Thursday, November 19, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അമ്പിളി കൊലക്കേസ്: ഭര്‍ത്താവിനും കാമുകിയ്‌ക്കും ജീവപര്യന്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2025, 09:35 am IST
inAlappuzha
Add to Preferred Sources
കൊല്ലപ്പെട്ട അമ്പിളി, സുനില്‍കുമാര്‍, ശ്രീലത

കൊല്ലപ്പെട്ട അമ്പിളി, സുനില്‍കുമാര്‍, ശ്രീലത

മാവേലിക്കര: നൂറനാട് മറ്റപ്പള്ളി ഉളവുക്കാട് ആദര്‍ശ് ഭവനില്‍ അമ്പിളി (36) കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് സുനില്‍കുമാര്‍ (46), കാമുകി മറ്റപ്പള്ളി ഉളവുക്കാട് ശ്രീരാഗ് ഭവനത്തില്‍ ശ്രീലത (53) എന്നിവര്‍ക്ക് ജീവപര്യന്തം തടവും 50000 രൂപ വീതം പിഴയും. പിഴ തുകയില്‍ 25,000 രൂപ വീതം അമ്പിളിയുടെ ഇരുമക്കള്‍ക്കുമായി നല്കണം.

പിഴതുക അടച്ചില്ലെങ്കില്‍ ആറുമാസം അധിക തടവ് അനുഭവിക്കണം. കുട്ടികള്‍ക്ക് ലീഗല്‍ സര്‍വീസ് അതോറ്റിയില്‍ നിന്നുള്ള ധനസഹായം ലഭ്യമാക്കുന്നതിനുള്ള നിര്‍ദേശവും അഡീ. ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി പി.ജി. ശ്രീദേവിയുടെ ഉത്തരവിലുണ്ട്.

സുനില്‍കുമാറിനെതിരെ കൊലപാതകം, മാരകമായ ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ശ്രീലതക്കെതിരെ കൊലപാതകം, പ്രേരണക്കുറ്റം എന്നിവയാണ് തെളിഞ്ഞത്.

പ്രോസിക്യൂഷന്‍ പ്രത്യേക സാക്ഷി ഉള്‍പ്പെടെ 39 സാക്ഷികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ 37 പേരെ വിസ്തരിച്ചു. മൂന്നു സാക്ഷികള്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്കി.

പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 35 രേഖകള്‍, എട്ടു തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി. ദൃക്സാക്ഷികളോ, ശാസ്ത്രീയ തെളിവുകളോ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളും സാക്ഷിമൊഴികളുമാണ് നിര്‍ണായകമായത്.

2018 മെയ് 27നാണ് വീടിന്റെ സ്റ്റെയര്‍കെയ്സിന് അടിയിലുള്ള ഹുക്കില്‍ തൂങ്ങിമരിച്ച നിലയില്‍ അമ്പിളിയെ കണ്ടെത്തിയത്. ശ്രീലതയ്‌ക്കൊപ്പം ജീവിക്കുന്നതിനായി അമ്പിളിയെ ആക്രമിച്ചു ബോധം കെടുത്തിയ ശേഷം സുനില്‍കുമാര്‍ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുരുക്കി കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ശ്രീലതയുടെ പ്രേരണയിലാണ് കൊലപാതകമെന്നും കണ്ടെത്തിയിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസിനു പിന്നിടുണ്ടായ ചില സംശയമാണ് കൊലപാകതമാണെന്ന് കണ്ടെത്തിയത്. അമ്പിളിയുടെ കഴുത്തിലെ കുരുക്കായിരുന്നു ഇതില്‍പ്രധാനം.

സാധാരണ ആത്മഹത്യ ചെയ്യുന്നവരുടെ രീതിയിലായിരുന്നില്ല കുരുക്ക്. വടം ഉപയോഗിച്ച് തടി കെട്ടാന്‍ ഉപയോഗിക്കുന്ന രീതിയിലുള്ള കുരുക്കായിരുന്നു. ഇതോടെയാണ് അമ്പിളിയെ സുനില്‍കുമാര്‍ കൊന്നതെന്ന നിഗമനത്തില്‍ പോലീസ് എത്തുന്നത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

നൂറനാട് എസ്ഐ വി. ബിജു, മാവേലിക്കര എസ്എച്ച്ഒ പി. ശ്രീകുമാര്‍ എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍. പ്രോസിക്യൂഷനുവേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ സന്തോഷ്‌കുമാര്‍ ഹാജരായി.

Tags: life imprisonmentMavelikkara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

അരിയിൽ ഷുക്കൂർ വധക്കേസ്: ഏഴ് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം; ആറ് പ്രതികൾക്ക് രണ്ടുവർഷം വീതം തടവുശിക്ഷ

India

വേദങ്ങളും മനുസ്മൃതിയും ഉദ്ധരിച്ച് കോടതി; ഗോവധക്കേസിൽ മൂന്ന് പേർക്ക് ജീവപര്യന്തം

Keralam

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

India

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

India

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ടിപ്പു സുൽത്താന്റെ ജന്മവാർഷികം ആഘോഷിച്ച് കോൺഗ്രസ് നേതാക്കൾ : ടിപ്പുവിനെ ഛത്രപതി ശിവാജി മഹാരാജിനൊപ്പം താരതമ്യപ്പെടുത്തി പ്രസംഗം

മുന്‍ ഡിജിപി ജേക്കബ് തോമസ് (ഇടത്ത്) പത്മജ വേണുഗോപാല്‍ (വലത്ത്)

ചിലർ അധികാരത്തിന്റെ അപ്പകഷ്ണം നുണയാൻ വേണ്ടി പാർട്ടി മാറികളിക്കും: പത്മജയെ രൂക്ഷമായി വിമര്‍ശിച്ച് ജേക്കബ് തോമസ്

ഇറ്റലിയിലെ രാഷ്ട്രീയക്കാരനായ ജിയാക്കോമോ ഫിലിബെക്ക് തെലുങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംഘടിപ്പിച്ച ഭാരത് സമ്മിറ്റില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വോട്ട് ചോരി മുദ്രാവാക്യം മുഴക്കുന്നു (ഇടത്ത്) സുപ്രീംകോടതി (വലത്ത്)

ഇന്ത്യയിലെത്തി കേന്ദ്രസര്‍ക്കാരിനെതിരെ വോട്ട് ചോരി മുദ്രാവാക്യം മുഴക്കിയ ഇറ്റലിയിലെ ഫിലിബെക്കിനെതിരായ ഹര്‍ജി നാളെ സുപ്രീംകോടതിയില്‍

വിജയ് മർച്ചന്റ് ട്രോഫി: ആന്ധ്രയ്‌ക്കെതിരെ കേരളം അഞ്ച് വിക്കറ്റിന് 220 റൺസെന്ന നിലയിൽ

ബംഗ്ലാദേശിൽ വീണ്ടും കലാപം; അവാമി ലീഗ് ലോക്ക്ഡൗണിന് മുന്നോടിയായി വ്യാപക അക്രമം, നാല് മരണം; യൂനസിന്റെ തറവാട് വീടിന് തീയിട്ടു

ക്രിയാത്മകമായ സഹകരണത്തിലൂടെ ആഗോള സ്ഥിരത ശക്തിപ്പെടുത്താം : യുക്രെയ്ൻ വിഷയത്തിലും ഊർജ്ജ സുരക്ഷയിലും നിലപാട് വ്യക്തമാക്കി പുടിൻ

അണ്ടർ 23 വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ ജാർഖണ്ഡിനെ തോൽപ്പിച്ച് കേരളം

പൊള്ളുന്ന വിലക്കയറ്റത്തിൽ നട്ടംതിരിഞ്ഞ് ജനം; കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പ്പും തടയാതെ സർക്കാർ നോക്കുകുത്തിയാകുന്നു

റോസ്റ്റർ മറികടന്ന് ഇടപെടൽ; ജസ്റ്റിസ് അമാനുള്ളയുടെ ബെഞ്ചിൽനിന്ന് സുപ്രധാന കേസുകൾ മാറ്റി ചീഫ് ജസ്റ്റിസ്

ജെയ്‌സ് ജോസ് നായകനാകുന്ന പുതിയ സിനിമ അരികിൽ, ടൈറ്റിൽ ലോഞ്ച് ചെയ്ത് മോഹൻലാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.