Saturday, November 21, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ശതായുസ്സിന്റെ മഹത്വം

ബിജെപി നേതൃത്വത്തിലെ തലമുറമാറ്റത്തെ അടുത്തറിയാനും, ഓരോ കാലത്ത് പാര്‍ട്ടിയെ നയിച്ച മഹാരഥന്മാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും കഴിഞ്ഞ അപൂര്‍വം മലയാളികളില്‍ ഒരാളായിരുന്നു അയ്യപ്പന്‍ പിള്ള. അടല്‍ ബിഹാരി വാജ്‌പേയിയുടെയും എല്‍.കെ. അദ്വാനിയുടെയും നേതൃത്വത്തിന്‍ കീഴില്‍ കേരളത്തില്‍ ബിജെപിയെ ശക്തിപ്പെടുത്താന്‍ തികഞ്ഞ ആത്മാര്‍ത്ഥതയോടെയും അച്ചടക്കത്തോടെയും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് പല നിലകളില്‍ പാര്‍ട്ടിക്ക് നേട്ടമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2022, 06:00 am IST
inEditorial
Add to Preferred Sources

ഐക്യകേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തിനൊപ്പം നടന്ന് ആദര്‍ശ രാഷ്‌ട്രീയത്തിന്റെ പാതയിലേക്കു വന്ന നേതാവാണ് നമുക്കിടയില്‍ നിന്ന് വിടപറഞ്ഞിരിക്കുന്ന കെ. അയ്യപ്പന്‍ പിള്ള. അനന്തപുരിയുടെ കാരണവര്‍ എന്നു വിശേഷിപ്പിക്കാവുന്ന സര്‍വസമ്മതനായിരുന്ന ഈ രാഷ്‌ട്രീയ നേതാവ് സംസ്ഥാന തലസ്ഥാനത്തെ പൗരപ്രമുഖനുമായിരുന്നു. കക്ഷിരാഷ്‌ട്രീയത്തിനതീതമായ ബന്ധങ്ങള്‍ നിലനിര്‍ത്താനും, രാഷ്‌ട്രീയ എതിരാളികളുടെ പോലും ബഹുമാനം നേടാനും കഴിഞ്ഞ നേതാവായിരുന്നു അയ്യപ്പന്‍ പിള്ള. ശ്രീമൂലം പ്രജാസഭയില്‍ അംഗമാവുകയും തിരുവിതാംകൂറിലെയും തിരുക്കൊച്ചിയിലെയും സംസ്ഥാന രൂപീകരണത്തിനും, കേരളപ്പിറവിക്കു ശേഷം ഇതുവരെ നടന്ന എല്ലാ നിയമസഭകളിലേക്കും വോട്ടു രേഖപ്പെടുത്താന്‍ കഴിഞ്ഞ ഈ അഭിഭാഷകന്‍ തിരുവനന്തപുരം നഗരസഭ രൂപംകൊണ്ടപ്പോള്‍ അതിലും അംഗമായിരുന്നു. രാജ്യത്തെ ബാര്‍ അസോസിയേഷനുകളിലെ ഏറ്റവും പ്രായം കൂടിയ അംഗമെന്ന ബഹുമതിയും അയ്യപ്പന്‍ പിള്ളയ്‌ക്ക് അവകാശപ്പെട്ടതായിരുന്നു. വിവാദങ്ങളില്‍പ്പെടാതെയും, ആരോടും വിദ്വേഷം പുലര്‍ത്താതെയും എട്ട് പതിറ്റാണ്ടിലേറെക്കാലത്തെ രാഷ്‌ട്രീയ ജീവിതം നയിക്കാന്‍ കഴിഞ്ഞ ഈ വന്ദ്യവയോധികന്‍ പൊതുപ്രവര്‍ത്തകര്‍ക്ക് വിശിഷ്ട മാതൃകയാണ്. കേരള രാഷ്‌ട്രീയത്തില്‍ അന്യം നിന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ആദര്‍ശവിശുദ്ധിയുടെ ഉജ്വല പ്രതീകം.

സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി പൊതുപ്രവര്‍ത്തനത്തിലേക്കു വന്ന അയ്യപ്പന്‍ പിള്ളയുടെ ജീവിതത്തെ സ്വാധീനിച്ചത് മലബാറില്‍ നിന്ന് ഹരിജന യാത്ര നയിച്ച് തിരുവനന്തപുരത്ത് എത്തിയ ഗാന്ധിജിയെ നേരില്‍ കാണാന്‍ കഴിഞ്ഞതാണ്.  ഗാന്ധിയന്‍ മൂല്യങ്ങള്‍ ആത്മാവിലുള്‍ക്കൊണ്ട്  ജീവിക്കാന്‍ തീരുമാനിച്ചതിനാല്‍ അതിന് കഴിയുന്ന രാഷ്‌ട്രീയ നിലപാടുകള്‍ എടുക്കുകയായിരുന്നു. ആദ്യം സോഷ്യലിസ്റ്റായി പ്രവര്‍ത്തിക്കുകയും പിന്നീട് കോണ്‍ഗ്രസ്സിലെത്തുകയും ചെയ്തു. ആര്‍എസ്എസ് പ്രാന്തപ്രചാരകായിരുന്ന കെ. ഭാസ്‌കര്‍റാവുവുമായുള്ള ബന്ധത്തിലൂടെ ദേശീയ പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടു. അടിയന്തരാവസ്ഥക്കെതിരായ ജനരോഷത്തിന്റെ തിരയിലേറി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ഭാരതീയ ജനസംഘം ഉള്‍പ്പെടുന്ന ജനതാ സര്‍ക്കാരിന്റെ പതനത്തിനുശേഷം, ബിജെപി രൂപംകൊണ്ടപ്പോള്‍ സംസ്ഥാന ഉപാധ്യക്ഷനായും പിന്നീട് ഖജാന്‍ജിയായും ഒക്കെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതി അംഗവുമായിരുന്നു.  സാംസ്‌കാരിക ദേശീയതയുടെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യന്‍ രാഷ്‌ട്രീയത്തെ പുതുക്കിപ്പണിത എല്‍.കെ. അദ്വാനിയുമായി അടുത്തബന്ധം അയ്യപ്പന്‍ പിള്ളയ്‌ക്ക് ഉണ്ടായിരുന്നു എന്നത് അധികം പേര്‍ക്കും അറിയാത്ത കാര്യമാണ്. കേരളത്തിലെ ബിജെപിയെ സംബന്ധിച്ചിടത്തോളം തലസ്ഥാന നഗരത്തിലെ പ്രേരണാസ്രോതസ്സായിരുന്നു. വഴുതക്കാട്ടിലെ വീട്ടിലെത്തുന്ന ആരും ആ സ്‌നേഹവാത്സല്യം അനുഭവിച്ചു.

ബിജെപി നേതൃത്വത്തിലെ തലമുറമാറ്റത്തെ അടുത്തറിയാനും, ഓരോ കാലത്ത് പാര്‍ട്ടിയെ നയിച്ച മഹാരഥന്മാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും കഴിഞ്ഞ അപൂര്‍വം മലയാളികളില്‍ ഒരാളായിരുന്നു അയ്യപ്പന്‍ പിള്ള. അടല്‍ ബിഹാരി വാജ്‌പേയിയുടെയും എല്‍.കെ. അദ്വാനിയുടെയും നേതൃത്വത്തിന്‍ കീഴില്‍ കേരളത്തില്‍ ബിജെപിയെ ശക്തിപ്പെടുത്താന്‍ തികഞ്ഞ ആത്മാര്‍ത്ഥതയോടെയും അച്ചടക്കത്തോടെയും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് പല നിലകളില്‍ പാര്‍ട്ടിക്ക് നേട്ടമായി. ഡോ. മുരളീമനോഹര്‍ ജോഷി കശ്മീരിലേക്കു നടത്തിയ ഏകതാ യാത്രയ്‌ക്ക് കന്യാകുമാരിയില്‍ തുടക്കം കുറിച്ചപ്പോള്‍ അതിന് സാക്ഷ്യം വഹിക്കാനും അയ്യപ്പന്‍ പിള്ളയുണ്ടായിരുന്നു. ബിജെപിയുടെ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ഏകതായാത്രയുടെ മുഖ്യ സംഘാടകനായിരുന്ന നരേന്ദ്ര മോദിയുമായും അന്ന് പരിചയപ്പെടാന്‍ കഴിഞ്ഞു. ഇതേ നരേന്ദ്ര മോദി ഭാരതത്തിന്റെ പ്രധാനമന്ത്രിയായപ്പോഴും ചുമതലകളൊന്നുമില്ലാതെയും പാര്‍ട്ടിയിലെ വിശിഷ്ട വ്യക്തിത്വമായി അയ്യപ്പന്‍ പിള്ള തുടര്‍ന്നു. കൊവിഡ് മഹാമാരിയുടെ കാലത്ത് തികച്ചും അപ്രതീക്ഷിതമായി പ്രധാനമന്ത്രി മോദിയുടെ ഫോണ്‍ വിളിയെത്തിയത് ഈ ആദര്‍ശശാലിയുടെ മനംകുളിര്‍പ്പിച്ചു. ‘നമസ്‌തേ പിള്ള സാര്‍’ എന്ന ഒരൊറ്റ സംബോധനയില്‍ ആയുസ്സുമുഴുവന്‍ നീണ്ട ത്യാഗത്തിനുള്ള അംഗീകാരമുണ്ടായിരുന്നു. ശതായുസ്സു പിന്നിട്ടും ആരോഗ്യത്തോടെ ജീവിക്കാന്‍ കഴിഞ്ഞത് ഒരു അപൂര്‍വ സൗഭാഗ്യമാണ്. എല്ലാക്കാലത്തും ജന്മഭൂമിയുടെ അഭ്യുദയ കാംക്ഷിയായിരുന്ന, വിട പറഞ്ഞ ചരിത്രപുരുഷന് ഞങ്ങളുടെ പ്രണാമങ്ങള്‍.

Tags: bjpഅടല്‍ ബിഹാരി വാജ്പേയ്എല്‍കെ അദ്വാനിമഹാത്മാഗാന്ധികെ.അയ്യപ്പന്‍പിള്ള
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗോള വേദികളിൻ രാഹുൽ ഒരു ‘പാകിസ്ഥാൻ ഫാൻബോയ് ‘ : രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി

India

രാജസ്ഥാനിൽ താമരക്കുതിപ്പ്: പഞ്ചായത്ത് തിരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ ബിജെപിക്ക് വ്യക്തമായ മുൻതൂക്കം

Keralam

6 മാസത്തെ യുഡിഎഫ് ഭരണം അഴിമതിയുടെയും ജനവിരുദ്ധതയുടെയും യുവജനവഞ്ചനയുടെയും നേര്‍ചിത്രം -എസ് സുരേഷ്

India

ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ നിരന്തരമായ ശ്രമം: കൊളംബിയ സർവകലാശാലയിലെ പ്രസംഗത്തിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി

India

രാഹുൽ ഗാന്ധി ഇന്ത്യയുടെ ‘മിർ ജാഫർ’; വിദേശ മണ്ണിൽ ഭാരതത്തെ അപകീർത്തിപ്പെടുത്തുന്ന രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

ശബരിമല തീർഥാടകർക്ക് വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാൻ അനുമതി ; ഭക്തർക്ക് യാതൊരു തടസങ്ങളുണ്ടാകരുതെന്നും നിർദേശം നൽകി വ്യോമയാന മന്ത്രി

പാറേല്‍ മര്‍ത്ത്മറിയം വലിയപള്ളി ബസിലിക്കയായി ഉയര്‍ത്തി

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ കമ്പനി ഉടമയും ഡയറക്ടറുമായ കെ ഡി പ്രതാപന് അനുവദിച്ചിരുന്ന ജാമ്യം എറണാകുളം പിഎംഎല്‍എ കോടതി റദ്ദാക്കി

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം മറ്റൊരു സുപ്രധാന നേട്ടത്തിലേക്ക്

ആകാശത്തോളം സ്വപ്നം കാണാൻ യുവതലമുറയ്‌ക്ക് പ്രചോദനമായി’എ.പി.ജെ. അബ്ദുൾ കലാം, വിക്രം സാരാഭായ്, കല്പന ചൗള എന്നിവർക്ക് സമർപ്പിച്ച് ദുൽഖർ സൽമാൻ ചിത്രം

മഹാത്മാഗാന്ധി സര്‍വകലാശാല വി സിക്കെതിരെ സിന്‍ഡിക്കേറ്റിന്റെ പരാതി ഗവര്‍ണര്‍ക്ക്

ആരോപണവിധേയനായ ഐപിഎസ് ഉദ്യോഗസ്ഥനെ പൊലീസ് ആസ്ഥാനത്തെ പ്രധാന ചുമതലയില്‍ നിന്ന് നീക്കി

ശത്രു ടാങ്കുകളെ നശിപ്പിക്കാൻ ബഗീര ; പൊഖ്‌റാനിൽ അദാനി ഡിഫൻസിന്റെ ആന്റി ടാങ്ക് മിസൈൽ പരീക്ഷണം വിജയകരം

മെര്‍ക്കുറി അടങ്ങിയ ഫേസ് ക്രീം :എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കണമെന്ന ആവശ്യം പരിശോധിക്കും, കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

വൈദ്യുത മന്ത്രിയുടെ പരിപാടിക്കിടെ വൈദ്യുതി മുടങ്ങി: സെക്ഷന്‍ സബ് എഞ്ചിനീയര്‍ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.