മഹത്ത്വം മനസ്സിലാക്കി അദ്ദേഹത്തിന്റെ അനുമതിയോടെ ഹനുമാൻ ആ സന്നിധിയിൽ നിത്യവാസമാരംഭിച്ചു.

നൂറ്റാണ്ടുകൾക്കുശേഷം ദിവ്യമായ കവിയൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ വില്വമംഗലം സ്വാമിയാർ മതില്ക്കകത്തെ ഇലഞ്ഞിയിൽ ഹനുമാന്റെ സാന്നിദ്ധ്യം കാണുകയും നാലമ്പത്തിന്റെ വായൂക്കോണിൽ ജപക്കിണ്ടികമിഴ്തിവച്ച് അതിന്മേൽ ഹനുമാനെ കുടിയിരുത്തുകയും ചെയ്തു എന്നാണ് മറ്റൊരു ഐതിഹ്യം.കേരളത്തിൽ വ്യവസ്ഥാപിത ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടതിന്റെ ആദ്യഘടത്തിൽത്തന്നെ നിർമ്മിക്കപ്പെട്ട ഒന്നായി കവിയൂർ മഹാദേവക്ഷേത്രത്തെ വിദേശികളും സ്വദേശികളുമായ അനവധി ഗവേഷകർ കണക്കാക്കുന്നു. കവിയൂർ ഗ്രാമത്തിലെ പത്തില്ലത്തിൽ പ്പോറ്റിമാരായിരുന്നു ഈ മഹാക്ഷേത്രത്തിന്റെ ഊരാളന്മാർ.

കൊല്ലവർഷം 1076-ൽ( എ.ഡി. 1899-1900) ശ്രീമൂലം തിരുനാളിന്റെ കാലത്ത് ക്ഷേത്രം തിരുവിതാംകൂർ സർക്കാർ ഏറ്റെടുത്തു. അളവറ്റസമ്പത്തും പ്രസിദ്ധിയും കണക്കിലെടുത്ത് ക്ഷേത്രത്തിന് ഫസ്റ്റ്ക്ലാസ്സ് പദവിയും നല്കി. കേരളക്കരയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്ന് എന്ന ഖ്യാതിയും കവിയൂർ ക്ഷേത്രത്തിനുണ്ട്. ധാര, മുഴുക്കാപ്പ്, പായസം, അടിമകിടത്തൽ എന്നിവയാണ് ശിവക്ഷേത്രത്തിലെ പ്രധാനവഴിപാടുകൾ. ഹനുമാൻ സ്വാമിയ്‌ക്ക് അവൽപന്തിരുനാഴിയും വടമാലയുമാണ് മുഖ്യവഴിപാടുകൾ.

Tags: Kaviyoor temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ഠിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

പുതിയ വാര്‍ത്തകള്‍

രാമായണയില്‍ നിന്ന് (ഇടത്ത്) ശ്രീലേഖ ഐപിഎസ് (വലത്ത്)

രാമായണം സിനിമ തിയറ്ററില്‍ പോയി കണ്ട് എല്ലാവരും പുളകം കൊള്ളണമെന്നും ഹോളിവുഡിനെ ഇന്ത്യ തോല്‍പിച്ചെന്നും ശ്രീലേഖ ഐപിഎസ്

ലക്ഷ്യ വേള്‍ഡ് ടൂര്‍ ഫൈനല്‍സിലേക്ക്

ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന്റെ ടോം ലാഥമിനെ പൂജ്യത്തിന് പുറത്താക്കിയ ജസ്പ്രീത് ബുംറയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ബുംറയുടെ തീപ്പൊരി പക്ഷേ..! നിക്കോള്‍സിന്റെയും (113*) ഫിലിപ്‌സിന്റെയും (94*) കരുത്തില്‍ കിവികളുടെ അതിജീവനം

മുംബൈ കോര്‍പറേഷന്‍ പൊളിച്ചുമാറ്റാന്‍ തുടങ്ങിയ ദാവൂദ് ഇബ്രാഹി ജീവിച്ചിരുന്ന മുംബൈയിലെ കെട്ടിടം (വലത്ത്) വഖഫ് ബോര്‍ഡ്( ഇടത്ത്)

ദാവൂദ് ഇബ്രാഹിമിന്റെ കെട്ടിടം പൊളിക്കുന്നത് തടയാന്‍ വഖഫ് ബോര്‍ഡ് കോടതിയില്‍, ബോംബെ ഹൈക്കോടതി കെട്ടിടം പൊളിക്കുന്നത് റദ്ദാക്കി

ഈ ഐഡ്യോളജി ഉയര്‍ത്തി പിടിച്ച് തന്നെയാണ് കഴിഞ്ഞ 12 കൊല്ലമായി കേന്ദ്രം ഭരിക്കുന്നത് ; ഒരു മാറ്റവും വരുത്താനും ഉദ്ദേശിക്കുന്നില്ല

വീരപ്പമൊയ് ലി (വലത്ത്) അമിത് ഷായും മോദിയും (ഇടത്ത്)

ജയിലിലാകേണ്ട മോദിയെയും അമിത് ഷായെയും കോണ്‍ഗ്രസിലെ ഒരു വിഭാഗം രക്ഷിച്ചുവെന്ന വീരവാദവുമായി വീരപ്പമൊയ് ലി

ആശ്വാസകരമായ മാറ്റങ്ങള്‍ : പിഎഫ് നിക്ഷേപത്തിന്റെ 90% വരെ പിന്‍വലിക്കാം, ജോലി നഷ്ടപ്പെട്ടാല്‍ മുഴുവന്‍ തുകയും രണ്ടുമാസത്തിനകം

അനധികൃതമായി ചെറുമത്സ്യങ്ങളെ പിടിച്ച 2 ബോട്ടുകള്‍ പിടികൂടി പിഴയിട്ട് മറൈന്‍ എന്‍ഫോഴ്സ്മെന്റ്

അച്ഛനെന്ന നിലയിൽ ഇനിയും മൗനം പാലിക്കാനാകില്ല ; മകൾ ഐശ്വര്യ മദ്യപാനിയാണെന്ന വ്യാജ വാർത്തകൾക്കെതിരെ അർജുൻ

‘സിദ്ധരാമയ്യ രാജ്യത്തിന്റെ സമ്പത്ത് മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യും’: ക്ലിപ്പ് റീ പോസ്റ്റു ചെയ്തയാള്‍ക്കെതിരായ നടപടി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.