കോഴിക്കോട് ; കരള് പകുത്ത് നല്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ഭാര്യ അനുമോളെ വീട്ടിലേയ്ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്ത്താവ് സുഭാഷ് . ഇക്കാര്യം അദ്ദേഹം തന്നെ പൊലീസിനെയും അറിയിച്ചു . കരൾ മാറ്റിവച്ച ശേഷം തുടർന്നും ആരോഗ്യസ്ഥിതി നിലനിർത്താൻ ദിവസവും വിലകൂടിയ മരുന്നുകൾ അനുമോൾ കഴിക്കേണ്ടതുണ്ടെന്നാണ് കുടുംബം പറയുന്നത്. മരുന്നുകൾ മുടങ്ങിയാൽ ആരോഗ്യനില ഗുരുതരമാകുമെന്ന ആശങ്കയാണ് ബന്ധുക്കളെ അലട്ടുന്നത്.
രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും അനുമോളുടെ പ്രായമായ മാതാപിതാക്കളെയും കണക്കിലെടുത്ത് സ്വീകരിക്കാന് തയാറാണന്ന് ഭർത്താവ് പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില് കൗണ്സിലിങ് നടത്തിയ ശേഷം കോടതയില് ഹാജരാക്കാനാണ് പൊലീസ് തീരുമാനം.
അതേസമയം സമദുമായുള്ള ബന്ധം അധ്യാപിക ജോലി ചെയ്തിരുന്ന സ്കൂളിലെ സഹപ്രവർത്തകർക്ക് അറിയുമായിരുന്നുവെന്ന വിവരവും പൊലീസിനു ലഭിച്ചു. പലപ്പോഴായി ഇവരെ കാണാനായി സമദ് സ്കൂളിലെത്തിയിരുന്നുവെന്നാണു സഹപ്രവർത്തകരുടെ മൊഴി.
















