കൊച്ചി ; എസ് ഡി പി ഐ നേതാവ് മൂവാറ്റുപുഴ അഷ്റഫ് മൗലവിയ്ക്കെതിരെ ക്രിസ്ത്യൻ സംഘടനയായ കാസ . ജൂത സിനഗോഗ് ആക്രമണ കേസ്സിലെ പ്രതി എബിൻപോളിന് സയണിസ്റ്റ് ഭീകരരുമായിട്ടുള്ള ബന്ധവും, കാസ ബന്ധവും അന്വേഷിക്കണമെന്ന അഷ്റഫ് മൗലവിയുടെ പ്രസ്താവനയ്ക്കെതിരെയാണ് കാസ രംഗത്തെത്തിയത്.
‘ 8 പേർ കൊല്ലപ്പെട്ടപ്പെട്ട കളമശ്ശേരി ഭികരാക്രമണത്തിലെ പ്രതി. ഡൊമിനിക് മാർട്ടിനും, ജൂത സിനഗോഗ് ആക്രമണ കേസ്സിലെ പ്രതി എബിൻപോളും തമ്മിലുള്ള ബന്ധവും. ഇവർക്ക് സയണിസ്റ്റ് ഭീകരരുമായിട്ടുള്ള ബന്ധവും.കാസ ബന്ധവും അന്വഷിക്കണം. ‘ എന്നാണ് മൂവാറ്റുപുഴ അഷ്റഫ് മൗലവിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
എന്നാൽ ആദ്യം സ്വന്തം കൈകളിലെ രക്തക്കറകൾ കഴുകി കളഞ്ഞിട്ടു മതി ഉസ്താദേ മറ്റുള്ളവർക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നാണ് കാസയുടെ മറുപടി . ഒപ്പം എടുത്തു ചാടി തുടക്കത്തിൽ അധികം ആവേശം കാണിക്കരുത് ! അന്വേഷണത്തിന്റെ അവസാനം ഇത് കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്നത് 100% ഉറപ്പല്ലേ. നിങ്ങളില്ലാതെ എന്തോന്ന് ആഘോഷമെന്നും കാസ കൂട്ടിച്ചേർക്കുന്നു.
















