ന്യൂദല്ഹി: നേഹ ബോറയെ സ്വന്തം സമരപ്പന്തലില് ചേര്ക്കാന് ഇടത് പാര്ട്ടികളായ സിപിഐഎമ്മും സിപിഐയും ഒരു വശത്തും കോണ്ഗ്രസ് മറുവശത്തും നിന്ന് പിടിവലി നടത്തുകയാണ്. ചാരുമജുംദാര് രൂപം നല്കിയ സിപിഐ എംഎല് എന്ന നക്സലൈറ്റ് പ്രസ്താനത്തിന്റെ വിദ്യാര്ത്ഥി സംഘടനയായ എഐഎസ് എ (ഐസ)യുടെ നേതാവാണ് നേഹ ബോറ.
പണ്ട് കനലായി കനയ്യ കുമാറിനെ കൊണ്ടുവന്നെങ്കിലും ഇടത് പക്ഷ പ്രസ്ഥാനങ്ങളില് നിന്നും ഊരി അയാള് പിന്നീട് കോണ്ഗ്രസില് ചേര്ന്നു. അതുകൊണ്ട് കനയ്യ കുമാറിന് നേട്ടവുമുണ്ടായത്രെ. ഇന്ന് കോടീശ്വരനാണ് ഈ പണ്ടത്തെ കനല്ത്തിരിയായി എംഎ ബേബിയും ഡിവൈഎഫ് ഐയും എസ് എഫ് ഐയും വാഴ്ത്തിയ നേതാവാണ് ഒടുവില് കോണ്ഗ്രസ് കൂടാരത്തിലേക്ക് പോയത്.
ഇപ്പോള് ഇടതുപക്ഷ വാട്സാപ് ഗ്രൂപ്പിലെല്ലാം നേഹ ബോറയെ രാഹുല് ഗാന്ധി കൊണ്ടുപോകും അഖിലേന്ത്യാ നേതാവാക്കും എന്നിങ്ങനെ സംശയങ്ങള് ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം രാഹുല് ഗാന്ധി ഒരു കയ്യില് നേഹ ബോറയെയും മറുകയ്യില് പ്രിയങ്കയെയും പിടിച്ച് ദല്ഹിയില് നടത്തിയ പ്രകടനത്തില് കോണ്ഗ്രസിനുള്ളിലും അമര്ഷമുണ്ട്. ഒരു സിപിഐഎംഎല് വിദ്യാര്ത്ഥി നേതാവിന് എന്തിനാണ് ഇത്രയും പ്രാധാന്യം നല്കുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. മാത്രമല്ല, ബംഗ്ലാദേശിലെ സര്ക്കാരിനെ വീഴ്ത്തിയ വിദ്യാര്ത്ഥിനേതാവിനെ അങ്ങേയറ്റം പുകഴ്ത്തി സംസാരിച്ചതിന് ശേഷം നേഹ ബോറയെ കോണ്ഗ്രസിനുള്ളില് പലരും എതിര്ക്കുന്നുണ്ട്. കാരണം രാജ്യവിരുദ്ധമായ ഒരു സമരം നടത്തുന്ന ആളാണ് നേഹ ബോറ എന്ന കുറ്റപ്പെടുത്തല് ഫലത്തില് രാഹുല് ഗാന്ധിയ്ക്കെതിരെയും നാളെ ഉയര്ന്നാല് തെറ്റു പറയാനാവില്ല. അതിന്റെ പേരില് കോണ്ഗ്രിസിന്റെ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തെ അടിച്മമര്ത്താന് കേന്ദ്ര സര്ക്കാരിന് എളുപ്പമാകും.
ഇപ്പോള് നേഹ ബോറയെ സിപിഐ പാളയത്തില് കൊണ്ടുകെട്ടാന് വേണ്ടി സിപിഐ നേതാവ് ആനി രാജയും ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊണോട്ട് പ്ലേസില് തിരംഗ റാലി നടത്തിയ നേഹ ബോറയെ ദല്ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് നേഹയെ മണിക്കൂറുകളോളം തടങ്കലില് വെയ്ക്കുകയും ചെയ്തു. ഇതോട നേഹയെ തേടി ഇറങ്ങുകയാണ് ആനി രാജ. നേഹ ബോറയെ കാണാനില്ലെന്നും ഏത് പോലീസ് സ്റ്റേഷനിലാണ് അവളുള്ളതെന്ന് അറിയാന് കഴിയുന്നില്ലെന്നും അവൾ എവിടെയാണെന്ന് കണ്ടെത്തുന്നതിനായി, കഴിയുന്നത്ര പോലീസ് സ്റ്റേഷനുകൾ സന്ദർശിക്കുമെന്നും പറഞ്ഞാണ് ആനി രാജ എത്തിയത്. പക്ഷെ അതിന് മുന്പേ നേഹ ബോറയെ പൊലീസ് മോചിപ്പിച്ചിരുന്നു. ഇതോടെ ആനി രാജയുടെ നേഹാ ബോറയോടുള്ള സഹതാപ നാടകം പൊളിയുകയും ചെയ്തു.
















