ന്യൂദല്ഹി: 2020ല് പൗരത്വ ബില്ലിനെതിരെ നടന്ന സമരം നരേന്ദ്രമോദി സര്ക്കാരിനെ അട്ടിമറിക്കാന് കൂടി വേണ്ടി നടന്ന സമരമായിരുന്നുവെന്ന് ദല്ഹി പൊലീസ് സുപ്രീംകോടതിയില് നല്കിയ സത്യവാങ്മൂലത്തില് പറയുന്നു. അന്ന് ബംഗാളിലെ സിലിഗുരി ഇടനാഴി കല്ലും മണ്ണും വടികളുമിട്ട് ബ്ലോക്ക് ചെയ്ത് ഇന്ത്യയുടെ ഈ ഏഴ് വടക്ക് കിഴക്കന് സംസ്ഥാനങ്ങളെ ബംഗ്ലാദേശുമായി ചേര്ക്കണമെന്ന് ആഹ്വാനം ചെയ്ത നേതാവാണ് ജെഎന് യുവിലെ വിദ്യാര്ത്ഥി കൂടിയായ ഉമര് ഖാലിദ്. അഞ്ച് വര്ഷമായി രാജ്യദ്രോഹത്തിന്റെ പേരില് ജയിലില് കഴിയുന്ന ഉമര് ഖാലിദിനെ പിന്തുണയ്ക്കുന്ന നേതാവാണ് നേഹ ബോറ.
ഒൻപത് പേരുടെ ജീവൻ നഷ്ടപ്പെട്ട,പാർലമെൻ്റ് ആക്രമിച്ച് പ്രധാനമന്ത്രിയായ വാജ്പേയിയും ഉപ പ്രധാനമന്ത്രിയായ അദ്വാനിയെയും അടക്കം ഡസൻ കണക്കിന് മന്ത്രിമാരെ വധിക്കാൻ പദ്ധതിയിട്ടിരുന്ന ആക്രമണമാണ് 2001ലെ പാർലമെൻ്റ് ആക്രമണം.അതിന്റെ പ്രധാന സൂത്രധാരനും ഭീകരവാദികൾക്ക് എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കുകയും ചെയ്ത ഭീകരവാദിയാണ് അഫ്സൽ ഗുരു.. പാർലമെൻ്റ് ആക്രമണത്തില് തനിക്കുള്ള പങ്ക് അഭിമാനത്തോടെ വിളിച്ച് പറയുകയും ചെയ്ത ഭീകരവാദിയായിരുന്നു അഫ്സൽ.. ആ അഫ്സലിനെ സ്തുതിച്ച് 2016 ൽ ജെ എൻ യു ക്യാമ്പസിൽ “അഫ്സൽ തും ഹമാരെ അർമാനോ കോ മൻസിൽ തക് പോഹ്ചായെങ്കെ” (അഫ്സൽ നീ ഞങ്ങളുടെ സ്വപ്നത്തെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും..) എന്ന് മുദ്രാവാക്യം മുഴക്കിയ തീവ്രവാദിയാണ് ഉമർ ഖാലിദ്..കശ്മീർ ഇന്ത്യ കൈയടക്കി വെച്ചിരിക്കുകയാണ് എന്നും കശ്മീർ ഇന്ത്യയുടെ ഭാഗമല്ല എന്നും ആവർത്തിച്ച് പറഞ്ഞ, ദൽഹി കലാപത്തിലെ സൂത്രധാരൻമാരിൽ ഒരാളായ ഉമർ ഖാലിദ് എന്ന ഭീകരവാദിയെ ഇന്ന് ഇന്ത്യയിൽ അരയും തലയും മുറുക്കി പിന്തുണയ്ക്കുന്ന ഒരു ചോട്ടാ നേതാവാണ് നേഹാ ബോറ.
ഇതേ വർഷം ആഗസ്റ്റ് മാസത്തിൽ കാശ്മീരിന് ആസാദി(സ്വാതന്ത്ര്യം) വേണമെന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കശ്മീരികളുടെ അഭിലാഷത്തിനോടൊപ്പമാണ് ഞാൻ എന്ന് പറഞ്ഞ യുവതി.ഇന്ത്യയിലെ നക്.സ.ലൈറ്റ് പ്രസ്ഥാനത്തിന് ആരംഭം കുറിച്ച നേതാക്കളായ ചാരു മജൂംദാരും കനു സന്യാലും തുടങ്ങിയ സിപിഐ (മാർക്സിസ്റ്റ് ലെനിനിസ്റ്റ്)പാർട്ടിയുടെ യുവജന സംഘടനായ AISA യുടെ ദേശീയ അദ്ധ്യക്ഷ…
ഉത്തരാഖണ്ഡിലെ ഒരു സൈനികന്റെ മകളായി ജനിച്ച നേഹ പത്തിൽ പഠിക്കുമ്പോഴോ മറ്റോ ആണ് ഇടത് ആശയങ്ങളിൽ ആകൃഷ്ടയാകുന്നത്.അതിന് പ്രചോദനമായത് ഇന്ത്യൻ നക്.സലി.സത്തിന്റെ ആദ്യ പ്രയോക്തവായ ചാരു മജൂംദാറിന്റെ പുസ്തകങ്ങളും യാസിൻ മാലിക്കിനെ പോലെയുള്ള ഭീകരവാദികളെ പിന്തുണയ്ക്കുന്ന പുസ്തകങ്ങളുമായിരുന്നു…
പഹൽഗാനിൽ ആക്രമിച്ചവരെ തള്ളി പറഞ്ഞോ ഇരകൾക്ക് വേണ്ടി ഒരു ആദരാഞ്ജലിയോ അർപ്പിക്കാത്ത ഇവർ പക്ഷേ ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്താൻ തിരിച്ച് അടിച്ചാൽ കൊല്ലപ്പെട്ടേക്കാവുന്ന നിരപരാധികളായ മനുഷ്യർക്ക് വേണ്ടി ആര് ഉത്തരം പറയുമെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്..ഈ രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചോദ്യം ചെയ്ത വ്യക്തികളെ പിന്തുണയ്ക്കുന്ന ഒരുത്തിയെ റോയിറ്റേഴ്സ്, ബിബിസി അടക്കമുള്ള ഇന്ത്യാ വിരുദ്ധ മാധ്യമങ്ങൾ വിടാതെ ഇന്ത്യൻ ജെൻസി കലഹത്തിന്റെ ലൈം ലൈറ്റിനിർത്തണമെങ്കിൽ തന്നെ എന്താണ് ഉദ്ദേശം എന്ന് ചോറ് കഴിക്കുന്നവർക്ക് എളുപ്പത്തിൽ മനസ്സിലാകും.
മോദിയെ,ബിജെപിയെ എതിർക്കുന്നത് മനസ്സിലാക്കാം,പക്ഷേ തീവ്രവാദികളെ,വിഘടനവാദികളെ താങ്ങി നടക്കുന്ന ഒരുത്തിയെ പിന്തുണയ്ക്കണം,പുകഴ്ത്തണം എന്നുണ്ടെങ്കിൽ നിങ്ങളുടെ പ്രശ്നം മോദിയോടല്ല, ഈ രാജ്യത്തിനോടാണ് എന്നാണ് വിദഗ്ധര് വിലയിരുത്തുന്നത്.
















