ജാനകി ഫിലിംസ്, ധൂമാവതി പ്രൊഡക്ഷൻസ് എന്നീ ബാനറിൽ
പ്രമോദ് കുറുപ്പ്, രവിചന്ദ്രപൂജാരി കോട്ടേക്കാർ എന്നിവർ ചേർന്ന്
നിർമ്മിച്ച “വോയിസ് നോട്ട് “എന്ന ഹ്രസ്വചിത്രം യൂട്യൂബിൽ റിലീസായി.
പലപ്പോഴും നിസ്സാരമായി കണ്ട് അവഗണിക്കുന്ന വാട്സ്ആപ്പ് ശബ്ദ സന്ദേശങ്ങളെയും അവ നമ്മുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന സ്വാധീനങ്ങളെയും പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും വിനോദ് കണ്ണോൽ നിർവഹിക്കുന്നു.
സുമേഷ് നാരായണൻ, പ്രമോദ് കുറുപ്പ് എന്നിവർ പ്രധാനകഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിഷാന്ത് തലയടുക്കം നിർവ്വഹിക്കുന്നു. എഡിറ്റിംഗ്-കളേഴ്സ് മീഡിയ,സംഗീതം- സനത്ത് ഷാൻ, ആർട്ട്-സുരേഷ് കാസ്റോഡിയൻ, സൗണ്ട് എൻജിനീയർ-ഗഫൂർ പുഞ്ചാവി, സ്റ്റുഡിയോ-സൈൻ മിക്സ് റൂം, കാഞ്ഞങ്ങാട്,പി ആർ ഒ-എ എസ് ദിനേശ്
















