Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

യുഎസ്സും തിരിച്ചറിഞ്ഞു, ഇത് പുതിയ ഭാരതമാണെന്ന്

രാജ്യാന്തര ശക്തികളും അവിടങ്ങളിലെ ജനസമൂഹവും തിരിച്ചറിഞ്ഞ, ഭാരതത്തിന്റെ വളര്‍ച്ചയും കരുത്തും ഉള്‍ക്കൊള്ളാനാവാത്തത് ഇവിടത്തെ ചില ദേശവിരുദ്ധ, വിഘടനവാദ ശക്തികള്‍ക്കുമാത്രമാണ്. ഔദ്യോഗിക പദവികള്‍ വഹിക്കുന്നവരടക്കം അത്തരക്കാര്‍ക്കൊപ്പം അണിനിരന്നുകൊണ്ടു കാട്ടിക്കൂട്ടുന്ന സമരാഭാസത്തെ തിരിച്ചറിയുന്ന രാഷ്‌ട്രമനസ്സാണ് ഭാരതത്തിന്റെ ശക്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2026, 11:14 am IST
inEditorial, Vicharam

ഭാരതമടക്കം, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ചുമത്തുമെന്ന് പ്രഖ്യാപിച്ച നൂറുശതമാനം ഇറക്കുമതി തീരുവയില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു പിന്‍മാറേണ്ടിവന്നത്, അവരുടെ കരണത്തേറ്റ പ്രഹരവും ഭാരതത്തിന്റെ ആഗോള തലത്തിലെ ഉജ്വല വിജയവുമാണ്. ഭാരതത്തിന്റെ ഉറച്ച നിലപാടിനു മുന്നിലുള്ള കീഴടങ്ങലാണ് ഫലത്തില്‍ അമേരിക്കയുടേത്. ഇതു പഴയ ഇന്ത്യയല്ല, പുതിയ ഭാരതമാണെന്ന് ട്രംപിനു മനസ്സിലായി. അത് അവരുടെ ഇനിയുള്ള ബന്ധങ്ങളിലും ഇടപെടലുകളിലും നിഴലിക്കുമെന്ന് ഉറപ്പ്. രാജ്യാന്തര രംഗത്ത് ഭാരതത്തിന് അനുകൂലമായി ഉണ്ടായ ശക്തമായ വികാരവും കണ്ടില്ലെന്നു നടിക്കാന്‍ ആവാത്ത സ്ഥിതിയായിരുന്നു. അമേരിക്കന്‍ സെനറ്റിലും അവിടത്തെ പൊതു സമൂഹത്തില്‍പ്പോലും ഉരുത്തിരിഞ്ഞ വികാരം ഭാരതത്തെ പിണക്കുന്നതു ശരിയല്ല എന്നതായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ പലതും റഷ്യന്‍ എണ്ണ വാങ്ങുന്ന സാഹചര്യത്തില്‍ അവര്‍ക്കില്ലാത്ത തീരുവ ഭാരതത്തിന്മേല്‍ ചുമത്തുന്നതും ന്യായീകരിക്കാന്‍ കഴിയാത്ത നടപടിയായിപ്പോയി.

ഭാരതത്തെ സംബന്ധിച്ചു നയതന്ത്ര രംഗത്തെ വന്‍വിജയവും രാജ്യാന്തര തലത്തില്‍ ലഭിക്കുന്ന വന്‍ അംഗീകാരവുമാണിത്. ആഗോള ഭീമന്‍മാരെന്നു സ്വയം പ്രഖ്യാപിക്കുന്നവരുടെ താളത്തിനു തുള്ളാന്‍ തങ്ങളെ കിട്ടില്ലെന്ന ഭാരതത്തിന്റെ വ്യക്തമായ പ്രഖ്യാപനമായിരുന്നു ഇക്കാര്യത്തിലെ ശക്തമായ നിലപാട്. ചൈനയും അതേ നിലപാടില്‍ ഉറച്ചു നിന്നതു നമുക്കു കൂടുതല്‍ കരുത്തായി. സ്ലോവാക്യ, ഹംഗറി, അസര്‍ബൈജാന്‍ എന്നിവയാണ് റഷ്യയില്‍ നിന്ന് എണ്ണവാങ്ങുന്ന മറ്റു രാജ്യങ്ങള്‍. അവര്‍ക്കും ബാധകമാകുമായിരുന്ന തീരുവ വര്‍ധന സംബന്ധിച്ച തീരുമാനം നടപ്പിലാക്കേണ്ടതിനു തലേന്നാണ് യുഎസിന്റെ പിന്‍മാറ്റം. സമ്മര്‍ദ്ദത്തിലൂടെയും ഭീഷണിയിലൂടെയും വരുതിയില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് തകര്‍ന്നത്.

രാജ്യാന്തര തലത്തില്‍ ഭാരതം കൈവരിക്കുന്ന നേട്ടങ്ങള്‍ യുഎസ്സിന്റെയും ട്രംപിന്റേയും കണക്കുകൂട്ടലുകള്‍ തെറ്റിക്കാന്‍ തുടങ്ങിയിട്ടു കുറച്ചു കാലമായി. റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റേയും പശ്ചിമേഷ്യയിലെ അസ്വസ്ഥതകളുടേയും ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെയും പശ്ചാത്തലത്തില്‍ ലോക രാജ്യങ്ങള്‍ നട്ടം തിരിയുമ്പോഴും തളര്‍ച്ച ഒഴിവാക്കുക മാത്രമല്ല അസൂയാവഹമായ വളര്‍ച്ച കൈവരിക്കുകയും ചെയ്യുന്ന ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥ പല രാഷ്‌ട്രത്തലവന്മാരുടേയും ഉറക്കം കെടുത്തിയിരുന്നു. അതില്‍ പ്രധാനി യുഎസ് തന്നെയായിരുന്നു. അതിനുള്ള തിരിച്ചടി എന്ന നിലയില്‍ക്കൂടിയായിരുന്നു ഭാരതത്തിനെതിരെ ട്രംപിന്റെ തീരുവ വര്‍ധന നടപടി. അവര്‍ക്കു സങ്കല്‍പിക്കാന്‍ കഴിയാത്ത വിധമുള്ള ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച ഐഎംഎഫ് പ്രഖ്യാപിച്ചിരുന്ന 6.9 കടന്ന് ഏഴിലെത്തിയത് കഴിഞ്ഞ ദിവസമാണ്. വ്യക്തവും ഭാവനാപൂര്‍ണവുമായ നയപരിപാടികളിലൂന്നിയുള്ള സാമ്പത്തിക മാനേജ്മെന്റിന്റെ ഫലമാണ് പ്രതിസന്ധികളിലും പിടിച്ചുനില്‍ക്കാന്‍ നമ്മെ പ്രാ
പ്തരാക്കുന്നത്. ഒപ്പം നട്ടെല്ലു നിവര്‍ത്തി ഉറച്ചു നില്‍ക്കാനുള്ള ആത്മധൈര്യവും. സ്വന്തം മികവില്‍ വിശ്വാസവും രാഷ്‌ട്രത്തോട് ആത്മാര്‍ത്ഥയും ഉള്ള ഭരണകൂടങ്ങള്‍ക്കുമാത്രം കഴിയുന്നതാണ് ഇതൊക്കെ. കാരണം, പണക്കൊഴുപ്പും രാജ്യാന്തര ഭീകരവാദ ബന്ധങ്ങളും ഉപയോഗിച്ചുകൊണ്ട്, തങ്ങള്‍ക്കു വഴങ്ങാത്ത സര്‍ക്കാരുകളെ അട്ടിമറിക്കുന്ന ഗൂഢനീക്കം ഭാരതത്തിലും പരീക്ഷിക്കപ്പെടുന്ന കാലമാണിത്. അതിനും ഇടയിലൂടെയാണ് ഭാരതത്തിന്റെ മുന്നേറ്റം. ഈ നാട് അതിനു വഴങ്ങാത്തതിന്റെ കാരണമെന്തെന്നും ഇത്തരം ശക്തികള്‍ അനുഭവങ്ങളിലൂടെ തിരിച്ചറിയുന്ന നാളുകളാണു വരാനിരിക്കുന്നത്.

രാജ്യാന്തര ശക്തികളും അവിടങ്ങളിലെ ജനസമൂഹവും തിരിച്ചറിഞ്ഞ, ഭാരതത്തിന്റെ വളര്‍ച്ചയും കരുത്തും ഉള്‍ക്കൊള്ളാനാവാത്തത് ഇവിടത്തെ ചില ദേശവിരുദ്ധ, വിഘടനവാദ ശക്തികള്‍ക്കുമാത്രമാണ്. ഔദ്യോഗിക പദവികള്‍ വഹിക്കുന്നവരടക്കം അത്തരക്കാര്‍ക്കൊപ്പം അണിനിരന്നുകൊണ്ടു കാട്ടിക്കൂട്ടുന്ന സമരാഭാസത്തെ തിരിച്ചറിയുന്ന രാഷ്‌ട്രമനസ്സാണ് ഭാരതത്തിന്റെ ശക്തി. അതിനു മുന്നില്‍ അട്ടിമറി മോഹം ചിലരുടെ സ്വപ്നം മാത്രമായി അവശേഷിക്കും. ഭാരതം ഭാരതമായിത്തന്നെ മുന്നോട്ടു കുതിക്കും.

Tags: americaBharathamOilRussia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

India

ഇന്റലിജൻസ് തന്ത്രം : ഇന്ത്യയും റഷ്യയും ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കും, അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും നിയന്ത്രണം ശക്തമാക്കും

India

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

US

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദമ്പതികളെയും 3 കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്: സ്വത്ത് കൈക്കലാക്കിയ ബന്ധുക്കൾ അറസ്റ്റിൽ

യുഎസ്സും തിരിച്ചറിഞ്ഞു, ഇത് പുതിയ ഭാരതമാണെന്ന്

ആത്മനിര്‍ഭര്‍ ഭാരതിലേക്ക് ബിഎസ്എന്‍എല്‍: വെല്ലുവിളികള്‍ കടന്ന് ഡിജിറ്റല്‍ വിപ്ലവത്തിലേക്ക്

സംസ്ഥാനത്ത് 2027 ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് കൂടും; പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു

നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിയുതിർത്ത പ്രതികളുടെ ചിത്രങ്ങൾ പുറത്ത് വിട്ട് പോലീസ്

ടൈഗർ ഷ്‌റോഫിന് പരിക്കുണ്ട്; വെടിയേറ്റതല്ല, ഉപമുഖ്യമന്ത്രി ഷിൻഡേ സന്ദർശിച്ചു

നവദുർഗ്ഗ ഒമ്പതാം ദിവസം: സിദ്ധിദാത്രി; വിവേകത്തിന്റെ ആത്മീയപാഠം

നിയന്ത്രണംവിട്ട കാർ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞു കയറി എട്ട് മരണം: ഡ്രൈവർ ഓടി രക്ഷപെട്ടു

കുർബാനയ്‌ക്കിടെ പള്ളിയിലെ ഭിത്തിയിലുണ്ടായിരുന്ന ഭീമൻ കുരിശ് ദേഹത്തേക്ക് വീണു ; പുരോഹിതന് ദാരുണാന്ത്യം

സ്പായുടെ മറവില്‍ പതിനാറുകാരിക്ക് പീഡനം; കുട്ടിയുടെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.